1. യുഎസും ഇസ്രായേലും ഇറാനെതിരെ യുദ്ധം തുടരുന്നതിനാല്‍ ഇറാന് അടച്ച കടലിടുക്ക് ഏത്?
ഹോര്‍മുസ് കടലിടുക്ക്
2. 2026-ലെ ഇന്ത്യയിലെ വിലക്കയറ്റത്തോത് എത്രയാണ്?
3.21 ശതമാനം
- ജനുവരിയില്‍ 2.74 ശതമാനം ആയിരുന്നു.
- സംസ്ഥാനങ്ങളിലെ വിലക്കയറ്റത്തോതിന്റെ പട്ടികയില്‍ കേരളത്തിന് നാലാം സ്ഥാനം.
3. ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ സുവര്‍ണ ജൂബിലി ആഘോഷിക്കുന്ന വര്‍ഷമേത്?
2026
4. തമിഴ്നാടിന്റെ ഗവര്‍ണറുടെ അധികച്ചുമതല ലഭിച്ചത് ആര്‍ക്കാണ്?
രാജേന്ദ്ര ആര്‍ലേക്കര്‍
- കേരളത്തിന്റെ ഗവര്‍ണറാണ് രാജേന്ദ്ര ആര്‍ലേക്കര്‍
- തമിഴ്നാട് ഗവര്‍ണറായിരുന്ന ആര് എന്‍ രവിയെ ബംഗാള്‍ ഗവര്‍ണറാക്കിയിരുന്നു.
5. കുമാരനാശാന് ദേശീയ സാംസ്കാരിക ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കുമാരനാശാന് കവി പുരസ്കാരങ്ങള്‍ ലഭിച്ചത് ആര്‍ക്കെല്ലാം?
- കുമാരനാശാന് ദേശീയ കവി പുരസ്കാരം: സീതാകാന്ത മഹാപാത്ര (5 ലക്ഷം രൂപ)
- കുമാരനാശാന് മലയാളം കവി പുരസ്കാരം: സച്ചിദാനന്ദന് (3 ലക്ഷം രൂപ)
6. സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തിന്റെ (എസ് പി സി എസ്) അക്ഷര പുരസ്കാരം ലഭിച്ച കൃതിയേത്?
തക്ഷന്‍കുന്ന് സ്വരൂപം
- തക്ഷന്‍കുന്ന് സ്വരൂപം എന്ന നോവല്‍ രചിച്ചത് യു കെ കുമാരന്
7. ബിസിസിഐയുടെ 2025-ലെ ക്രിക്കറ്റ് ഓഫ് ദി ഇയര്‍ പുരസ്കാരം നേടിയത് ആരാണ്?
ശുഭ്മന്‍ ഗില്‍
- സി കെ നായിഡു ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് ലഭിച്ചത്: രാഹുല്‍ ദ്രാവിഡ്
8. സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ പുതിയ പ്രസിഡന്റ് ആരാണ്?
വി പി സാനു
9. സംസ്ഥാന ശിശുക്ഷേമ സമിതിക്ക് 75 വയസ്സ് തികഞ്ഞ വര്‍ഷമേത്?
2026
- 1960-ല്‍ തിരു-കൊച്ചി ചാരിറ്റബിള്‍ രജിസ്ട്രേഷന് ആക്ട് പ്രകാരം ആണ് സംസ്ഥാന ശിശുക്ഷേമ സമിതി ആരംഭിച്ചത്.
10. സംസ്ഥാനത്ത് കുട്ടികളിലെ വൃക്കരോഗങ്ങള്‍ നേരത്തെ തിരിച്ചറിയുകയും സമയബന്ധിതമായി ചികിത്സയും ഇടപെടലുകളും ഉറപ്പാക്കി ഗുരുതര വൃക്കരോഗത്തിന്റെ തീവ്രത കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന പദ്ധതിയേത്?
പ്രതീക്ഷ
11. ലോക പൈ ദിനം എന്നാണ്?
മാര്‍ച്ച് 14
- ഗണിതശാസ്ത്രത്തിലെ സ്ഥിരാങ്കമായ പൈയുടെ വില: 3.14
- വൃത്തത്തിന്റെ ചുറ്റളവും വ്യാസവും തമ്മിലുള്ള അനുപാതമാണ് പൈ.
ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31
മാര്‍ച്ച് 12-ലെ കറന്റ് അഫയേഴ്സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
