2026 ജനുവരി
1. നവാഗത സംവിധായകര്‍ക്കായി സംവിധായകന് ഷാഫി സ്മാരക ട്രസ്റ്റ് ഏര്‍പ്പെടുത്തിയ ഷാഫി മെമ്മോറിയല്‍ പുരസ്കാരം നേടിയത് ആരാണ്?
കളങ്കാവല്‍ സിനിമയുടെ സംവിധായകന് ജിതിന് കെ ജോസ്
2. സുഭാഷ് ചന്ദ്രബോസ് ആപ്ത പ്രബന്ധന്‍ പുരസ്കാരം നേടിയത് ആരാണ്?
ലഫ്റ്റനന്റ് കേണല്‍ സീത അശോക് ഷെല്‍ക്കെ
3. ചെന്നൈ ആശാന് സ്മാരക അസോസിയേഷന്റെ ആശാന് സ്മാരക കവിതാ പുരസ്കാരം ലഭിച്ചത് ആര്‍ക്കാണ്?
കെ വി രാമകൃഷ്ണന്
4. 2026-ലെ പത്മവിഭൂഷണ്‍ പുരസ്കാരങ്ങള്‍ നേടിയ മലയാളികള്‍ ആരെല്ലാം?
മുന്‍മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്, സുപ്രീംകോടതി മുന്‍ ജസ്റ്റിസ് കെ ടി തോമസ്, വയലിനിസ്റ്റ് എന്‍ രാജം, ജന്മഭൂമി പത്രത്തിന്റെ സഹസ്ഥാപകനും മുഖ്യപത്രാധിപരുമായ പി നാരായണന്
- 2026-ലെ പത്മവിഭൂഷണ്‍ ജേതാക്കളായ 5 പേരില്‍ 4 പേരും മലയാളികള്‍.
- പാടുന്ന വയലിന് എന്നാണ് എന്‍ രാജം അറിയപ്പെടുന്നത്.
- നടന് ധര്‍മേന്ദ്രയാണ് 2026-ലെ പത്മവിഭൂഷണ്‍ നേടിയ അഞ്ചാമത്തെ വ്യക്തി.
- വിഎസിനും ധര്‍മേന്ദ്രയ്ക്കും മരണാനന്തര ബഹുമതിയായിട്ടാണ് പത്മവിഭൂഷണ്‍ ലഭിച്ചത്.
5. 2026-ലെ പത്മഭൂഷണ്‍ ലഭിച്ച മലയാളികള്‍ ആരെല്ലാം?
നടന് മമ്മൂട്ടി, എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്
- മഹാരാഷ്ട്ര മുന്‍ ഗവര്‍ണറും ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രിയുമായ ഭഗത് സിങ് കോഷിയാരി, ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഷിബു സോറന്, ഡല്‍ഹിയിലെ മുതിര്‍ന്ന ബിജെപി നേതാവ് വി കെ മല്‍ഹോത്ര, കോട്ടക് മഹീന്ദ്ര ബാങ്ക് സ്ഥാപകന്‍ ഉദയ് കോട്ടക്, ഗായിക അല്‍ക യാഗ്നിക്, പരസ്യരംഗത്തെ പ്രമുഖനായിരുന്ന പിയുഷ് പാണ്ഡെ എന്നിവര്‍ അടക്കം ആകെ 18 പേര്‍ക്ക് പത്മഭൂഷണ്‍ ലഭിച്ചു.
- മരണാനന്തര ബഹുമതിയായ പത്മഭൂഷണ്‍ പുരസ്കാരം-2026 നേടിയവര്‍: ഷിബു സോറന്, വി കെ മല്‍ഹോത്ര, പിയുഷ് പാണ്ഡേ
6. 2026-ല്‍ പത്മശ്രീ പുരസ്കാരം എത്ര പേര്‍ക്ക് ലഭിച്ചു?
131
- 2026-ല്‍ പത്മശ്രീ ലഭിച്ച മലയാളികള്‍: പരിസ്ഥിതി പ്രവര്‍ത്തക കൊല്ലകല്‍ ദേവകിയമ്മ, നര്‍ത്തിക കലാമണ്ഡലം വിമല മേനോന്
- തമിഴ്നാട്ടിലെ നാഗര്‍കോവില്‍ സ്വദേശിയും തിരുവനന്തപുരത്ത് സ്ഥിര താമസക്കാരനുമായ ബഹിരാകാശ ശാസ്ത്രജ്ഞന് എ ഇ മുത്തുനായകത്തിനും പത്മശ്രീ ലഭിച്ചു.
- 2026-ല്‍ പത്മശ്രീ ലഭിച്ച ക്രിക്കറ്റ് താരങ്ങള്‍: രോഹിത് ശര്‍മ, ഹര്‍മന്‍പ്രീത് കൗര്‍
- 2026-ല്‍ പത്മശ്രീ ലഭിച്ച ഹോക്കി താരം: സവിത പൂനിയ
- 2026-ല്‍ പത്മശ്രീ ലഭിച്ച മുതിര്‍ന്ന ടെന്നീസ് താരം: വിജയ് അമൃത് രാജ്
- 2026-ല്‍ പത്മശ്രീ ലഭിച്ച പാരാലിംപിക്സ് സ്വര്‍ണ മെഡല്‍ ജേതാവ്: പ്രവീണ്‍ കുമാര്‍
- 2026-ല്‍ പത്മശ്രീ ലഭിച്ച കര്‍ണാടക സംഗീതജ്ഞര്‍: ഗായത്രി ബാലസുബ്രഹ്മണ്യം, രഞ്ജിനി ബാലസുബ്രഹ്മണ്യം
- 2026-ല്‍ പത്മശ്രീ ലഭിച്ച മുന്‍ ആഭ്യന്തര അണ്ടര്‍ സെക്രട്ടറി: ആര് വി എസ് മണി
- 2026-ല്‍ മരണാനന്തരം പത്മശ്രീ പുരസ്കാരം നേടിയ ഗുസ്തി പരിശീലകന്: വ്ളാഡിമര്‍ മെസ്റ്റ്വിര്ഷി (ജോര്‍ജിയ)
7. സമാധാനകാലത്തെ പരമോന്നത സൈനിക ബഹുമതിയായ അശോക ചക്ര 2026-ല്‍ നേടിയത് ആരാണ്?
ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ല
- രാജ്യാന്തര ബഹിരാകാശ നിലയത്തിലെ ആദ്യ ഇന്ത്യന്‍ ബഹിരാകാശ സഞ്ചാരിയാണ് വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റനായ ശുഭാംശു ശുക്ല
- ഇന്ത്യയുടെ ഗഗന്യാന് യാത്ര സംഘത്തിലെ നാലുപേരില്‍ ഒരാളായ മലയാളി വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണന് നായര്‍ക്ക് കീര്‍ത്തിചക്ര ലഭിച്ചു.
- പായ് വഞ്ചിയില്‍ ലോകസഞ്ചാരം നടത്തിയ കോഴിക്കോട് സ്വദേശിനി ലഫ്റ്റനന്റ് കമാന്‍ഡര്‍ കെ ദില്‍നയ്ക്കും പുതുച്ചേരി സ്വദേശിനി ലഫ്റ്റനന്റ് കമാന്‍ഡര്‍ എ രൂപ എന്നിവര്‍ക്ക് ശൗര്യചക്ര ലഭിച്ചു.
8. ധീരതയ്ക്കുള്ള 2026-ലെ ഉത്തരം ജീവന് രക്ഷാ പദക് പുരസ്കാരം ലഭിച്ച മലയാളി ആരാണ്?
സി മുഹമ്മദ് ഷമീല്‍
- ജീവന് രക്ഷാ പദക് ബഹുമതി നേടിയവര്‍: മാസ്റ്റര്‍ ഹര്‍ഷിക് മോഹന്‍, ടി ജെ ജയേഷ്, കെ പി ആകാശ്, കെ വൈശാഖ്, സി റുതനന്ദ്, സി യദുനന്ദ്
9. സാഹിത്യകാരന് മലയാറ്റൂര്‍ രാമകൃഷ്ണന്റെ സ്മരണാര്‍ഥം രൂപവല്‍ക്കരിച്ച മലയാറ്റൂര്‍ ഫൗണ്ടേഷന്റെ പ്രഥമ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം നേടിയത് ആരാണ്?
അരുന്ധതി റോയി
10. 2025-ലെ എഴുത്തച്ഛന് പുരസ്കാരം നേടിയത് ആരാണ്?
കവി കെ ജി ശങ്കരപിള്ള
11. ബ്രിട്ടീഷ് അക്കാദമി ഓഫ് ഫിലിം ആന്‍ഡ് ടെലിവിഷന്‍ ആര്‍ട്സ് (ബാഫ്റ്റ) അവാര്‍ഡ് 2026-ല്‍ 14 നോമിനേഷനുകള്‍ നേടിയ സിനിമ ഏതാണ്?
വണ്‍ ബാറ്റില്‍ ആഫ്റ്റര്‍ അനദര്‍
- ഓസ്കാറില്‍ 16 നോമിനേഷനുകള്‍ നേടി റെക്കോര്‍ഡ് കുറിച്ച സിന്നിര്‍ ബാഫ്റ്റയില്‍ 13 നോമിനേഷനുകള്‍ നേടി.
- മണിപ്പൂരിന്റെ പശ്ചാത്തലത്തില്‍ ലക്ഷ്മിപ്രിയ ദേവി സംവിധാനം ചെയ്ത ബൂങ് എന്ന ഇന്ത്യന്‍ സിനിമ കുട്ടികളുടെ വിഭാഗത്തില്‍ ബാഫ്റ്റ നോമിനേഷന് നേടി.
12. കേരള ശാസ്ത്ര പുരസ്കാരം നേടിയത് ആരാണ്?
ഡോ ടെസി തോമസ്
13. തമിഴ്നാട് കിഡ്നി റിസര്‍ച്ച് (ടാങ്കര്‍) ഫൗണ്ടേഷന്റെ റെന്നി എബ്രഹാം ലവ് ഫോര്‍ സര്‍വീസ് പുരസ്കാരം നേടിയ മലയാളി ആരാണ്?
ഡോ അജിത് മുല്ലശ്ശേരി
14. ഫെഡറല്‍ ബാങ്ക് സാഹിത്യ പുരസ്കാരം 2026 നേടിയത് ആരാണ്?
കെ ശ്രീകുമാര്‍
- എം ടി വാസുദേവന്‍ നായര്‍ എന്ന ജീവചരിത്ര കൃതിയാണ് പുരസ്കാരത്തിന് അര്‍ഹമായത്.
15. സാഹിത്യരംഗത്തെ സമഗ്ര സംഭാവനയ്ക്ക് വയലാര്‍ രാമവര്‍മ സാംസ്കാരികവേദി നല്കുന്ന വയലാര്‍ സാഹിത്യ പുരസ്കാരം 2026 ലഭിച്ചത് ആര്‍ക്കാണ്?
കവി ഏഴാച്ചേരി രാമചന്ദ്രന്
- പുരസ്കാരത്തുക: 11,111 രൂപ
16. മഹാകവി ജി ശങ്കരക്കുറുപ്പ് ഏര്‍പ്പെടുത്തിയ ഗുരുവായൂരപ്പന് ട്രസ്റ്റിന്റെ 2025-ലെ ഓടക്കുഴല്‍ പുരസ്കാരം നേടിയത്?
സാഹിത്യവിമര്‍ശകനായ സി രാധാകൃഷ്ണന്റെ ഉള്‍ക്കഥ എന്ന ഗ്രന്ഥത്തിന്
- 30,000 രൂപയും ശില്‍പ്പവും പ്രശസ്തിപത്രവും ആണ് സമ്മാനം
2026 ഫെബ്രുവരി
1. കവി ഡി വിനയചന്ദ്രന്റെ സ്മരണയ്ക്കായി പടിഞ്ഞാറേ കല്ലട നവോദയ ഗ്രന്ഥശാല ഏര്‍പ്പെടുത്തിയ ഡി വിനയചന്ദ്രന് സ്മാരക സാഹിത്യപുരസ്കാരം ലഭിച്ച കൃതി ഏതാണ്?
ആനോ
- ജി ആര് ഇന്ദുഗോപനാണ് ആനോയുടെ കര്‍ത്താവ്.
2. പി കെ കാളന് പുരസ്കാരം നേടിയത് ആരാണ്?
അതിയടം കുഞ്ഞിരാമ പെരുവണ്ണാന്, തെയ്യം കലാകാരന്
3. മുന്‍ മുഖ്യമന്ത്രി കെ കരുണാകരന് സ്മാരക ട്രസ്റ്റിന്റെ 2026-ലെ കെ കരുണാകരന് സ്മാരക പുരസ്കാരം ലഭിച്ചത് ആര്‍ക്കാണ്?
തേറമ്പില്‍ രാമകൃഷ്ണന്
- മുന്‍ നിയമസഭ സ്പീക്കറും കോണ്‍ഗ്രസ് നേതാവുമാണ് തേറമ്പില്‍ രാമകൃഷ്ണന്.
4. കവി ഡി വിനയചന്ദ്രന്റെ സ്മരാര്‍ഥം സെന്റര്‍ ഫോര്‍ ആര്‍ട് ആന്‍ഡ് കള്‍ച്ചറല്‍ സ്റ്റഡീസ് ഏര്‍പ്പെടുത്തിയ വിനയചന്ദ്രിക കവിതാ പുരസ്കാരം നേടിയ കവിതാ സമാഹാരം ഏത്?
ഇടതുകഴുവിലെ കള്ളന്
- രചയിതാവ്: കെ ഡി ഷൈബു
5. ഗൂരുവായൂര്‍ ദേവസ്വത്തിന്റെ 2026-ലെ ജ്ഞാനപ്പാന പുരസ്കാരം നേടിയത് ആരാണ്?
വൈക്കം രാമചന്ദ്രന്
6. എസ് കെ പൊറ്റക്കാട്ട് സ്മാരക സമിതിയുടെ നോവല്‍, ചെറുകഥാ രംഗത്തെ സംഭാവനകള്‍ക്കുള്ള സാഹിത്യ പുരസ്കാരം നേടിയത് ആരാണ്?
അര്‍ഷാദ് ബത്തേരി
7. കേരള സംഗീത നാടക അക്കാദമിയുടെ 2025-ലെ ഫെല്ലോഷിപ്പുകള്‍ നേടിയത് ആരെല്ലാം?
വേണുജി (കൂടിയാട്ടം), കൈതപ്രം ദാമോദരന്‍ നമ്പൂതിരി (സംഗീത സംവിധായകന്), ജയപ്രകാശ് കുളൂര്‍ (നാടകകൃത്തും സംവിധായകനും നടനും)
- 18 പേര്‍ക്ക് അക്കാദമി അവാര്‍ഡും 22 പേര്‍ക്ക് ഗുരുപൂജ പുരസ്കാരവും ലഭിച്ചു.
- അമച്വര്‍ നാടകരംഗത്തെ ശില്പിക്ക് ചിറയിന്‍കീഴ് ഡോ ജി ഗംഗാധരന് നായരുടെ സ്മരാണര്‍ഥം പത്നി കെ കാഞ്ചന അക്കാദമിയുമായി സഹകരിച്ച് ഏര്‍പ്പെടുത്തിയ പുരസ്കാരം നേടിയത്: നിധീഷ് പൂക്കാട്
- കേരള സംഗീത നാടക അക്കാദമിയുടെ അവാര്‍ഡ്, ഗുരുപൂജ പുരസ്കാരം നേടിയവരുടെ പേരുകള്‍ വിശദമായി വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
8. സംസ്ഥാന റവന്യൂ അവാര്‍ഡുകളില്‍ ഏറ്റവും മികച്ച കളക്ടറായി തിരഞ്ഞെടുക്കപ്പെട്ടത് ആരാണ്?
അര്ജുന് പാണ്ഡ്യന് (തൃശൂര്‍)
- മികച്ച കളക്ട്രേറ്റ്: തിരുവനന്തപുരം
9. ശ്രീനാരായണ രാജ്യാന്തര പഠന തീര്‍ത്ഥാടന കേന്ദ്രം നല്കുന്ന ശ്രീനാരായണ രാജ്യാന്തര പുരസ്കാരം ലഭിച്ചത് ആര്‍ക്കാണ്?
എം ചന്ദ്രബാബു
- ശ്രീനാരായണ ഗുരു അപൂര്‍വതകളുടെ ഋഷി എന്ന പുസ്തകത്തിന്റെ രചയിതാവ് ആണ്.
6. സംസ്ഥാന യുവജനകമ്മീഷന്റെ 2025-26 വര്‍ഷത്തെ യുവപ്രതിഭ പുരസ്കാരങ്ങള്‍ നേടിയവര്‍ ആരെല്ലാം?
ജിലുമോള്‍ മരിയറ്റ് തോമസ്, ഡോ ശാരദാ ദേവി, അമല്‍ ഇക്ബാല്‍
