1. ഐപിഎല്ലില്‍ സെഞ്ച്വറി നേടിയ പ്രായം കുറഞ്ഞ താരം ആരാണ്?
വൈഭവ് സൂര്യവംശി
- 2025-ലെ സീസണില്‍ ഗുജറാത്തിനെതിരെ 35 പന്തില്‍ സെഞ്ച്വറി നേടി.
2. 2026 മാര്‍ച്ച് 19-ന് അന്തരിച്ച പ്രശസ്ത സിനിമാ ഛായാഗ്രാഹകന്‍ ആരാണ്?
മെല്ലി ഇറാനി
- 1970-കളിലെ നവതരംഗ സിനിമകളുടെ അവിഭാജ്യഘടകമായിരുന്നു മെല്ലി ഇറാനി.
- ഹിന്ദിയിലെ ആദ്യ ശബ്ദ സിനിമയായ ആലംആരയുടെ ക്യാമറാമാനായ ആദി ഇറാനിയുടെ മകനാണ് മെല്ലി ഇറാനി.
- മലയാള സിനിമകളിലൂടെയാണ് മെല്ലി ഇറാനി ശ്രദ്ധനേടിയത്.
- ആദ്യ സിനിമ: ജ്ഞാനസുന്ദരി
- 1971-ലെ മികച്ച ഛായാഗ്രാഹകനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം കരകാണാക്കടല്‍ എന്ന ചിത്രത്തിലൂടെ മെല്ലി ഇറാനിക്ക് ലഭിച്ചു.
3. മതപരിവര്‍ത്തനത്തിന് കര്‍ശന ശിക്ഷ ഉറപ്പാക്കുന്ന മതസ്വാതന്ത്ര്യ ബില്‍ പാസാക്കിയ സംസ്ഥാനം ഏത്?
ഛത്തീസ്ഗഢ്
- കൂട്ടമതംമാറ്റത്തിന് ജീവപര്യന്തം ശിക്ഷ നല്‍കും.
4. തായ്ലന്‍ഡിന്റെ പ്രധാനമന്ത്രിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത് ആരാണ്?
അനുതിന്‍ ചാണ്വീരാകോള്
5. 2026-ലെ ലോക സന്തോഷ സൂചികയില്‍ ഒന്നാം സ്ഥാനത്തുള്ള രാജ്യമേതാണ്?
ഫിന്‍ലന്‍ഡ്
- തുടര്‍ച്ചയായി ഒമ്പതാം വര്‍ഷമാണ് ഫിന്‍ലന്‍ഡ് ഒന്നാമത് എത്തുന്നത്.
- ഇന്ത്യയുടെ സ്ഥാനം: 116.
- ഇന്ത്യ 2026-ല്‍ 118-ാം സ്ഥാനത്ത് ആയിരുന്നു.
- പാകിസ്ഥാന്- 104
- ശ്രീലങ്ക- 99
- ബംഗ്ലാദേശ് 127
- നേപ്പാള്‍- 134
- ഏറ്റവും പിന്നിലുള്ള രാജ്യം അഫ്ഗാനിസ്ഥാന് (147)
- സന്തോഷസൂചിക തയ്യാറാക്കുന്നതിന് പരിഗണിക്കുന്ന ആറ് ഘടകങ്ങള്‍: സാമൂഹികസുരക്ഷാ സംവിധാനങ്ങള്‍, വേതനം, ആരോഗ്യം, വ്യക്തിസ്വാതന്ത്ര്യം, സമൂഹത്തില്‍ നിലനില്‍ക്കുന്ന ഉദാരത, അഴിമതിരഹിത സമൂഹം
6. ചൈനയിലെ ഇന്ത്യയുടെ പുതിയ അംബാസഡര്‍ ആരാണ്?
വിക്രം കെ ദുരൈസ്വാമി
7. ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലെ രാജ്യങ്ങളുമായുള്ള സമുദ്ര പങ്കാളിത്തം ശക്തമാക്കാന്‍ ഇന്ത്യയുടെ നാവികസേന ആവിഷ്കരിച്ച ഇന്ത്യന്‍ ഓഷന്‍ ഷിപ് (ഐഒഎസ്) സാഗര്‍ ദൗത്യത്തിന്റെ രണ്ടാം പതിപ്പിനോട് അനുബന്ധിച്ച സമുദ്ര പരിശീലനം കേരളത്തില്‍ നടന്നത് എവിടെയാണ്?
കൊച്ചി
8. നിലവില്‍ ഫുട്ബോള്‍ കളിക്കുന്ന താരങ്ങളില്‍ 900-ാം കരിയര്‍ ഗോള്‍ തികച്ച താരം ആരാണ്?
ലയണല്‍ മെസ്സി
- കോണ്‍കകാഫ് ചാമ്പ്യന്‍സ് കപ്പ് ഫുട്ബോളില്‍ നാഷ്വിലിനെതിരായ മത്സരത്തില്‍ ഇന്റര്‍ മിയാമിക്കു വേണ്ടി മെസ്സി ഗോള്‍ നേടി.
- നിലവില്‍ കളിക്കുന്നവരില്‍ പോര്‍ച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മുമ്പ് 900 ഗോളുകള്‍ തികച്ചിട്ടുണ്ട്.
9. 2028-ലെ ലോക ഇന്‍ഡോര്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പ് വേദി എവിടെ?
ഭുവനേശ്വര്‍, ഒഡീഷ
10. ലോക അങ്ങാടിക്കുരുവി ദിനം എന്നാണ്?
മാര്‍ച്ച് 20
11. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വസ്ത്രങ്ങള്‍ കയറ്റുമതി ചെയ്യുന്ന സംസ്ഥാനം ഏത്?
തമിഴ്നാട്
- ഇന്ത്യയിലെ മൊത്തം വസ്ത്ര കയറ്റുമതിയുടെ 21.84 ശതമാനവും തമിഴ്നാട്ടില്‍നിന്നാണ്.
- രണ്ടാം സ്ഥാനത്ത് ഗുജറാത്തും മൂന്നാമത് മഹാരാഷ്ട്രയുമാണ്.
12. വാഹനാപകടങ്ങളില്‍ പരിക്കേല്‍ക്കുന്നവര്‍ക്ക് സൗജന്യ ചികിത്സ നല്കുന്ന സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയേത്?
ലൈഫ് സേവര്‍
13. ലോക വന ദിനം എന്നാണ്?
മാര്‍ച്ച് 21
14. യുകെയുടെ ഓണററി നൈറ്റ്ഹുഡ് ബഹുമതി ലഭിച്ച ഇന്ത്യക്കാരന് ആരാണ്?
എന്‍ ചന്ദ്രശേഖരന്
- ഇന്ത്യയും യുകെയും തമ്മിലുള്ള ബിസിനസ് ബന്ധം ശക്തിപ്പെടുത്താന്‍ ടാറ്റാ ഗ്രൂപ്പ് ചെയര്‍മാനായ എന്‍ ചന്ദ്രശേഖരന് നല്കിയ സംഭാവനകള്‍ പരിഗണിച്ചാണ് നൈറ്റ് കമാന്‍ഡര്‍ ഓഫ് ദി മോസ്റ്റ് എക്സലന്റ് ഓര്‍ഡര്‍ ഓഫ് ദി ബ്രിട്ടീഷ് എംപയര്‍ (കെബിഇ) പുരസ്കാരം ലഭിച്ചത്.
- യുകെ രാജാവ്: ചാള്‍സ് മൂന്നാമന്
- ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈകമ്മീഷണര്‍: ലിന്‍ഡി കാമറൂണ്‍
15. ഇന്ത്യയില്‍ ആദ്യമായി ഗ്യാസ് എടിഎം ആരംഭിച്ച കമ്പനി ഏത്?
ബിപിസിഎല്‍
- ഗുരുഗ്രാമിലാണ് എല്‍പിജി സ്മാര്‍ട്ട് വെന്‍ഡിങ് മെഷീന് പ്രവര്‍ത്തനം ആരംഭിച്ചത്.
ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31
മാര്‍ച്ച് 19-ലെ കറന്റ് അഫയേഴ്സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
