
1. ഇന്ന് ശ്രീനാരായണഗുരു ജയന്തി
2. ഗൂഗിളിന് യൂറോപ്യന്‍ യൂണിയന് 345 കോടി ഡോളര്‍ പിഴ വിധിച്ചു. പരസ്യരംഗത്തെ അനാരോഗ്യകരമായ പ്രവണതകളുടെ പേരിലാണ് പിഴ. (മലയാള മനോരമ)
3. കത്തോലിക്ക സഭ തെരേസ്യന്‍ കാര്‍മലൈറ്റ് സന്യാസിനി സഭയുടെ സ്ഥാപകയായ മദര്‍ ഏലീശ്വയെ നവംബര്‍ എട്ടിന് വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കും. (മലയാള മനോരമ)
4. നികുതിവെട്ടിപ്പ് ആരോപണത്തെ തുടര്‍ന്ന് ബ്രിട്ടീഷ് ഉപപ്രധാനമന്ത്രി ഏയ്ഞ്ചല റെയ്നര്‍ രാജിവച്ചു. പ്രധാനമന്ത്രി കിയ സ്റ്റാമര്‍ വിദേശകാര്യമന്ത്രിയായിരുന്ന ഡേവിഡ് ലാമിയെ പുതിയ ഉപപ്രധാനമന്ത്രിയായി നിയമിച്ചു. (മലയാള മനോരമ)
5. ഇന്ത്യന്‍ പരസ്യമേഖലയിലെ പ്രമുഖ വ്യക്തിത്വമായിരുന്ന ദിവാന് അരുണ്‍ നന്ദ അന്തരിച്ചു. റീഡിഫ്യൂഷന്‍ എന്ന പരസ്യ ഏജന്‍സിയുടെ സഹസ്ഥാപകനാണ്. (മലയാള മനോരമ)
6. മറാത്തി, ഹിന്ദി ചലച്ചിത്ര നടനായിരുന്ന ആശിഷ് വാരംഗ് (56) അന്തരിച്ചു. (മലയാളമനോരമ)
7. സെപ്തംബര്‍ ഏഴിന് ഇന്ത്യയില്‍ എല്ലാ ഭാഗത്തും ദൃശ്യമാകുന്ന പൂര്‍ണ ചന്ദ്ര ഗ്രഹണം നടക്കും. 2022-നുശേഷമുണ്ടാകുന്ന ഏറ്റവും ദൈര്‍ഘ്യമേറിയ ചന്ദ്രഗ്രഹണമാണിത്. ഇതിന് മുമ്പ് ഇന്ത്യയില്‍ എല്ലായിടത്തും ദൃശ്യമായ ചന്ദ്രഗ്രഹണം നടന്നത് 2018-ലാണ്. അടുത്ത പൂര്‍ണ ചന്ദ്രഗ്രഹണം 2028 ഡിസംബര്‍ 31-നാണ് നടക്കുന്നത്. സൂര്യനും ഭൂമിയും ചന്ദ്രനും നേര്‍രേഖയില്‍ വരുമ്പോള്‍ സൂര്യപ്രകാശം മൂലം ഭൂമിയുടെ നിഴല്‍ ചന്ദ്രനില്‍ പതിക്കുന്നതാണ് ചന്ദ്രഗ്രഹണം. (മലയാള മനോരമ)
8. കത്തോലിക്ക വിശ്വാസം പ്രചരിപ്പിക്കാന്‍ കംപ്യൂട്ടര്‍ പരിജ്ഞാനം ഉപയോഗിച്ച കാര്‍ലോ അക്കുത്തിസ് (15), പര്‍വതാരോഹകനും കായിക താരവുമായിരുന്ന പിയര്‍ ജോര്‍ജോ ഫ്രസാത്തി (24) എന്നിവരെ ഇന്ന് ലിയോ പതിനാലാമന്‍ മാര്‍പാപ്പ വിശുദ്ധരായി പ്രഖ്യാപിക്കും. ദൈവത്തിന്റെ ഇന്‍ഫ്ളുവന്‍സര്‍ എന്നാണ് കാര്‍ലോ അക്കുത്തിസ് അറിയപ്പെടുന്നത്. മില്ലേനിയല്‍ കാലത്ത് (1981 മുതല്‍ 96 വരെ) ജനിച്ച ആദ്യത്തെ വിശുദ്ധന് എന്ന റെക്കോര്‍ഡും ഇംഗ്ലീഷുകാരനായ കാര്‍ലോയ്ക്ക് ലഭിക്കും. ഇറ്റാലിയന്‍ വംശജനായ പിയര്‍ ജോര്‍ജോ ഫ്രസാത്തി വിദ്യാര്‍ത്ഥികളുടേയും കായികതാരങ്ങളുടേയും പര്‍വ്വതാരോഹകരുടേയും വിശുദ്ധന് എന്നാണ് അറിയപ്പെടുന്നത്. (മലയാള മനോരമ)
8. യുഎസ് പ്രതിരോധ വകുപ്പിന്റെ പേര് യുദ്ധ വകുപ്പ് എന്നാക്കി. 1789 മുതല്‍ 1947 വരെ യുദ്ധ വകുപ്പ് എന്നാണ് അറിയപ്പെട്ടിരുന്നത്. (മലയാള മനോരമ)
9. ഇന്ത്യയുടെ സംയുക്ത സേന മേധാവി ജനറല്‍ അനില്‍ ചൗഹാന്
10. ഇന്ത്യയുടെ കരസേനാ മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി.
11. ഇതിഹാസ ഫുട്ബോള്‍ താരം ലയണല്‍ മെസ്സി സ്വന്തംനാടായ അര്‍ജന്റീനയില്‍ കളിച്ച അവസാനത്തെ മത്സരത്തില്‍ വെനസ്വേലയെ പരാജയപ്പെടുത്തി. (മലയാള മനോരമ)
12. അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്നും വിരമിക്കാനുള്ള തീരുമാനം ന്യൂസിലന്‍ഡ് താരം റോസ് ടെയ്ലര് പിന്‍വലിച്ചു. പസിഫിക് ദ്വീപ രാജ്യമായ സമോവയ്ക്കുവേണ്ടിയാണ് ടെയ്ലര് ഇനി കളിക്കുക. (മലയാള മനോരമ)
13. ദക്ഷിണാഫ്രിക്കയിലെ വര്‍ണ വിവേചനത്തിന് എതിരെ പോരാടിയ ജര്‍മ്മന്‍ എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ റൂത്ത് വൈസ് (101) അന്തരിച്ചു. (മലയാള മനോരമ)
14. സാമ്പിള്‍ രജിസ്ട്രേഷന് സിസ്റ്റത്തിന്റെ സ്റ്റാറ്റിസ്റ്റിക്കല്‍ റിപ്പോര്‍ട്ട് 2023 പ്രകാരം കേരളത്തിലെ ശരാശരി ശിശുമരണ നിരക്ക്- അഞ്ച്. 1000 കുഞ്ഞുങ്ങള്‍ ജനിക്കുമ്പോള്‍ 5 കുഞ്ഞുങ്ങള്‍ മരിക്കുന്നു. ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ ശിശുമരണ നിരക്ക് കേരളത്തിലാണ്. ദേശീയ ശരാശരി 25 ആണ്. കേരളത്തില്‍ ഗ്രാമങ്ങളിലും നഗരങ്ങളിലും നിരക്ക് അഞ്ച് ആണ്. (ദേശാഭിമാനി)
15. അസമിലെ കരിംഗഞ്ച് ജില്ലയുടെ പേര് ശ്രീഭൂമി എന്നാക്കി. (ദേശാഭിമാനി)
16. വെള്ളായണി കായലില്‍ അവിട്ടം നാളില്‍ നടന്ന 48-ാം മഹാത്മ അയ്യന്‍കാളി ജലോത്സവത്തില്‍ കാക്കാമൂല ബ്രദേഴ്സ് ചുണ്ടന് ജേതാക്കളായി. (ദേശാഭിമാനി)