2025 ഡിസംബര്‍ മാസത്തിലെ കറന്റ് അഫയേഴ്സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ഇന്നലത്തെ കറന്റ് അഫയേഴ്സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
1. കേരള ഗവര്‍ണര്‍ ആരാണ്?
രാജേന്ദ്ര ആര്‍ലേക്കര്‍
2. കേരളത്തില്‍ കാട്ടാനകള്‍ മനുഷ്യവാസ സ്ഥലത്തേക്ക് ഇറങ്ങിയാല്‍ അലര്‍ട്ട് നല്കുന്ന എഐ സംവിധാനത്തില്‍ മൊബൈല്‍ നെറ്റുവര്‍ക്ക് ഇല്ലാത്ത ഉള്‍ക്കാടുകളില്‍ വിവരങ്ങള്‍ നല്‍കുന്നതിന് ഉപയോഗിക്കുന്ന സാങ്കേതിക വിദ്യ ഏതാണ്?
ലോറവാന് (LoRaWAN – Long Range Wide Area Network)
- വനം വകുപ്പും ടാറ്റാ മോട്ടോഴ്സും ചേര്‍ന്നാണ് പദ്ധതി നടപ്പിലാക്കുന്നത്.
- സര്‍ക്കാരിന്റെ മിഷന് റിയല്‍ ടൈം മോണിറ്ററിംഗ് പദ്ധതിയുടെ ഭാഗമാണിത്.
- ഏഷ്യന്‍ ആനകളുടെ സംരക്ഷണത്തിനായി ടാറ്റ മോട്ടോവ്സ് നടപ്പാക്കുന്ന പ്രോജക്ട് മാക്സിമസ് പദ്ധതിയുടെ ഭാഗമായിട്ടാണ് വനംവകുപ്പുമായി സഹകരിക്കുന്നത്.
3. സംസ്ഥാന സാംസ്കാരിക വകുപ്പിന് കീഴിലെ ശ്രീനാരായണഗുരു സാംസ്കാരിക സമുച്ചയം സ്ഥിതി ചെയ്യുന്നത് എവിടെ?
കൊല്ലം ജില്ലയിലെ ആശ്രാമം
4. ലോകയാന്‍ 26 എന്ന പേരില്‍ 10 മാസം നീണ്ടുനില്‍ക്കുന്ന ലോക സമുദ്രയാത്ര നടത്തുന്ന ഇന്ത്യന്‍ നാവികസേനയുടെ സെയില്‍ ട്രെയിനിങ് കപ്പല്‍ ഏതാണ്?
ഐഎന്‍എസ് സുദര്‍ശിനി
- നേതൃത്വം നല്‍കുന്നത്: കമാന്‍ഡര്‍ രവികാന്ത് നന്ദൂരി
- കൊച്ചിയില്‍നിന്നും 2026 ജനുവരിയില്‍ യാത്ര തിരിച്ച സുദര്‍ശിനി നാല് ഭൂഖണ്ഡങ്ങളിലായി 13 രാജ്യങ്ങള്‍ സന്ദര്‍ശിക്കുകയും 4 സമുദ്രങ്ങള്‍ താണ്ടുകയും ചെയ്യും.
- വസുധൈവ കുടുംബകം എന്ന സന്ദേശവും സൗഹൃദ നാവിക സേനകളുടെ ഐക്യവും സമുദ്ര സുരക്ഷയും ഊട്ടിയുറപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള മഹാസാഗര്‍ എന്ന ആശയവും ഉയര്‍ത്തിയാണ് സുദര്‍ശിനി പര്യടനം നടത്തുന്നത്.
5. ഇന്ത്യ ഏതുരാജ്യവുമായിട്ടാണ് ഡിജിറ്റല്‍ എംബസി ആരംഭിക്കുന്നതിനെ കുറിച്ച് ചര്‍ച്ചകള്‍ നടത്തുന്നത്?
യുഎഇ
- രാജ്യങ്ങള്‍ക്ക് പ്രധാനപ്പെട്ട ഡിജിറ്റല്‍ ഡേറ്റ സൂക്ഷിക്കാനുള്ള ഓഫ്ഷോര്‍ കേന്ദ്രമാണ് ഡിജിറ്റല്‍ എംബസി. ഡേറ്റ എംബസി എന്നും പറയുന്നു.
- കേന്ദ്ര വിദേശകാര്യ സെക്രട്ടറി: വിക്രം മിസ്രി
- ലോകത്ത് ആദ്യമായി ഡിജിറ്റല്‍ എംബസി സ്ഥാപിച്ച രാജ്യം: എസ്റ്റോണിയ
- എസ്റ്റോണിയ 2017-ല്‍ ലക്സംബര്‍ഗില്‍ ഡിജിറ്റല്‍ എംബസി സ്ഥാപിച്ചു.
6. യൂറോപ്യന്‍ കമ്മിഷന് പ്രസിഡന്റ് ആരാണ്?
ഉര്‍സുല വോണ്‍ ഡെര്‍ ലെയന്
7. കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ സുതാര്യതയും വേഗവും ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടുള്ള എഐ അധിഷ്ഠിത കോള്‍ സെന്റര്‍ സംവിധാനത്തിന്റെ പേരെന്ത്?
സ്മാര്‍ട്ടി
8. കുടുംബശ്രീയുടെ തിയേറ്റര്‍ ഗ്രൂപ്പിന്റെ പേരെന്ത്?
രംഗശ്രീ
9. മാറുന്ന കാലാവസ്ഥയും അപ്രതീക്ഷിത വരള്‍ച്ചയും ഉയര്‍ത്തുന്ന വെല്ലുവിളികള്‍ മറികടക്കാന്‍ ജലസംരക്ഷണത്തിലൂടെ കാര്‍ഷിക മേഖലയെ പ്രാപ്തമാക്കാന്‍ കൃഷിവകുപ്പ് ആരംഭിക്കുന്ന പദ്ധതി ഏതാണ്?
പെര് ഡ്രോപ് മോര് ക്രോപ്
10. 2026-ലെ റിപ്പബ്ലിക് ദിന പരേഡില്‍ മുഖ്യാതിഥികളായി പങ്കെടുക്കുന്ന യൂറോപ്യന്‍ യൂണിയന് നേതാക്കള്‍ ആരെല്ലാം?
യൂറോപ്യന്‍ കമ്മിഷന് പ്രസിഡന്റ് ഉര്‍സുല വൊന് ഡെര്‍ ലെയനും യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് അന്റോണിയോ കോസ്റ്റയും
11. ഇന്ത്യന്‍ വനിതാ സീനിയര്‍ ഫുട്ബോള്‍ ടീമിന്റെ പരിശീലകയായി നിയമിതയായ കോസ്റ്റോറിക്കന്‍ സ്വദേശിനി ആരാണ്?
അമേലിയ വാല്വെര്ദെ
Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

1 thought on “ഇന്നത്തെ കറന്റ് അഫയേഴ്സ് 21 ജനുവരി 2026 (Kerala PSC Current Affairs 21 January 2026)”