
1. കേരളത്തിലെ ആദ്യത്തേയും ഇന്ത്യയിലെ രണ്ടാമത്തേയും വനിതാ ഫോറന്‍സിക് സര്‍ജനായ ഡോ ഷെര്‍ലി വാസു അന്തരിച്ചു. 2017-ല്‍ സംസ്ഥാന സര്‍ക്കാരിന്റെ വനിതാ രത്നം പുരസ്കാരം ലഭിച്ചു. പോസ്റ്റ്മോര്‍ട്ടം ടേബിള്‍ എന്ന പുസ്തകം രചിച്ചിട്ടുണ്ട്. (മലയാളമനോരമ)
2. സെപ്തംബറില്‍ ഇന്ത്യ സന്ദര്‍ശിച്ച സിങ്കപ്പൂര്‍ പ്രധാനമന്ത്രി- ലോറന്‍സ് വോങ്.
3. ജവഹര്‍ലാല്‍ നെഹ്റു ട്രോപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്ഡന് സ്ഥിതി ചെയ്യുന്നത്- പാലോട്, തിരുവനന്തപുരം
4. ഇന്ത്യന്‍ സ്പിന്നര്‍ അമിത് മിശ്ര ക്രിക്കറ്റില്‍നിന്നും വിരമിച്ചു. ഹരിയാന സ്വദേശി. ഇന്ത്യയ്ക്കായി 22 ടെസ്റ്റുകളും 36 ഏകദിനങ്ങളും 10 ടി20 മത്സരങ്ങളും കളിച്ചു. ടെസ്റ്റില്‍ 76 വിക്കറ്റുകളും ഏകദിനത്തില്‍ 64 വക്കിറ്റുകളും വീഴ്ത്തി. ഐപിഎല്ലില്‍ 3 ഹാട്രിക് നേടിയ ഏക ബോളറാണ് അമിത് മിശ്ര. (മലയാള മനോരമ)
5. ഇറ്റാലിയന്‍ ഫാഷന്‍ ഇതിഹാസം ജോജോ അര്‍മാനി (91) അന്തരിച്ചു. അര്‍മാനി എന്ന ഫാഷന്‍ ബ്രാന്‍ഡിന്റെ ഉടമയാണ്. (മലയാള മനോരമ)
6. യുഎസ് ബഹിരാകാശ ഏജന്‍സിയായ നാസയുടെ ഏറ്റവും ഉയര്‍ന്ന ഉദ്യോഗസ്ഥ പദവിയായ അസോസിയേറ്റ് അഡ്മിനിസ്ട്രേറ്ററായി ഇന്ത്യന്‍ വംശജനായ അമിത് ക്ഷത്രിയയെ നിയമിച്ചു. നാസയുടെ ചാന്ദ്ര- ചൊവ്വ ദൗത്യങ്ങളുടെ ചുമതലയുള്ള മൂണ്‍ ടു മാഴ്സ് പദ്ധതിയുടെ ഉപമേധാവിയായിരുന്നു. (മലയാള മനോരമ)
7. മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കാനുള്ള യുഎസിന്റെ പദ്ധതി- ആര്‍ട്ടിമിസ്
8. വനമേഖലയിലെ എല്ലാ വിനോദ സഞ്ചാര കേന്ദ്രങ്ങളേയും ഒരുകുടക്കീഴില്‍ കൊണ്ടുവരുന്നതിനായി വനംവകുപ്പിന് കീഴില്‍ ആരംഭിക്കുന്ന ബോര്‍ഡ്- കേരള വനം ഇക്കോ ടൂറിസം വികസന ബോര്‍ഡ്. (മാതൃഭൂമി)