1. ഇസ്രായേലില്‍ ലിറ്റില്‍ ഇന്ത്യ എന്നറിയപ്പെടുന്ന പ്രദേശം ഏത്?
ഡിമോണ
- മഹാരാഷ്ട്രയില്‍നിന്നുള്ള ഇന്ത്യന്‍ ജൂതര്‍ പാര്‍ക്കുന്ന സ്ഥലമാണ് ഡിമോണ.
2. ഭാരതീയ ന്യായ സംഹിതയുടെ 192-ാം വകുപ്പില്‍ പ്രതിപാദിക്കുന്ന വിഷയം ഏത്?
കലാപാഹ്വാനം
3. ജനപ്രാതിനിധ്യ നിയമത്തില്‍ തിരഞ്ഞെടുപ്പ് സമയത്ത് ജാതി, മത, ഭാഷാ കാര്യങ്ങള്‍ ഉപയോഗിച്ച് വിദ്വേഷ പ്രചാരണം നടത്തുന്നതിനെ കുറിച്ച് പ്രതിപാദിക്കുന്ന വകുപ്പേത്?
വകുപ്പ് 125
4. ഇന്ത്യയില്‍ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന്റെ തലപ്പത്ത് ഏറ്റവും കൂടുതല്‍ കാലം സേവനമനുഷ്ഠിച്ച വ്യക്തിയെന്ന റെക്കോര്‍ഡ് കുറിച്ചത് ആരാണ്?
നരേന്ദ്രമോദി
- ഗുജറാത്ത് മുഖ്യമന്ത്രി, ഇന്ത്യയുടെ പ്രധാനമന്ത്രി എന്നീ നിലകളില്‍ നരേന്ദ്രമോദി 8931 ദിവസം പൂര്‍ത്തിയാക്കി.
- സിക്കിം മുഖ്യമന്ത്രിയായിരുന്ന പവന് കുമാര്‍ ചാംലിങ്ങിന്റെ റെക്കോര്‍ഡാണ് മോദി മറികടന്നത്.
5. അമേരിക്കന്‍ ബാസ്കറ്റ്ബോള്‍ ലീഗായ എന്ബിഎയയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരമെന്ന റെക്കോര്‍ഡ് കുറിച്ചത് ആരാണ്?
ലെബ്രോണ്‍ ജയിംസ്
6. സംസ്ഥാനത്ത് ആദ്യമായി സ്വന്തമായി ക്രിക്കറ്റ് ടീം രൂപീകരിക്കുന്ന നഗരസഭയേത്?
നെയ്യാറ്റിന്‍കര
7. ലോക ഇന്‍ഡോര്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ പുരുഷ വിഭാഗം പോള്‍വോള്‍ട്ടില്‍ തുടര്‍ച്ചയായി നാലാം തവണയും ജേതാവായത് ആരാണ്?
അര്‍മാന്‍ഡ് ഡുപ്ലെന്റിസ്, സ്വീഡന്
8. മണിപ്പൂര്‍ മുഖ്യമന്ത്രി ആരാണ്?
വൈ ഖേംചന്ദ് സിങ്
9. കുട്ടികളിലെ വൃക്കരോഗങ്ങള്‍ നേരത്തെ തിരിച്ചറിയാനും കൃത്യസമയത്ത് ചികിത്സ ഉറപ്പാക്കുന്നതിനുമായി സംസ്ഥാന ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന പദ്ധതിയേത്?
പ്രതീക്ഷ
- പ്രതീക്ഷ- പീഡിയാട്രിക് റീനല്‍ അസസ്മെന്റ്, ട്രീറ്റ്മെന്റ് ആന്‍ഡ് ഇന്റര്‍വെന്‍ഷന്‍ ഇന്‍ കേരള സ്റ്റേറ്റ്
10. ഇംഗ്ലീഷ് ലീഗ് കപ്പ് നേടിയ ഫുട്ബോള്‍ ക്ലബ് ഏത്?
മാഞ്ചസ്റ്റര്‍ സിറ്റി
- മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഒമ്പതാം കിരീടമാണിത്.
ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31
മാര്‍ച്ച് 22-ലെ കറന്റ് അഫയേഴ്സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
