ക്രിസ്റ്റിയാനോ റൊണാള്‍ഡോ രാജ്യാന്തര ഫുട്ബോളില്‍നിന്നും വിരമിച്ചു
1,018 പേര് പഠിച്ചു
Useful for Kerala PSC, SSC, RRB, and UPSC current affairs preparation
1. മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിൽ വിവാഹിതരായ പെൺകുട്ടികളുടെ മാതാപിതാക്കൾക്ക് വിവാഹ ധനസഹായം അനുവദിക്കുന്ന പദ്ധതി ഏത്?
മംഗല്യ സമുന്നതി
- യോഗ്യത: ഒരു ലക്ഷം രൂപ വരെ കുടുംബ വാർഷിക വരുമാനമുള്ള മുൻഗണന എ.എ.വൈ, മുൻഗണന വിഭാഗങ്ങളിൽ ഉൾപ്പെടുന്നവർ
2. 2026 ഒക്ടോബര്‍ 5-ന് അന്താരാഷ്ട്ര ഫുട്ബോളില്‍നിന്നും വിരമിച്ച പോര്‍ച്ചുഗീസ് ഇതിഹാസ താരം ആരാണ്?
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
- പോര്‍ച്ചുഗലിനായി 234 മത്സരങ്ങള്‍ കളിച്ച ക്രിസ്റ്റ്യാനോ റൊണാള്‍ഡോ 146 ഗോളുകള്‍ നേടിയിട്ടുണ്ട്.
- അന്താരാഷ്ട്ര ഫുട്ബോളില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിക്കുകയും ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുകയും ചെയ്ത താരമാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
- സിആര്‍7 എന്ന വിളിപ്പേരില്‍ അറിയപ്പെട്ടു
- പോര്‍ച്ചുഗല്‍ ടീമില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ജേഴ്സി നമ്പര്‍: ഏഴ്
- 2003-ല്‍ പോര്‍ച്ചുഗല്‍ ദേശീയ ടീമില്‍ അരങ്ങേറിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ 23 വര്‍ഷം രാജ്യത്തിനുവേണ്ടി കളിച്ചു.
- ക്രിസ്റ്റ്യാനോ റൊണാള്‍ഡോ 18-ാം വയസ്സിലാണ് പോര്‍ച്ചുഗലിനുവേണ്ടി അരങ്ങേറിയത്. 41-ാം വയസ്സില്‍ വിരമിച്ചു.
- നിലവില്‍ സൗദി പ്രൊ ലീഗ് ക്ലബ് അല്‍ നസ്റില്‍ കളിക്കുന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ക്ലബ്ബ് ഫുട്ബോളില്‍ തുടരും.
- അഞ്ച് തവണ ബലോന്‍ ദ് ഓര് പുരസ്കാരം നേടിയിട്ടുണ്ട്.
- പോര്‍ച്ചുഗലിനായി ഏറ്റവും കൂടുതല്‍ രാജ്യാന്തര മത്സരങ്ങള്‍ കളിച്ചു.
- ആറ് ലോകകപ്പുകളില്‍ ഗോള്‍ നേടിയ ഏക താരം. ആറ് ലോകകപ്പുകളിലായി 27 മത്സരങ്ങളില്‍നിന്നും 11 ഗോളടിച്ചു.
- ക്രിസ്റ്റ്യാനോയുടെ കളി മികവില്‍ പോര്‍ച്ചുഗല്‍ ഒരു തവണ യൂറോകപ്പും (2016), രണ്ട് തവണ നേഷന്‍സ് ലീഗ് കിരീടവും (2019, 2025) നേടിയിട്ടുണ്ട്.
- അന്താരാഷ്ട്ര മത്സരങ്ങളില്‍ ഒരു യൂറോപ്യന്‍ രാജ്യത്തിനായി 100 ഗോളുകള്‍ നേടുന്ന ആദ്യ താരം
- തുടര്‍ച്ചയായി 23 വര്‍ഷങ്ങളില്‍ ഗോളുകള്‍ നേടി.
- 10 ഹാട്രിക്കുകള്‍ നേടുന്ന ആദ്യ താരം
- ഏറ്റവും കൂടുതല്‍ യൂറോ കപ്പ് കളിച്ച താരം. ആറ് തവണ.
- ആറ് വ്യത്യസ്ത ലോകകപ്പുകള്‍ കളിക്കുന്ന ആദ്യ താരം.
- ലോകകപ്പില്‍ ഹാട്രിക് നേടുന്ന പ്രായം കൂടിയ താരം. 2018-ല്‍ സ്പെയിനിനെതിരെ, 33 വയസ്സും 130 ദിവസവും പ്രായമുള്ളപ്പോള്‍ ഹാട്രിക് നേടി.
3. യുഎസിലെ ലൊസഞ്ചസ് നഗരത്തിന്റെ മേയറായി തിരഞ്ഞെടുക്കപ്പെട്ട മലയാളി ആരാണ്?
നിത്യ രാമന്
- ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ്സ് ഓഫ് അമേരിക്ക പാര്‍ട്ടി നേതാവാണ് നിത്യ രാമന്.
- നിലവിലെ മേയറായ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ കാരന് ബാസിനെയാണ് നിത്യ രാമന് പരാജയപ്പെടുത്തിയത്.
- തിരുവനന്തപുരം സ്വദേശിനിയാണ് നിത്യ രാമന്.
4. അദാനി പോര്‍ട്സ് ആന്‍ഡ് സ്പെഷല്‍ ഇക്കണോമിക് സോണ്‍ ലിമിറ്റഡ് നെതര്‍ലന്‍ഡ്സില്‍ ഏറ്റെടുത്ത ലിക്വിഡ് സ്റ്റോറേജ് കമ്പനി ഏത്?
ഇവോസ് ബി.വി
- ഗ്യാസോലിന്‍, മറൈന്‍, ജെറ്റ് ഫ്യുവല്‍, സുസ്ഥിര ഏവിയേഷന്‍ ഫ്യുവല്‍, ബയോഫ്യുവല്‍, മെഥനോള്‍, ബയോഎഥനോള്‍ എന്നിവ കൈകാര്യം ചെയ്യുന്ന കമ്പനിയാണ് ഇവോസ് ബി വി.
- നിലവില്‍ 10 രാജ്യങ്ങളിലായി 28 തുറമുഖങ്ങളില്‍ അദാനി പോര്‍ട്സിന് സാന്നിധ്യം ഉണ്ട്.
5. ഇന്ത്യയില്‍ ഉല്പാദനത്തിനും വില്പനയ്ക്കും അനുമതി ലഭിച്ച നാനോ കോപ്പര്‍ വളം ഏത്?
അഗ്രോ കുപ്രം
- കോപ്പറിന്റെ (Copper) ലാറ്റിന്‍ പേരാണ് കുപ്രം (Cuprum)
- ഹിമാചല്‍പ്രദേശ്, ഹരിയാന, രാജസ്ഥാന്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലാണ് അനുമതി ലഭിച്ചത്.
- നാനോ വളങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയ ആദ്യ രാജ്യമാണ് ഇന്ത്യ.
- നാനോവളം ചെടികളുടെ ഇലകളില്‍ തളിച്ചും വേരുകളില്‍ നേരിട്ടും പ്രയോഗിക്കാം.
6. യുഎസിലെ മിനസോട്ട സംസ്ഥാനത്തെ സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മലയാളി ആരാണ്?
ഡോ ക്രിഷ് സുബ്രഹ്മണ്യം
- കോഴിക്കോട് സ്വദേശി ആണ്.
7. ദേശീയ കമ്പനി നിയമ അപലേറ്റ് ട്രൈബ്യൂണല്‍ (എന്ക്ലാറ്റ്) ചെയര്‍മാനായി നിയമിതനായത് ആരാണ്?
ജസ്റ്റിസ് രാജേഷ് ബിന്‍ഡല്‍, മുന്‍ സുപ്രീംകോടതി ജഡ്ജി
- 5 വര്‍ഷത്തേക്കാണ് നിയമനം
8. 2026-ലെ മിസ് യൂണിവേഴ്സ് മത്സര വേദി എവിടെ?
സാന്‍ ഹുവാന്‍, പ്യൂര്‍ട്ടോറിക്ക
9. കതിര് പദ്ധതിയുടെ ബ്രാന്‍ഡ് അംബാസഡര്‍ ആരാണ്?
മോഹന്‍ലാല്‍
- വിദ്യാര്‍ത്ഥികളില്‍ കാര്ഷികാഭിരുചി വളര്‍ത്താന്‍ കൃഷിവകുപ്പ് പൊതുവിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് നടത്തുന്ന പദ്ധതിയാണ് കതിര്.
10. 2026-ലെ ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി കിരീടം നേടിയ രാജ്യമേത്?
ഇന്ത്യ
- തുടര്‍ച്ചയായി മൂന്നാം കിരീടം ആണ് ഇന്ത്യ നേടിയത്.
- ആകെ ആറ് തവണ ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി കിരീടം നേടിയിട്ടുണ്ട്.
11. പൊലീസ് കസ്റ്റഡിയിലെടുക്കുന്ന വ്യക്തിയെ എത്ര മണിക്കൂറിനകം മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കണമെന്നാണ് സുപ്രീംകോടതി 2026 നവംബര്‍ 5-ന് ഉത്തരവിട്ടത്?
24 മണിക്കൂര്‍
- ഔദ്യോഗിക അറസ്റ്റ് രേഖപ്പെടുത്തി 24 മണിക്കൂറിനകം മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയാല്‍ മതിയെന്ന കാഴ്ച്ചപ്പാട് ഭരണഘടനയ്ക്കും ബിഎന്‍എസ് വ്യവസ്ഥയ്ക്കും വിരുദ്ധമാണെന്ന് ജസ്റ്റിസുമാരായ ഉജ്ജല്‍ ഭുയാന്‍, അതുല്‍ എശ് ചന്ദൂര്‍ക്കര്‍ ഉത്തരവിട്ടു.
- 24 മണിക്കൂറിനുള്ളില്‍ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയില്ലെങ്കില്‍ കസ്റ്റഡിയിലുള്ള വ്യക്തിയെ മോചിപ്പിക്കണം.
- മജിസ്ട്രേറ്റ് കോടതിയിലേക്കുള്ള യാത്രാസമയം മാത്രമാണ് സമയപരിധിയില്നിന്നും ഒഴിവാക്കിയിട്ടുള്ളത്.
12. 2026 നവംബറില്‍ നിയന്ത്രണം നഷ്ടപ്പെട്ട് ഭൂമിയിലേക്ക് പതിച്ച നാസയുടെ ബഹിരാകാശ ടെലിസ്കോപ്പ് ഏത്?
സ്വിഫ്റ്റ്
- 2004 നവംബറില്‍ 1450 കിലോഗ്രാം ഭാരമുള്ള പേടകം 22 വര്‍ഷം ബഹിരാകാശ നിരീക്ഷണം നടത്തിയശേഷം പ്രവര്‍ത്തനം അടുത്തിടെ നിലച്ചിരുന്നു.
- സ്വിഫ്റ്റ് ഗാമ കിരണങ്ങളേയും സൂപ്പര്‍ നോവകളേയും നിരീക്ഷിച്ചിരുന്നു.
13. കേരളത്തിന്റെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനം എത്ര ലക്ഷം കോടി രൂപയായി ഉയര്‍ത്താനാണ് 15-ാം പഞ്ചവത്സര പദ്ധതിയുടെ ലക്ഷ്യം?
28 ലക്ഷം കോടി രൂപ
- നിലവിലെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനം: 16 ലക്ഷം കോടി രൂപ
- വാര്‍ഷിക വളര്‍ച്ചാ നിരക്ക് നിലവിലെ അഞ്ച് ശതമാനത്തില്‍നിന്നും ഏഴ് ശതമാനമായി ഉയര്‍ത്താനും 15-ാം പഞ്ചവത്സര പദ്ധതി ലക്ഷ്യമിടുന്നു
- ആസൂത്രണ ബോര്‍ഡ് ചെയര്മാന്: മുഖ്യമന്ത്രി
- ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷന്‍: കെ എം ചന്ദ്രശേഖര്‍
14. ബംഗാല്‍ ഉള്‍ക്കടല്‍ മേഖലയില്‍ കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന ഭീഷണികളെ നേരിടാനും ശാസ്ത്രീയമായ ഫിഷറീസ് മാനേജ്മെന്റ് ശക്തമാക്കാനുമായി മേഖലയിലെ രാജ്യങ്ങള്‍ രൂപീകരിച്ച നെറ്റുവര്‍ക്ക് ഏത്?
ബോബ്-നോര്
- ബോബ്-നോര്: ബേ ഓഫ് ബംഗാള്‍ സമുദ്ര ഗവേഷണ ശൃംഖല
- ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ്, മാലിദ്വീപ് എന്നീ രാജ്യങ്ങളാണ് ബോബ്-നോര് അംഗങ്ങള്‍.
15. ഏത് കര്‍ണാടക സംഗീത പ്രതിഭയുടെ 250-ാം ജന്മവാര്‍ഷികത്തോട് അനുബന്ധിച്ചാണ് കേന്ദ്രസര്‍ക്കാര്‍ 250 രൂപയുടെ പ്രത്യേക നാണയം പുറത്തിറക്കിയത്?
മുത്തുസ്വാമി ദീക്ഷിതര്‍
16. സംസ്ഥാനത്ത് ആരംഭിക്കുന്ന കേരള തൊഴില്‍, സാമ്പത്തിക, അവസര മിഷന്റെ അധ്യക്ഷന്‍ ആരാണ്?
മുഖ്യമന്ത്രി
17. ജോണ്സണ് മാസ്റ്റര്‍ ഫൗണ്ടേഷന് ഏര്‍പ്പെടുത്തിയ ജോണ്സണ് പുരസ്കാരം നേടിയത് ആരാണ്?
കെ എസ് ചിത്ര
18. ഇന്ത്യയില്‍ ആദ്യമായി വൈദ്യുതോല്‍പ്പാദനത്തിന് മെഥനോള്‍ ഉപയോഗിക്കാനുള്ള പരീക്ഷണം നടത്തിയ വൈദ്യുത താപനിലയം ഏത്?
കായംകുളം താപവൈദ്യുത നിലയം
- നാഫ്ത ഇന്ധമായുള്ള 360 മെഗാവാട്ട് ശേഷിയുള്ള വൈദ്യുത നിലയമാണ് കായംകുളം നിലയം. നാഫ്തയുടെ ഉയര്‍ന്ന വിലകാരണം 2021 മുതല്‍ ഇവിടെ വൈദ്യുതി ഉല്പാദിപ്പിക്കുന്നില്ല.
2026 നവംബര്‍ 5-ലെ കറന്റ്അഫയേഴ്സില്നിന്നുള്ള റിവിഷന്‍ ക്വിസ് നിങ്ങള്‍ക്ക് അറ്റന്‍ഡ് ചെയ്യാം.
Current Affairs 2026 Noveber 05 Malayalam : Click here

