സര്‍വേശ് കുശാരെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെള്ളി നേടി | Current Affairs Malayalam 2026 July 28
1. ദക്ഷിണ വ്യോമസേന മേധാവി ആരാണ്?
എയര്‍മാര്‍ഷല്‍ ജസ് വീര്‍ സിങ്മാന്‍
2. മഴയില്‍ റോഡില്‍ വെള്ളം കെട്ടിനില്ക്കുമ്പോള് ടയറിനും റോഡിനുമിടയില്‍ വെള്ളപ്പാളി രൂപപ്പെട്ട് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുന്നത് അറിയപ്പെടുന്ന പേരെന്ത്?
അക്വാപ്ലെയ്നിങ്
3. 2026 ജൂലൈയില്‍ അന്തരിച്ച ജാപ്പനീസ് ക്രൈം ത്രില്ലര്‍ നോവല്‍ എഴുത്തുകാരന് ആരാണ്?
കെയിഗോ ഹിഗാഷിനോ
4. സതീഷ് ബാബു പയ്യന്നൂര്‍ ഫൗണ്ടേഷന് പുരസ്കാരം നേടിയത് ആരാണ്?
സി വി ബാലകൃഷ്ണന്
5. ദേശീയ കടുവ സംരക്ഷണ അതോറിറ്റിയുടെ (എന്‍ടിസിഎ) എക്സലന്‍സ് ആന്‍ഡ് പെര്‍ഫോര്‍മന്‍സ് അവാര്‍ഡ് നേടിയത് ആരാണ്?
എന്‍ മുരുകേശന്
- പറമ്പിക്കുളം കടുവ സങ്കേതത്തിലെ ഗൈഡ് ആണ് എന്‍ മുരുകേശന്
- ലോക കടുവാ ദിനം: ജൂലൈ 28
- കേന്ദ്ര വനമന്ത്രി: ഭൂപേന്ദ്ര യാദവ്
- കടുവ സംരക്ഷണത്തില്‍ നേരിട്ട് പ്രവര്‍ത്തിക്കുന്ന ഫീല്‍ഡ് ജീവനക്കാര്‍ക്കുള്ളതാണ് പുരസ്കാരം.
6. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്കുവേണ്ടി വനിതകളുടെ വെയ്റ്റ് ലിഫ്റ്റിങ്ങില്‍ 53 കിലോഗ്രാം വിഭാഗത്തില്‍ വെള്ളി മെഡല്‍ നേടിയ താരം ആരാണ്?
ഗ്യാനേശ്വരി യാദവ്
- വെയ്റ്റ്ലിഫ്റ്റിങ്ങില്‍ 58 കിലോഗ്രാമില്‍ വെങ്കലം നേടിയ താരം: ബിന്ദ്യറാണി ദേവി
- പുരുഷന്മാരുടെ 65 കിലോഗ്രാം വിഭാഗത്തില്‍ വെള്ളി നേടിയ താരം: രാജാ മുത്തുപാണ്ടി
7. കോമണ്‍വെല്‍ത്ത് ഗെയിംസ് പുരുഷ ഹൈജമ്പില്‍ ചരിത്രത്തിലാദ്യമായി ഇന്ത്യയ്ക്കുവേണ്ടി വെള്ളി മെഡല്‍ നേടിയ താരം ആരാണ്?
സര്‍വേശ് കുശാരെ
- സര്‍വേശ് കുശാരെ 2.25 മീറ്റര്‍ ഉയരം ചാടി.
8. ഐഎസ്എസ്എഫ് ഷൂട്ടിങ് ലോകകപ്പില്‍ സ്വര്‍ണം നേടിയ ഇന്ത്യന്‍ താരം ആരാണ്?
ഇഷ സിങ്
- 25 മീറ്റര്‍ പിസ്റ്റള്‍ വിഭാഗത്തിലാണ് ഇഷ സിങ് സ്വര്‍ണം നേടിയത്.
- ഇതേ വിഭാഗത്തില്‍ ഇന്ത്യയുടെ മനു ഭാക്കറിന് വെങ്കലം ലഭിച്ചു.
9. സൂപ്പര്‍സോണിക് ജെറ്റുകളിലും റോക്കറ്റുകളിലുമുള്ള നോസിലുകളില്‍ രൂപംകൊള്ളുന്ന അതിശക്തമായ സ്ക്രീച്ച് ശബ്ദം നിയന്ത്രിക്കാന്‍ സഹായിക്കുന്ന പുതിയ സാങ്കേതിക വിദ്യയുടെ കണ്ടുപിടിത്തത്തിന് പേറ്റന്റ് ലഭിച്ച മലയാളികള്‍ ആരാണ്?
ഡോ എ കെ മുബാറക്, പി എന്‍ അമ്പിളി
10. 2026-ലെ ബ്രിക്സ് ഉച്ചകോടി വേദി എവിടെ?
ന്യൂഡല്‍ഹി
- സെപ്തംബര്‍ 12, 13 തിയതികളിലാണ് ഉച്ചകോടി നടക്കുന്നത്.
11. എത്ര രൂപയുടെ പ്ലാസ്റ്റിക് കറന്‍സി നോട്ടുകള്‍ വിപണിയില്‍ എത്തിക്കാനാണ് റിസര്‍വ് ബാങ്ക് അനുമതി നല്‍കിയത്?
10 രൂപ, 20 രൂപ
12. അത്യപൂര്‍വ കാലാവസ്ഥാ പ്രതിഭാസമായ ഫയര്‍ തണ്ടര്‍സ്റ്റോം രൂപപ്പെട്ട രാജ്യമേത്?
ഫ്രാന്‍സ്
- കാട്ടുതീച്ചൂടിനെ തുടര്‍ന്നുണ്ടായ അതിശക്തമായ വരണ്ട വായുപ്രവാഹവും അതിനൊപ്പം രൂപപ്പെട്ട ഇടിമിന്നലും ചേര്‍ന്നാണ് തീഇടിമിന്നല് കൊടുങ്കാറ്റ് അഥവാ ഫയര്‍ തണ്ടര്‍സ്റ്റോം ഉണ്ടാകുന്നത്.
- ഫ്രാന്‍സിലെ ജിറോണ്ടിലാണ് ഫയര്‍ തണ്ടര്‍സ്റ്റോം ഉണ്ടായത്.
Current Affairs 2026 July 27 Malayalam : Click here
Click here current affairs 2026 questions and answers malayalam
ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31
Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

