1. ഇന്ത്യയിലെ ദൈര്‍ഘ്യമേറിയ രണ്ടാമത്തെ ട്വിന്‍ ട്യൂബ് ടണല്‍ ഏതാണ്?
കോഴിക്കോട്-വയനാട് ഇരട്ട തുരങ്കപാത
- കേരളത്തിലെ ഏറ്റവും വലിയ ഇരട്ട തുരങ്കപാതയാണ് കോഴിക്കോട്-വയനാട് ഇരട്ട തുരങ്കപാത
- ദൈര്‍ഘ്യം- 8.73 കിലോമീറ്റര്‍
- പാത നിര്‍മ്മാണച്ചെലവ്- 2134 കോടി രൂപ
- ഓസ്ട്രേലിയന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് തുരങ്കം നിര്‍മ്മിക്കുന്നത്.
- കോഴിക്കോട് ജില്ലയിലെ ആനക്കാംപൊയിലില്‍ ആരംഭിക്കുന്ന തുരങ്കം വയനാട്ടിലെ കള്ളാടിയില്‍ അവസാനിക്കും
2. രാജ്യാന്തര വനിതാ ദിനമെന്ന്?
മാര്‍ച്ച് 8
3. ഡിജിറ്റൈസേഷന്, സുസ്ഥിരത എന്നിവയില്‍ പങ്കാളിത്തം ഉറപ്പാക്കാന്‍ ഏത് രാജ്യവുമായിട്ടാണ് ഇന്ത്യ 2026 മാര്‍ച്ചില്‍ ഒപ്പിട്ടത്?
ഫിന്‍ലന്‍ഡ്
- 2026 മാര്‍ച്ചില്‍ ഇന്ത്യ സന്ദര്‍ശിച്ച ഫിന്‍ലന്‍ഡ് പ്രസിഡന്റ്- ഡോ അലക്സാണ്ടര്‍ സ്റ്റബ്
4. ഇന്ത്യയുടെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ആരാണ്?
ഗ്യാനേഷ് കുമാര്‍
5. കേരള ഹൈക്കോടതിയിലെ ജസ്റ്റിസ് സുശ്രുത് എ ധര്‍മാധികാരിയെ ഏത് ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസായിട്ടാണ് നിയമിച്ചത്?
മദ്രാസ് ഹൈക്കോടതി
6. 2026-ലെ ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പ് സെമിഫൈനലില്‍ മാന്‍ ഓഫ് ദി മാച്ച് നേടിയ മലയാളി താരം ആരാണ്?
സഞ്ജു സാംസണ്
- തുടര്‍ച്ചയായി രണ്ടാം മത്സരത്തിലാണ് സഞ്ജു മാന്‍ ഓഫ് ദി മാച്ച് പുരസ്കാരം നേടിയത്.
- ഇംഗ്ലണ്ടിനെ ഏഴ് റണ്‍സിന് പരാജയപ്പെടുത്തിയ ഇന്ത്യ ഫൈനലില്‍ കടന്നു.
- ട്വന്റി20 ലോകകപ്പ് നോക്കൗട്ട് മത്സരത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സെന്ന വിരാട് കോലിയുടെ റെക്കോര്‍ഡിനൊപ്പം സഞ്ജു സാംസണ് എത്തി. 89 റണ്‍സാണ് ഇരുവരും നേടിയിട്ടുള്ളത്.
- ഒരു ട്വന്റി20 ലോകകപ്പില്‍ കൂടുതല്‍ സിക്സ് നേടുന്ന ഇന്ത്യന്‍ താരം: സഞ്ജു സാംസണ്, 16 സിക്സുകള്‍
- ഫൈനലില്‍ ഇന്ത്യയും ന്യൂസിലന്‍ഡും ഏറ്റുമുട്ടും
7. പശ്ചിമേഷ്യന്‍ സംഘര്‍ഷം കാരണം മാനസിക ബുദ്ധിമുട്ട് നേരിടുന്നവര്‍ക്ക് ആരോഗ്യവകുപ്പിന്റെ കൗണ്‍സിലര്‍മാരുടേയും മാനസികാരോഗ്യ വിദഗ്ദ്ധരുടേയും സേവനം നല്കുന്ന പദ്ധതി ഏത്?
ടെലിമനസ്
8. കേരളത്തിലെ ആദ്യത്തെ എന്‍വിഡിയി എഐ ഫാക്ടറി പ്രവര്‍ത്തന സജ്ജമായത് എവിടെ?
സ്മാര്‍ട്ട്സിറ്റി, കൊച്ചി
- ജെനിസിസ് ലാബ്സ് എന്ന സ്റ്റാര്‍ട്ടപ്പിലാണ് ഇത് പ്രവര്‍ത്തന സജ്ജമായത്.
9. 2026 മാര്‍ച്ചില്‍ പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സ്ഥാനം രാജിവച്ച മലയാളി ആരാണ്?
സി വി ആനന്ദബോസ്
10. 2025-ലെ മാതൃഭൂമി സാഹിത്യ പുരസ്കാരം ലഭിച്ചത് ആര്‍ക്കാണ്?
മേതില്‍ രാധാകൃഷ്ണന്
- മൂന്നുലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്കാരം
11. നവജാത ശിശുക്കള്‍ മുതല്‍ 18 വയസ്സുവരെയുള്ളവര്‍ക്ക് ഹൃദ്രോഗം കണ്ടെത്തി ശസ്ത്ക്രിയ ഉള്‍പ്പെടെയുള്ള ചികിത്സകള്‍ പൂര്‍ണമായും സംസ്ഥാന സര്‍ക്കാര്‍ ചെലവില്‍ നടത്തുന്ന പദ്ധതി ഏത്?
ഹൃദ്യം
12. നീലഗിരി ജൈവമണ്ഡലത്തിലെ കഴുകന്മാരുടെ കണക്കെടുപ്പ് നടത്തുന്ന സംസ്ഥാനങ്ങള്‍ ഏതെല്ലാം?
കേരളം, കര്‍ണാടകം, തമിഴ്നാട്
- തമിഴ്നാട്ടിലെ സത്യമംഗലം കടുവ സങ്കേതം, കര്‍ണാടകയിലെ ബന്ദിപ്പൂര്‍ കടുവസംരക്ഷണ കേന്ദ്രം, നാഗര്‍ഹോള കടുവ സംരക്ഷണ കേന്ദ്രം, ബിആര്‍ടി കടുവ സംരക്ഷണ കേന്ദ്രം, വയനാട് വന്യജീവി സങ്കേതം എന്നിവയിലാണ് കണക്കെടുക്കുന്നത്.
13. ജിയോ പ്ലാറ്റ്ഫോംസ് ഗ്രൂപ്പ് സിഇഒയായ മലയാളി ആരാണ്?
മാത്യു ഉമ്മന്‍
ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31
കേരള പി എസ് സി കറന്റ് അഫയേഴ്സ് ക്വിസ്: 2026 മാര്‍ച്ച് 5
മാര്‍ച്ച് 5-ലെ കറന്റ് അഫയേഴ്സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

