ഇന്നലത്തെ കറന്റ് അഫയേഴ്സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
1. സ്വതന്ത്ര ഇന്ത്യയിലെ നിയമസഭ തിരഞ്ഞെടുപ്പുകളിലെ ഏറ്റവും ഉയര്‍ന്ന പോളിങ് നടന്നത് എവിടെയാണ്?
ബംഗാള്‍ (92.72%)
2. ലബനനില്‍ ഇസ്രായേല്‍ ആക്രമണം നടത്തി കൊലപ്പെടുത്തിയ മാധ്യമ പ്രവര്‍ത്തക ആരാണ്?
അല്‍ ഖലീല്‍
3. 2026-ലെ ഇന്ത്യ- ആഫ്രിക്ക ഫോറം സമ്മിറ്റ് വേദി എവിടെ?
ന്യൂഡല്‍ഹി
- ഇന്ത്യന്‍ ആഫ്രിക്കന്‍ യൂണിയന് കമ്മീഷനും സംയുക്തമായി നടത്തുന്ന നാലാമത്ത ഉച്ചകോടിയാണ് ഡല്‍ഹിയില്‍ മെയ് 31-ന് നടക്കുന്നത്.
- ഇന്ത്യയുടെ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍
4. 2026-ലെ പത്മപ്രഭ പുരസ്കാരം നേടിയത് ആരാണ്?
ആര് രാജശ്രീ
- കല്യാണിയെന്നും ദാക്ഷായണിയെന്നും പേരുള്ള രണ്ട് സ്ത്രീകളുടെ കത, ആത്രേയകം എന്നിവയാണ് ആര് രാജശ്രീയുടെ നോവലുകള്‍.
- നായികാ നിര്‍മിതി, വഴിയും പൊരുളും, അപസര്‍പ്പകാഖ്യാനങ്ങള്‍: ഭാവനയും രാഷ്ട്രീയവും, കൃഷ്ണനുവേണ്ടിയുണ്ടായ പെണ്ണുങ്ങള് എന്നിവയാണ് മറ്റ് പ്രധാന കൃതികള്‍.
- കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ട് സ്ത്രീകളുടെ കത എന്ന നോവലിന് 2021-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു
5. മോഷ്ടിക്കുകയോ നഷ്ടപ്പെടുകയോ ചെയ്ത ഫോണുകള്‍ കണ്ടെത്താനുള്ള കേന്ദ്ര ടെലികോം മന്ത്രാലയത്തിന്റെ സംവിധാനം ഏത്?
സഞ്ചാര്‍ സാഥി
6. ഇന്ത്യയിലെ സോഫ്റ്റുവെയര്‍ സേവന കമ്പനികളുടെ കൂട്ടായ്മയായ നാസ്കോമിന്റെ പുതിയ ചെയര്‍പഴ്സന്‍ ആരാണ്?
ശ്രീകാന്ത് വേലമകണ്ണി
- എഐ കമ്പനിയായ ഫ്രാക്ടലിന്റെ സ്ഥാപകനും സിഇഒയുമാണ് ശ്രീകന്ത് വേലമകണ്ണി.
- നിലവിലെ ചെയര്‍പഴ്സന്‍ മലയാളിയായ സിന്ധു ഗംഗാധരന്റെ കാലാവധി ഈ മാസം അവസാനിക്കും.
- സാപ് ലാബ്സ് എംഡിയാണ് സിന്ധു ഗംഗാധരന്.
- നിലിവലെ നാസ്കോം പ്രസിഡന്റ് മലയാളിയായ രാജേഷ് നമ്പ്യാര്‍ ആണ്.
7. ജിയോ ട്യൂബ് ഉപയോഗിച്ച് കേരളത്തില്‍ ആദ്യമായി കടല്‍ത്തീര സംരക്ഷണ പദ്ധതി നടപ്പിലാക്കിയത് എവിടെ?
പൂന്തുറ
8. വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ ആദ്യ വിമാനമേത്?
ശൂന്യ
9. ബാഡ്മിന്റണ്‍ ടീം ചാമ്പ്യന്‍ഷിപ്പായ തോമസ് കപ്പ്, ഊബര്‍ കപ്പ് വേദി എവിടെ?
ഡെന്മാര്ക്ക്
- തോമസ് കപ്പ് പുരുഷ ചാമ്പ്യന്‍ഷിപ്പും ഊബര്‍ കപ്പ് വനിത ചാമ്പ്യന്‍ഷിപ്പാണ്.
- മലയാളികളായ എച്ച് എസ് പ്രണോയ്, കിരണ്‍ ജോര്‍ജ്, എം ആര് അര്ജുന് എന്നിവര്‍ ഇന്ത്യന്‍ ടീമിലുണ്ട്.
10. ഇന്ത്യയിലെ ആദ്യത്തെ കടലാസുരഹിത ജുഡീഷ്യൽ ജില്ലയേത്?
വയനാട്
11. സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ തീരദേശ വികസന കോര്പറേഷന് ഏത് ബ്രാന്‍ഡ് നാമത്തിലാണ് ഉണക്കമീന്‍ വിദേശത്തേക്ക് കയറ്റുമതി ചെയ്യുന്നത്?
ഡ്രിഷ്
12. 1857-ലെ ഒന്നാം സ്വാതന്ത്ര്യ സമര സ്മാരകമായ ഷഹീദ് സ്മാരകം സ്ഥാപിച്ചത് എവിടെ?
ഹരിയാന
13. സ്പാനിഷ് വനിതാ ഫുട്ബോള്‍ ലീഗ് കിരീടം നേടിയ ടീമേത്?
ബാഴ്സലോണ
14. ഒരു ഐപിഎൽ സീസണിൽ ഒന്നലധികം സെഞ്ച്വറികൾ നേടിയ ആദ്യ വിക്കറ്റ്കീപ്പർ-ബാറ്റ്സ്മാൻ ആരാണ്?
സഞ്ജു സാംസൺ
ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31
Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


1 thought on “ഇന്നത്തെ കറന്റ് അഫയേഴ്സ് 2026 ഏപ്രില്‍ 24 (Kerala PSC Current Affairs 24 April 2026)”