ഇന്നലത്തെ കറന്റ് അഫയേഴ്സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
1. ലോക കരള്‍ ദിനം എന്നാണ്?
ഏപ്രില്‍ 19
2. കേന്ദ്ര ആയുഷ് മന്ത്രി ആരാണ്?
പ്രതാപ് റാവു ജാദവ്
3. എല്ലാ കാലാവസ്ഥയ്ക്കും അനുയോജ്യമായ ഗ്രാമീണ റോഡുകള്‍ നിര്‍മ്മിക്കാന്‍ ലക്ഷ്യമിടുന്ന കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതി ഏത്?
പ്രധാനമന്ത്രി ഗ്രാം സഡക് യോജന (പി എം ജി എസ് വൈ)
- ആരംഭിച്ചത്: 2000 ഡിസംബര്‍ 25-ന്
- പദ്ധതിയുടെ കാലാവധി 2028 മാര്‍ച്ച് വരെ നീട്ടി
4. കോളെജ് പഠന കാലത്ത് മാര്‍ക്കസ് എന്ന തൂലികാ നാമത്തില്‍ രചന നടത്തിയിരുന്ന പ്രശസ്ത മലയാള സാഹിത്യകാരന് ആരാണ്?
ഒ വി വിജയന്
- മദ്രാസില്‍ പ്രസിദ്ധീകരിച്ചിരുന്ന ജയകേരളം വാരികയിലാണ് ഒ വി വിജയന് മാര്‍ക്കസ് എന്ന പേരില്‍ രചനകള്‍ നടത്തിയിരുന്നത്.
5. ഇന്ത്യയിലെ ആദ്യത്തെ ജൈവ വൈവിധ്യ മ്യൂസിയം സ്ഥാപിച്ചിരിക്കുന്നത് എവിടെ?
വള്ളക്കടവ്, തിരുവനന്തപുരം
6. ട്വന്റി20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുത്ത ഇന്ത്യന്‍ ബാറ്റര്‍ ആരാണ്?
സ്മൃതി മന്ദാന
- മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയുടെ റെക്കോര്‍ഡാണ് സ്മൃതി മറകടന്നത്.
- ഇന്ത്യന്‍ വനിതാ ടീം വൈസ് ക്യാപ്റ്റനാണ് സ്മൃതി.
- 161 മത്സരങ്ങളിലെ 155 ഇന്നിങ്സുകളില്‍നിന്നും 4244 റണ്‍സ് ഇതുവരെ സ്മൃതി നേടിയിട്ടുണ്ട്.
- അന്താരാഷ്ട്ര ക്രിക്കറ്റില്‍ ടി20യില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുത്തിട്ടുള്ളത് പാകിസ്താന്റെ ബാബര്‍ അസം (4596 റണ്‍സ്) ആണ്.
7. കാലാവസ്ഥ, വായുമലിനീകരണം എന്നിവ നിരീക്ഷിക്കാനും പഠിക്കാനും ലക്ഷ്യമിട്ട് ഇന്ത്യ രൂപകല്പന ചെയ്ത ഉപഗ്രഹം ഏത്?
ജി-20 ഉപഗ്രഹം
- ജി-20 രാജ്യങ്ങള്‍ക്കായി 2023-ല്‍ പ്രഖ്യാപിച്ച ഉപഗ്രഹമാണിത്.
- 2027-ല്‍ വിക്ഷേപിക്കും.
- ഐ എസ് ആര് ഒ ചെയര്മാന്: ഡോ വി നാരായണന്
8. 2026-ല്‍ വേനല്‍ക്കാലത്ത് രാത്രിയിലും കേരളത്തില്‍ ചൂട് കുറയാതെ നില്ക്കാന് കാരണമായ പ്രതിഭാസം ഏത്?
പ്രതിചക്രവാതം (ആന്റിസൈക്ലോള്)
- സമുദ്രോപരിതലത്തിനുമുകളില്, 3.5 മുതല്‍ അഞ്ചുകിലോമീറ്റര്‍ ഉയരത്തില്‍ ചക്രവാതച്ചുഴിക്ക് വിപരീതദിശയില്‍ കറങ്ങുന്ന കാറ്റാണ് പ്രതിചക്രവാതം.
9. 2026-ലെ അണ്ടര്‍-12 ഫിഡെ ലോക റാപ്പിഡ് ചെസ്സിലെ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കിരീടം നേടിയ ഇന്ത്യക്കാരി ആരാണ്?
എ എസ് ഷര്വാനിക
- ഷര്വാനികയുടെ രണ്ടാം ലോകകിരീടം ആണിത്.
- അണ്ടര്‍-10 വിഭാഗം റാപ്പിഡ് ചെസ് ജേതാവായിട്ടുണ്ട്.
- 2024-ലെ ഫിഡെ ബ്ലിറ്റ്സ് ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലം നേടിയിട്ടുണ്ട്.
10. മികച്ച നടിക്കുള്ള സീസര്‍ ബഹുമതി നാല് തവണ നേടിയ ഫ്രഞ്ച് സിനിമാതാരം 2026 ഏപ്രിലില്‍ അന്തരിച്ചു. വ്യക്തിയെ തിരിച്ചറിയുക.
നതാലി ബായേ (77)
- ഓസ്കര് ബഹുമതിക്ക് തുല്യമായ ഫ്രഞ്ച് പുരസ്കാരമാണ് സീസര്‍ ബഹുമതി.
ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31
Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ഇന്നത്തെ കറന്റ് അഫയേഴ്സ് 2026 ഏപ്രില്‍ 19 (Kerala PSC Current Affairs 19 April 2026)
19 april 2026 current affairs, current affairs 19 april 2026, current affairs april 2026, April 2026 current affairs, 2026 April current affairs notes, current affairs malayalam, current affairs today malayalam, current affairs 2026 malayalam, daily current affairs malayalam, current affairs 2025 malayalam, today current affairs in malayalam, today current affairs malayalam, current affairs malayalam 2026, daily current affairs malayalam pdf, psc current affairs 2026 malayalam, latest current affairs, UPSC current affairs today daily current affairs UPSC current affairs for UPSC 2026 SSC current affairs today banking current affairs today current affairs for competitive exams

1 thought on “ഇന്നത്തെ കറന്റ് അഫയേഴ്സ് 2026 ഏപ്രില്‍ 19 (Kerala PSC Current Affairs 19 April 2026)”