2026 ജനുവരി മാസത്തിലെ കറന്റ് അഫയേഴ്സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
കേരള ബജറ്റ് 2026: കേരള പി എസ് സി പരീക്ഷകള്‍ക്കുവേണ്ട ചോദ്യോത്തരങ്ങള്‍ പഠിക്കാന്‍ സന്ദര്‍ശിക്കുക
1. തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യ-ന്യൂസിലാൻഡ് അഞ്ചാം ടി20 മത്സരത്തിൽ സെഞ്ച്വറി നേടിയ ഇന്ത്യൻ താരം ആരാണ്?
ഇഷാൻ കിഷൻ
- 43 പന്തിൽ 103 റൺസ് ഇഷാൻ കിഷൻ നേടി.
- അഞ്ചാം മത്സരം ഇന്ത്യ ജയിച്ചു.
- പ്ലെയര്‍ ഓഫ് ദ് സീരീസ്: സൂര്യകുമാര്‍ യാദവ്
- സ്കോർ: ഇന്ത്യ- 20 ഓവറിൽ 5-ന് 271, ന്യൂസിലൻഡ്- 19.4 ഓവറിൽ 225-ന് ഓൾഔട്ട്
- പരമ്പര ഇന്ത്യ 4-1ന് നേടി
2. ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായി ഞായറാഴ്ച്ച കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്ന ധനമന്ത്രി ആരാണ്?
നിര്‍മല സീതാരാമന്
- നിര്‍മല സീതാരാമന്റെ ഒമ്പതാമത് ബജറ്റാണ്.
- ഒരു ഇടക്കാല ബജറ്റടക്കം തുടര്‍ച്ചയായി ഒമ്പത് ബജറ്റുകളാണ് നിര്‍മല സീതാരാമന് അവതരിപ്പിച്ചത്.
- ഏറ്റവും കൂടുതല്‍ കേന്ദ്ര ബജറ്റ് അവതരിപ്പിച്ച കേന്ദ്രമന്ത്രിമാരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ളവര്‍- നിര്‍മല സീതാരാമന്, പി ചിദംബരം
- ഏറ്റവും കൂടുതല്‍ ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി: മൊറാര്‍ജി ദേശായി (10 തവണ)
3. മഹാരാഷ്ട്രയുടെ ആദ്യ വനിത ഉപമുഖ്യമന്ത്രിയായി ചുമതലയേറ്റത് ആരാണ്?
സുനേത്ര പവാര്‍
- വിമാനദുരന്തത്തില്‍ മരിച്ച എന്‍സിപി നേതാവും മഹാരാഷ്ട്ര ഉപമുഖ്യന്ത്രിയുമായിരുന്ന അജിത് പവാറിന്റെ ഭാര്യയാണ് സുനേത്ര പവാര്‍.
- കായികം, യുവജനകാര്യം, എക്സൈസ്, ന്യൂനപക്ഷക്ഷേമം എന്നീ വകുപ്പുകള്‍ സുനേത്ര പവാറിന് ലഭിച്ചു.
- മഹാരാഷ്ട്ര ഗവര്‍ണര്‍: ആചാര്യ ദേവവ്രത്
- മഹാരാഷ്ട്ര മുഖ്യമന്ത്രി: ദേവേന്ദ്ര ഫഡ്നാവിസ്
4. സായുധ പൊലീസ് ബറ്റാലിയന് എഡിജിപിയായി നിയമിതനായത് ആരാണ്?
ദിനേന്ദ്ര കശ്യപ്
5. സിഗരറ്റിന്റെ ജിഎസ്ടി നിരക്ക് എത്ര?
40 ശതമാനം
- 28 ശതമാനം ആയിരുന്നു.
6. 2026-ലെ ഓസ്ട്രേലിയന്‍ ഓപ്പണ്‍ വനിതാ സിംഗിള്‍സ് കിരീടം നേടിത് ആരാണ്?
എലേന റിബകിന
- ഫൈനലില്‍ ബെലാറൂസിന്റെ അരീന സബലേങ്കയെ 6-4, 4-6, 6-4 എന്ന സ്കോറിന് പരാജയപ്പെടുത്തി.
- എലേന റിബാകിനയുടെ ആദ്യ ഗ്രാന്സ്ലാം കിരീടമാണിത്.
- കസഖ്സ്ഥാന്‍ താരമാണ് എലേന റിബികിന
- ലോക ഒന്നാം നമ്പര്‍ താരമാണ് അരീന സബലേങ്ക
- ഓസ്ട്രേലിയന്‍ ഓപ്പണിന്റെ വിളിപ്പേര്: ഹാപ്പി സ്ലാം
7. ദേശീയ 3×3 വനിതാ ബാസ്കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ തുടര്‍ച്ചയായി മൂന്നാം തവണയും കിരീടം നേടിയ സംസ്ഥാനം ഏതാണ്?
കേരളം
8. രഞ്ജി ട്രോഫിയില്‍ ഗോവയ്ക്കെതിരായ മത്സരത്തില്‍ കേരളത്തിനുവേണ്ടി ഒന്നാം ഇന്നിങ്സില്‍ സെഞ്ച്വറി നേടിയ താരങ്ങള്‍ ആരെല്ലാം?
രോഹന് കുന്നുമ്മല്‍ (153), വിഷ്ണു വിനോട് (113)
9. ദേശീയ പ്രാധാന്യമുള്ള സ്മാരകമായി പ്രഖ്യാപിച്ച കേരളത്തിലെ ക്ഷേത്രം ഏതാണ്?
പട്ടാമ്പി ഓങ്ങല്ലൂര്‍ മഞ്ഞളുങ്ങല്‍ തളി മഹാദേവക്ഷേത്രം
10. 2026 ജനുവരിയില്‍ 200 ഓളം പേരുടെ മരണത്തിന് കാരണമായ ഖനി അപകടം നടന്ന രാജ്യം ഏതാണ്?
കോംഗോ
- കിഴക്കന്‍ കോംഗോയിലെ റുബായ കോള്‍ട്ടന്‍
- സ്മാര്‍ട്ഫോണ്‍, കംപ്യൂട്ടര്‍, വിമാന എഞ്ചിനുകള്‍ എന്നിവയുടെ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന അപൂര്‍വ ധാതുവായ ടാന്റലം അടങ്ങിയ അയിരാണ് കോള്‍ട്ടന്‍.
- ലോകത്തെ കോള്‍ട്ടന്‍ ഉല്പാദത്തിന്റെ 40 ശതമാനവും കോംഗോയിലാണ്.
11. 38-ാമത് കേരള ശാസ്ത്ര കോണ്‍ഗ്രസ് വേദി എവിടെ?
കൊച്ചി
12. തമിഴ്നാട് ചലച്ചിത്ര പുരസ്കാരങ്ങളില് മികച്ച ബാലതാരമായി തിരഞ്ഞെടുക്കപ്പെട്ട മലയാളി പെണ്‍കുട്ടി ആരാണ്?
ഡാവിയ മേരി ബെന്‍
13. 2026 ജനുവരി 31-ന് അന്തരിച്ച മുന്‍ നക്സല്‍ നേതാവ് ആരാണ്?
വെള്ളത്തൂവല്‍ സ്റ്റീഫന്‍ (82)
14. ലോക സംരക്ഷിത തണ്ണീര്‍ത്തടങ്ങളുടെ റംസാര്‍ പട്ടികയില്‍ പുതുതായി ഉള്‍പ്പെടുത്തിയ ഇന്ത്യയിലെ തണ്ണീര്‍ത്തടങ്ങള്‍ ഏതെല്ലാം?
ഉത്തര്‍പ്രദേശ് ഇറ്റയിലെ പട്ന പക്ഷി സങ്കേതം, ഗുജാറത്ത് കച്ചിലെ ഛരിധണ്ട്
- ഇന്ത്യയിലെ ആകെ റംസാര്‍ സൈറ്റുകളുടെ എണ്ണം: 98
- തണ്ണീര്‍ത്തടങ്ങളുടെ സംരക്ഷണത്തിനായി 1971 ഫെബ്രുവരി രണ്ടിന് ഇറാനിലെ റംസാര്‍ നഗരത്തില്‍ ചേര്‍ന്ന ഉച്ചകോടിയാണ് സംരക്ഷിത തണ്ണീര്‍ത്തട പട്ടിക തയ്യാറാക്കാന്‍ തീരുമാനിച്ചത്.
15. 16 വയസ്സിന് താഴെയുള്ള കുട്ടികളുടെ സാമൂഹിക മാധ്യമ അക്കൗണ്ട് ഉപയോഗം നിരോധിക്കുന്നത് പരിഗണിക്കുന്ന ഇന്ത്യന്‍ സംസ്ഥാനം ഏത്?
കര്‍ണാടക
16. ചന്ദ്രനിലേക്കുള്ള മനുഷ്യദൗത്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി ബഹിരാകാശ ടൂറിസം പദ്ധതികള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ച കമ്പനി ഏതാണ്?
ബ്ലൂ ഒറിജിന്‍
- ബ്ലൂ ഒറിജിന്‍ ഉടമ: ജെഫ് ബെസോസ്
- ബ്ലൂ ഒറിജിന്റെ ബഹിരാകാശ ടൂറിസം റോക്കറ്റ്: ന്യൂ ഷെപ്പേര്‍ഡ്
- മനുഷ്യനെ ചന്ദ്രനിലെത്തിക്കാനുള്ള നാസയുടെ ആര്‍ട്ടെമിസ് പദ്ധതിയുടെ അഞ്ചാഘട്ട ദൗത്യത്തിനുള്ള കരാര്‍ നേടിയത് ബ്ലൂ ഒറിജിന്‍ ആണ്.
- ന്യൂഗ്ലെന്‍ എന്ന റോക്കറ്റും ബ്ലൂ ഒറിജിന്‍ വികസിപ്പിക്കുന്നുണ്ട്.
17. വിവിധ കാരണങ്ങളാല്‍ പഠനം മുടങ്ങിയ മുഴുവന്‍പേര്‍ക്കും വിദ്യാഭ്യാസം നല്‍കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പിലാക്കുന്ന ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം ഏതാണ്?
ഉല്ലാസ്
ഇന്നലത്തെ കറന്റ് അഫയേഴ്സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
