1. ഒരു ബില്‍ ലോകസഭയില്‍ അവതരണത്തിന് അനുമതി ലഭിക്കുന്നത് എത്ര ശതമാനം വോട്ട് വേണം?
സഭയില്‍ ഹാജരായി വോട്ട് ചെയ്യുന്നവരുടെ 50 ശതമാനം
2. ഭരണഘടനാ ഭേദഗതി പാസാകുന്നതിനുള്ള മാനദണ്ഡം എന്താണ്?
സഭയുടെ മൊത്തം അംഗബലത്തിന്റെ കേവല ഭൂരിപക്ഷവും കൂടാതെ വോട്ട് ചെയ്യുന്നവരുടെ മൂന്നില്‍ രണ്ട് ഭൂരിപക്ഷവും വേണം
- 2026 ഏപ്രിലിലെ അംഗബലത്തിന്റെ അടിസ്ഥാനത്തില്‍ 540 ലോകസഭാംഗങ്ങളും വോട്ട് ചെയ്താല്‍ ബില്‍ പാസാകാന്‍ 360 പേരുടെ പിന്തുണ വേണം.
- ബില്‍ ലോകസഭയില്‍ പരാജയപ്പെട്ടാല്‍ രാജ്യസഭ പരിഗണിക്കില്ല.
3. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആരാണ്?
ജസ്റ്റിസ് സൂര്യകാന്ത്
4. വനിതാ സംവരണവും ലോകസഭാ, നിയമസഭാ മണ്ഡലങ്ങളുടെ പുനര്‍നിര്‍ണയവും സംബന്ധിച്ച ഭരണഘടനാ ഭേദഗതി ബില്‍ ലോകസഭയില്‍ അവതരിപ്പിച്ച തിയതി?
2026 ഏപ്രില്‍ 17
- ഭരണഘടനയുടെ 131-ാം ഭേദഗതി ബില്‍ ആയിട്ടാണ് ലോകസഭയില്‍ ബില്‍ അവതരിപ്പിച്ചത്.
5. ലോകസഭ സ്പീക്കര്‍ ആരാണ്?
ഓം ബിര്‍ല
6. ഏത് മുന്‍പ്രധാനമന്ത്രിയുടെ 100-ാം ജന്മവാര്ഷിക ആഘോഷങ്ങള്‍ക്കാണ് 2026 ഏപ്രില്‍ 17-ന് തുടക്കം കുറിച്ചത്?
ചന്ദ്രശേഖര്‍
7. മരണാസന്നര്‍ക്ക് വൈകാരികവും ശാരീരികവും മാനസികവുമായ പിന്തുണ നല്കുന്ന പ്രൊഫഷന് സ്വീകരിച്ച ഹോളിവുഡ് സൂപ്പര്‍താരം ആരാണ്?
നിക്കോണ്‍ കിഡ്മാന്
8. ടൈം മാഗസിന് തയ്യാറാക്കിയ ഈ വര്‍ഷം ലോകത്തെ ഏറ്റവുമധികം സ്വാധീനിച്ച 100 പേരുടെ പട്ടികയില്‍ ഇടംപിടിച്ച ഇന്ത്യക്കാര്‍ ആരെല്ലാം?
രണ്‍ബീര്‍ കപൂര്‍, ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ, ഷെഫ് വികാസ് ഖന്ന, യൂട്യൂബ് സിഇഒ നീല്‍ മോഹന്‍
- പട്ടികയില്‍ ഇടംനേടിയ ഏറ്റവും പ്രായംകുറഞ്ഞ വ്യക്തി: നേപ്പാള്‍ പ്രധാനമന്ത്രി ബാലേന്ദ്ര ഷാ (35)
9. 2026-ലെ ലോക വനിതാ ചെസ് ചാമ്പ്യന്‍ഷിപ്പില്‍ നിലവിലെ ചാമ്പ്യന്‍ ചൈനയുടെ ജൂ വെന്‍ജുനെ നേരിടുന്നതിനുള്ള എതിരാളിയെ കണ്ടെത്താനുള്ള കാന്‍ഡിഡേറ്റ്സ് ചെസ് ടൂര്‍ണമെന്റില്‍ വിജയിച്ച ഇന്ത്യക്കാരി ആരാണ്?
വൈശാലി രമേഷ് ബാബു
- വനിതാ കാന്‍ഡിഡേറ്റ്സ് ടൂര്‍ണമെന്റില്‍ വിജയിയായ ആദ്യ ഇന്ത്യന്‍ വനിതയാണ് വൈശാലി
- തുടര്‍ച്ചയായി അഞ്ചുതവണ ലോക വനിതാ കിരീടം തുടര്‍ച്ചയായി നേടിയ താരമാണ് ജൂവെന്ജും
- ഓപ്പണ്‍ വിഭാഗത്തില്‍ നിലവിലെ ലോക ചാമ്പ്യന്‍ ഡി ഗുകേഷിനെ നേരിടുന്നത് ഉസ്ബെക്കിസ്ഥാന്‍കാരനായ ജാവോഖിര്‍ സിന്ദറോവ് ആണ്.
10. 2026 ഏപ്രിലില്‍ അന്തരിച്ച സ്പാനിഷ് ഫുട്ബോള്‍ ക്ലബ് റയല്‍ മാഡ്രിഡിന്റെ മുന്‍ സൂപ്പര്‍ താരണം ആരാണ്?
ഹോസെ എമിലിയോ സാന്താമരിയ (96)
- സ്പെയിനില്‍ ജനിച്ച ഹോസെ യുറഗ്വായ് ദേശീയ ടീമിനായി കളിച്ചിട്ടുണ്ട്.
- നാല് യൂറോപ്യന്‍ കിരീടങ്ങളും ആറ് ലാ ലിഗ കിരീടങ്ങളും നേടിയിട്ടുണ്ട്.
11. 2026 ഏപ്രിലില്‍ രാജ്യാന്തര ബാഡ്മിന്റണില്‍നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച ഡെന്മാര്ക്ക് താരം ആരാണ്?
വിക്ടര്‍ അക്സല്സന്
- ടോക്കിയോയിലും പാരിസിലുമായി തുടര്‍ച്ചയായി രണ്ട് ഒളിമ്പിക്സുകളില്‍ പുരുഷ സിംഗിള്‍സ് ചാമ്പ്യനായിരുന്നു.
- രണ്ട് തവണ ലോകചാമ്പ്യനായി.
- പുരുഷ ബാഡ്മിന്റണില്‍ 183 ആഴ്ച്ച ലോക ഒന്നാം നമ്പര്‍ താരമായിരുന്നു.
12. 2025-26 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായ രാജ്യമേത്?
ചൈന
- നാലുവര്‍ഷം തുടര്‍ച്ചയായി ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാലിയായിരുന്ന യുഎസിനെ പിന്തള്ളിയാണ് ചൈന ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായത്.
- ചൈനയും ഇന്ത്യയും തമ്മിലുള്ള ആകെ ഉഭയകക്ഷി വ്യാപാരം: 15,110 കോടി ഡോളര്‍
- ഇന്ത്യ കഴിഞ്ഞ സാമ്പത്തികവര്‍ഷം 1947 കോടി ഡോളറിന്റെ ചരക്കുകള്‍ കയറ്റുമതി ചെയ്തു.
- ഇന്ത്യ ചൈനയില്‍നിന്നും ഇറക്കുമതി ചെയ്തത്: 13,163 കോടി ഡോളര്‍
- ഇറക്കുമതി ചെലവും കയറ്റുമതി വരുമാനവും തമ്മിലുള്ള അന്തരം: വ്യാപാരക്കമ്മി
13. ഏത് തമോഗര്‍ത്തത്തില്‍ നിന്നും പുറപ്പെടുന്ന ഊര്‍ജപ്രവാഹത്തിന്റെ അളവാണ് ഓക്സ്ഫഡ് സര്‍വകലാശാലയിലെ ശാസ്ത്രജ്ഞര്‍ 18 വര്‍ഷത്തെ ഗവേഷണത്തിനൊടുവില്‍ കണക്കാക്കിയത്?
സിഗ്നസ് എക്സ്-1
- ആദ്യമായി സ്ഥിരീകരിക്കപ്പെട്ട തമോഗര്ത്തമാണ് സിഗ്നസ് എക്സ്-1
- അറുപത് വര്‍ഷം മുമ്പ് സ്ഥിരീകരിച്ച സിഗ്നസ് എക്സ്-1-ല്‍നിന്നും 10,000 സൂര്യന്മാര്ക്ക് തുല്യമായ ഊര്‍ജ്ജം പ്രവഹിക്കുന്നു.
- ഈ ഊര്‍ജ്ജ പ്രവാഗത്തിന്റെ വേഗം: മണിക്കൂറില്‍ 54 ദശലക്ഷം കിലോമീറ്റര്‍
- ഭൂമിയില്‍നിന്നും 7200 പ്രകാശവര്‍ഷം അകലെയുള്ള സിഗ്നസ് നക്ഷത്ര സമൂഹത്തിലാണ് സിഗ്നസ് എക്സ്-1 സ്ഥിതി ചെയ്യുന്നത്
- സൂര്യനേക്കാള്‍ ഏകദേശം 15 മടങ്ങ് പിണ്ഡം സിഗ്നസ് എക്സ്-1-ന് ഉണ്ട്
ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31
Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
17 april 2026 current affairs, current affairs 17 april 2026, current affairs april 2026, April 2026 current affairs, 2026 April current affairs notes, current affairs malayalam, current affairs today malayalam, current affairs 2026 malayalam, daily current affairs malayalam, current affairs 2025 malayalam, today current affairs in malayalam, today current affairs malayalam, current affairs malayalam 2026, daily current affairs malayalam pdf, psc current affairs 2026 malayalam, latest current affairs, UPSC current affairs today daily current affairs UPSC current affairs for UPSC 2026 SSC current affairs today banking current affairs today current affairs for competitive exams

1 thought on “ഇന്നത്തെ കറന്റ് അഫയേഴ്സ് 2026 ഏപ്രില്‍ 17 (Kerala PSC Current Affairs 17 April 2026)”