രാജ്യാന്തര വനിത ടി20യില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരം: സ്മൃതി മന്ഥന.
Useful for Kerala PSC, SSC, RRB, and UPSC current affairs preparation
1. ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ്ങില്‍ മെഡല്‍ നേടിയ ആദ്യ മലയാളി വനിത ആരാണ്?
വിദര്‍ശ കെ വിനോദ്
- 10 മീറ്റര്‍ എയര്‍ റൈഫിള്‍ ടീം ഇനത്തില്‍ വിദര്‍ശ, തമിഴ്നാട്ടുകാരി ഇളവേനില്‍ വാളറിവന്, മഹാരാഷ്ട്രക്കാരി സോനം ഉത്തരം മസ്കര്‍ എന്നിവരടങ്ങിയ ഇന്ത്യന്‍ ടീം വെള്ളി നേടി.
- 2026 ജപ്പാന് ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ ആദ്യ മെഡലാണ് വിദര്‍ശ അടങ്ങിയ ടീം നേടിയത്.
- ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ്ങില്‍ മെഡല്‍ നേടിയ ആദ്യ മലയാളി: പി ടി രഘുനാഥ്
- 2006-ലെ ദോഹ ഏഷ്യന്‍ ഗെയിംസില്‍ 10 മീറ്റര്‍ എയര്‍ റൈഫിളില്‍ പി ടി രഘുനാഥ് അടങ്ങിയ ഇന്ത്യന്‍ ടീം വെങ്കലം നേടിയിരുന്നു.
2. 2026 സെപ്റ്റംബര്‍ 20-ന് അന്തരിച്ച മലയാളിയായ പ്രമുഖ ഹൃദ്രോഗ വിദഗ്ധന്‍ ആരാണ്?
ഡോ ജി വിജയരാഘവന് (84)
- 2009-ല്‍ പത്മശ്രീ ലഭിച്ചു.
- കിംസ് ഹെല്‍ത്ത് സ്ഥാപക ഡയറക്ടറും വൈസ് ചെയര്‍മാനുമാണ് ഡോ ജി വിജയരാഘവന്.
- 1978-ല്‍ കേരളത്തിലെ ആദ്യ ഓപ്പണ്‍ ഹാര്‍ട്ട് ശസ്ത്രക്രിയക്ക് നേതൃത്വം നല്കി.
3. 2026-ലെ ഏഷ്യന്‍ ഗെയിംസില്‍ ജപ്പാന്റെ ക്രിക്കറ്റ് ടീമില്‍ ഇടംനേടിയ ഇന്ത്യക്കാരന് ആരാണ്?
അഭിഷേഖ് ആനന്ദ്
4. അന്താരാഷ്ട്ര വനിത ട്വന്റി20യില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരം ആരാണ്?
സ്മൃതി മന്ഥന
- 178 മത്സരങ്ങളില്‍ നിന്ന് 4788 റണ്‍സ് സ്മൃതി മന്ഥന നേടി.
- 186 മത്സരങ്ങളില്‍നിന്നും 4758 റണ്‍സ് എടുത്തിരുന്ന ന്യൂസിലാന്‍ഡിന്റെ സൂസി ബെറ്റ്സിന്റെ റെക്കോര്‍ഡാണ് സ്മൃതി മറികടന്നത്.
- ട്വന്റി20 ക്രിക്കറ്റില്‍ 100 സിക്സ് നേടുന്ന ആദ്യ ഇന്ത്യന്‍ താരം: സ്മൃതി മന്ഥന
5. ഏഷ്യന്‍ ഗെയിംസ് വനിതാ ക്രിക്കറ്റില്‍ സെഞ്ച്വറി നേടുന്ന ആദ്യ താരം ആരാണ്?
ഷെഫാലി വര്‍മ, ഇന്ത്യ
- 2026-ലെ ജപ്പാന് ഏഷ്യന്‍ ഗെയിംസിലാണ് ഷെഫാലി സെഞ്ച്വറി നേടിയത്. 49 പന്തില്‍നിന്നും 100 റണ്‍സ്.
- അന്താരാഷ്ട്ര ടി20യില്‍ സെഞ്ച്വറി നേടിയിട്ടുള്ള മൂന്നാമത്തെ ഇന്ത്യന്‍ താരം: ഷെഫാലി വര്‍മ
- സ്മൃതി മന്ഥനയും ഹര്‍മന്‍പ്രീത് കൗറും ആണ് മറ്റ് രണ്ടുപേര്‍.
6. രാജ്യാന്തര ട്വന്റി20യില്‍ ഒരു വര്‍ഷം ഏറ്റവും കൂടുതല്‍ സിക്സുകള്‍ നേടുന്ന വനിതാ താരം ആരാണ്?
ഷെഫാലി വര്‍മ
- 2026-ല്‍ ഇതുവരെ ഷെഫാലി വര്‍മ 35 സിക്സുകള്‍ നേടിയിട്ടുണ്ട്.
- ശ്രീലങ്കയുടെ ചമിരി അത്തപ്പത്തുവിന്റെ റെക്കോര്‍ഡാണ് ഷെഫാലി മറികടന്നത്.
- 2024-ല്‍ ചമിരി 32 സിക്സുകള്‍ നേടിയിരുന്നു.
7. വനിതാ ടി20യില്‍ ഒരു മത്സരത്തില്‍ ഏറ്റവും കൂടുതല്‍ സിക്സുകള്‍ നേടിയ താരങ്ങള്‍ ആരെല്ലാം?
ഷെഫാലി വര്‍മ (ഇന്ത്യ), ഡിയാന്‍ഡ്ര ടോട്ടിന് (വെസ്റ്റിന്‍ഡീസ്), ഹെയ്ലി മാത്യൂസ് (വെസ്റ്റിന്‍ഡീസ്)
- ഈ മൂവരും ഒരു മത്സരത്തില്‍ 9 സിക്സുകള്‍ നേടി.
8. വനിതാ ഹാഫ് മാരത്തണില്‍ ലോക റെക്കോര്‍ഡ് കുറിച്ച കെനിയന്‍ താരം ആരാണ്?
ആഗ്നസ് എന്കെറ്റീച്
- സമയം: 1 മണിക്കൂര്‍ 5 മിനിറ്റ് 15 സെക്കന്റ്
- ലോക അത്ലറ്റിക്സ് റോഡ് റണ്ണിങ് ചാമ്പ്യന്‍ഷിപ്പിലാണ് റെക്കോര്‍ഡ് തിരുത്തിയത്.
9. ലോക സമാധാന ദിനം എന്നാണ്?
സെപ്റ്റംബര്‍ 21
10. 2026-ലെ ഏഷ്യന്‍ ഗെയിംസില്‍ വ്യക്തിഗത 10 മീറ്റര്‍ എയര്‍ റൈഫിള്‍ വിഭാഗത്തില്‍ വെള്ളി നേടിയ ഇന്ത്യന്‍ താരം ആരാണ്?
ഇളവേനില്‍ വാളറിവന്
11. 2026-ലെ ജപ്പാന് ഏഷ്യന്‍ ഗെയിംസില്‍ പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ റൈഫില്‍ ടീം ഇനത്തില്‍ വെള്ളി മെഡല്‍ നേടിയ ഇന്ത്യന്‍ ടീമംഗങ്ങള്‍ ആരെല്ലാം?
രുദ്രാങ്ക്ഷ് പാട്ടീല്‍, ഹിമാന്‍ഷു ധില്ലന്, പാര്‍ഥ് മാനെ
12. വനിതാ ഹോക്കിയില്‍ ഇന്ത്യയ്ക്കായി ഒരു മത്സരത്തില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡ് കുറിച്ചത് ആരാണ്?
ദീപിക സെഹ്റാവത്ത്
- 2026-ലെ ഏഷ്യന്‍ ഗെയിംസില്‍ ഉസ്ബെകിസ്താനെതിരെ ദീപിക സെഹ്റാവത്ത് എട്ട് ഗോളുകള്‍ നേടി.
13. കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന കംപ്രസ്ഡ് ബയോഗ്യാസ് പദ്ധതി ഏത്?
ഗോബര്ധന് പദ്ധതി
- ഗോബര്ധന് പദ്ധതിയുടെ പൂര്‍ണരൂപം: ഗാല്‍വനൈസിംഗ് ഓര്‍ഗാനിക് ബയോ-അഗ്രോ റിസോഴ്സസ് ധന്
- കന്നുകാലികളുടെ ചാണകം, കാര്‍ഷിക അവശിഷ്ടങ്ങള്‍, ഭക്ഷണാവശിഷ്ടങ്ങള്‍, മറ്റ് ജൈവവസ്തുക്കള്‍ തുടങ്ങിയവ ഉപയോഗപ്രദമായ ഉല്പന്നങ്ങളാക്കി മാറ്റുന്ന പദ്ധതിയാണ് ഗോബര്ധന്
current affairs 2026 questions and answers malayalam
Current Affairs 2026 September 20 Malayalam : Click here
Click here current affairs 2026 questions and answers malayalam
ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31
