പ്രഹ്ലാദ് ജോഷി | Current Affairs Malayalam 2026 July 26
1. ജെന്‍സി പ്രക്ഷോഭത്തെ തുടര്‍ന്ന് ധര്‍മേന്ദ്ര പ്രധാന് രാജിവയ്ക്കേണ്ടി വന്നതിനെ തുടര്‍ന്ന് കേന്ദ്ര വിദ്യാഭ്യാസ വകുപ്പിന്റെ അധിക ചുമതല ലഭിച്ചത് ആര്‍ക്കാണ്?
പ്രഹ്ലാദ് ജോഷി
- കര്‍ണാടക സ്വദേശിയായ പ്രഹ്ലാദ് ജോഷി നിലവില്‍ കേന്ദ്ര ഉപഭോക്തൃകാര്യം, ഭക്ഷ്യ-പൊതുവിതരണം, പുനരുപയോഗ ഊര്‍ജം എന്നീ വകുപ്പുകളുടെ മന്ത്രിയാണ്.
- നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച വിഷയത്തില്‍ 49 ദിവസം നീണ്ട ജെന്‍സീ പ്രക്ഷോഭത്തെ തുടര്‍ന്ന് രാജിവയ്ക്കേണ്ടി വന്ന ധര്‍മേന്ദ്ര പ്രധാന് രാജിവയ്ക്കേണ്ടി വന്നത്.
- ജെന്‍സി പ്രക്ഷോഭത്തിന് നേതൃത്വം നല്കിയ കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ സ്ഥാപകന്‍: അഭിജീത് ദിപ്കെ
2. 2026-ലെ അബുദാബി ശക്തി തിയറ്റേഴ്സിന്റെ ടി കെ രാമകൃഷ്ണന് പുരസ്കാരം ലഭിച്ചത് ആര്‍ക്കാണ്?
നിലമ്പൂര്‍ ആയിഷ
3. ചെടികളും കാര്‍ഷികവിളകളും അയയ്ക്കുന്നതിനുള്ള ഗ്രീന്‍ എക്സ്പ്രസ് പദ്ധതി തപാല്‍ വകുപ്പ് പരീക്ഷണാടിസ്ഥാനത്തില്‍ ഇന്ത്യയില്‍ ആദ്യമായി നടപ്പിലാക്കിയ ജില്ലയേത്?
തിരുവനന്തപുരം
4. 27-ാം കാര്‍ഗില്‍ വിജയദിനം എന്നാണ്?
2026 ജൂലൈ 26
- 1999-ല്‍ കാര്‍ഗിലില്‍ നുഴഞ്ഞു കയറിയ പാക്കിസ്ഥാന് എതിരായ ഓപ്പറേഷന് വിജയ് പൂര്‍ത്തിയാക്കിയതിന്റെ സ്മരണയ്ക്കാണ് കാര്‍ഗില്‍ വിജയ ദിനം ആചരിക്കുന്നത്.
5. 2026 ജൂലൈയില്‍ അന്തരിച്ച മുന്‍ എംഎല്‍എ ആരാണ്?
ടിപിഎം സാഹിര്‍ (83)
6. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്കുവേണ്ടി ആദ്യമെഡല്‍ നേടിയത് ആരാണ്?
ഝന്ധുകുമാര്, വെങ്കലമെഡല്‍
പാരാ പവര്‍ലിഫ്റ്റിങ്ങില്‍ ഝന്ധുകുമാര് വെങ്കലമെഡല്‍ നേടിയത്.
7. കോമണ്‍വെല്‍ത്ത് ഗെയിംസ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ മെഡലുകള്‍ നേടിയ പുരുഷ അത്ലീറ്റ് ആരാണ്?
ചാഡ്ലെ ക്ലോ, ദക്ഷിണാഫ്രിക്കന്‍ നീന്തല്‍ താരം
- 2010 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ 18-ാം വയസ്സില്‍ അരങ്ങേറിയ ചാഡ്ലെ ക്ലോ ഇതുവരെ ആകെ 19 മെഡലുകള്‍ നേടിയിട്ടുണ്ട്.
Current Affairs 2026 July 25 Malayalam : Click here
Click here current affairs 2026 questions and answers malayalam
ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31
Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

