1. 2026 മാര്‍ച്ചില്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഇറാന് ആക്രമിച്ച യുഎസ്- ബ്രിട്ടീഷ് സൈനിക താവളം ഏത്?
ഡീഗോഗാര്സ്യ
- ഇറാന്റെ മധ്യദൂര ബാലിസ്റ്റിക് മിസൈലായ ഖുറംഷഹര്‍-4 ആണ് ആക്രമണത്തിന് ഉപയോഗിച്ചത്.
- ഇറാനില്‍ നിന്നും 4000 കിലോമീറ്ററോളം അകലെയാണ് ഗീഡോ ഗാര്‍സ്യ സ്ഥിതി ചെയ്യുന്നത്.
- ഇന്ത്യന്‍ മഹാസമുദ്രത്തില്‍ സ്ഥിതി ചെയ്യുന്ന ചാഗോസ് ദ്വീപ സമൂഹത്തിലെ ഏറ്റവും വലിയ ദ്വീപാണ് 44 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണമുള്ള ഡീഗോ ഗാര്‍സ്യ.
- 1814 മുതല്‍ ഡീഗഗോര്സ്യ ബ്രിട്ടന്റെ ഉടമസ്ഥതയിലാണ്.
- 2024-ല്‍ ബ്രിട്ടീന്‍ ചാഗോസ് ദ്വീപുകള്‍ മൗറീഷ്യസിന് നല്‍കിയെങ്കിലും ഡീഗോഗാര്സ്യയുടെ ഉടമസ്ഥാവകാശം കൈമാറിയില്ല.
- ഡീഗോഗാര്സ്യ 99 വര്‍ഷം ബ്രിട്ടന്റെ അധീനതയില്‍ തുടരും.
2. ഇറാന്റെ പ്രസിഡന്റ് ആരാണ്?
മസൂദ് പെസെഷ്കിയാന്
3. കൊറിയന്‍ സംഗീത ബാന്‍ഡായ ബിടിഎസിന്റെ ഏറ്റവും പുതിയ ആല്‍ബം ഏത്?
അരീറാങ്
- ബിടിഎസ് അംഗങ്ങള്‍: സുഗ, ജംകുക്ക്, വി, ജിമിന്, ജിന്‍, ജെ-ഹോപ്, ആര് എം
4. ശത്രുക്കളുടെ റഡാര്‍, ഇന്‍ഫ്രാറെഡ്, സോണാര്‍ തരംഗങ്ങള്‍ക്ക് തിരിച്ചറിയാന്‍ സാധിക്കാത്ത ഇന്ത്യയുടെ പുതിയ യുദ്ധക്കപ്പല്‍ ഏത്?
ഐഎന്‍എസ് താരാഗിരി (എഫ്41)
- 2026 ഏപ്രിലില്‍ വിശാഖപട്ടണത്ത് കമ്മിഷന് ചെയ്യും.
- നിര്‍മ്മിച്ചത്: മുംബൈയിലെ മസഗോണ്‍ ഡോക്ക് ഷിപ്പ് ബില്‍ഡേഴ്സ് ലിമിറ്റഡ്
- 1980 മുതല്‍ 2013 വരെ നാവികസേനയുടെ ഭാഗായിരുന്ന താരാഗിരിയുടെ പേരാണ് പുതിയ കപ്പലിനും നല്‍കിയത്.
5. കവിയും കോളെജ് അധ്യാപകനുമായിരുന്ന ചായം ധര്‍മരാജന്റെ സ്മരണയ്ക്കായി നെടുമങ്ങാട് ഗവണ്മെന്റ് മലയാള വിഭാഗം ഏര്‍പ്പെടുത്തിയ ചായം ധര്മരാജന് കവിതാ പുരസ്കാരം ലഭിച്ചത് ആര്‍ക്കാണ്?
മീനേ മീന്‍ മണമേ (രചയിതാവ്: ആര് ആതിര)
6. പാരിസ്ഥിതിക, ജൈവ ആവാസ വ്യവസ്ഥയ്ക്ക് ഭീഷണിയുയര്‍ത്തുന്ന അധിനിവേശ സസ്യ, ജീവി വര്‍ഗങ്ങള്‍ പടര്‍ന്നുപിടിക്കുന്നതിനെ കുറിച്ച് പഠിക്കുന്നതിനായി ദേശീയ ജൈവ വൈവിധ്യ അതോറിറ്റി നിയമിച്ച വിദഗ്ദ്ധസമിതിയുടെ കോ ചെയര്‍പേഴ്സണായ മലയാളി ആരാണ്?
പ്രൊഫ ബിജുകുമാര്‍
- ചെയര്മാന്: ഉത്തരാഖണ്ഡ് വനംവകുപ്പ് മുന്‍മേധാവി നനഞ്ജയ് മോഹന്‍
- കാലാവധി: 2 വര്‍ഷം
7. 2026 മാര്‍ച്ചില്‍ അന്തരിച്ച പ്രമുഖ ഒഡിസി നര്‍ത്തകി ആരാണ്?
മധുമിത റൗത്ത്
8. ലോക ജല ദിനം എന്നാണ്?
മാര്‍ച്ച് 22
ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31
മാര്‍ച്ച് 21-ലെ കറന്റ് അഫയേഴ്സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
