ഇന്നലത്തെ കറന്റ് അഫയേഴ്സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
1. ഏത് രാജ്യവുമായിട്ടാണ് 2026 ഏപ്രില്‍ 27-ന് ഇന്ത്യ സ്വതന്ത്ര വ്യാപാര കരാറില്‍ (എഫ്ടിഎ) ഒപ്പിടുന്നത്?
ന്യൂസിലന്‍ഡ്
- ന്യൂസിലന്‍ഡ് പ്രധാനമന്ത്രി: ക്രിസ്റ്റഫര്‍ ലക്സണ്‍
2. ഇന്ദിരാഗാന്ധി ആണവ ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് എവിടെ?
കല്പാക്കം, തമിഴ്നാട്
3. 2026 ഏപ്രിലില്‍ കേരള ഹൈക്കോടതിയില്‍ അഡീഷണല്‍ ജഡ്ജിയായി കേന്ദ്രസര്‍ക്കാര്‍ നിയമിച്ചത് ആരെയാണ്?
എ കെ പ്രീത
- ജഡ്ജിമാരെ നിയമിക്കാന്‍ ശിപാര്‍ശ നല്കുന്ന കൊളീജിയം അഭിഭാഷകരായ എ കെ പ്രീത, ലിസ് മാത്യു എന്നിവരുടെ പേരുകള്‍ കേന്ദ്ര സര്‍ക്കാരിന് ശിപാര്‍ശ ചെയ്തിരുന്നു.
- കേരള ഹൈക്കോടതിയുടെ അനുവദിനീയമായ അംഗബലം: 47
4. പെന്‍സില്‍വേനിയയിലെ യുഎസ് ആര്‍മി വാര് കോളജിന്റെ ഹാള്‍ ഓഫ് ഫെയിമില്‍ ഇടം നേടിയ ഇന്ത്യക്കാരന് ആരാണ്?
ജനറല്‍ ഉപേന്ദ്ര ദ്വിവേദി, ഇന്ത്യന്‍ കരസേന മേധാവി
- ജനറല്‍ വി കെ സിങ്, ജനറല്‍ ബിക്രം സിങ് എന്നിവര്‍ ഇതിനുമുമ്പ് ഇവിടെ ഹാള്‍ ഓഫ് ഫെയിമില്‍ ഇടംപിടിച്ചിട്ടുണ്ട്.
5. ഏത് ജാപ്പനീസ് എഴുത്തുകാരന്റെ പുതിയ നോവലാണ് ദ് ടെയില്‍ ഓഫ് കഹൊ?
ഹാരുകി മുറകാമി
6. പ്രസ് കൗണ്‍സില്‍ ചെയര്‍പേഴ്സനായി വീണ്ടും നിയമിതയായത് ആരാണ്?
ജസ്റ്റിസ് രഞ്ജന ദേശായി
- കേന്ദ്രസര്‍ക്കാരിന്റെ എട്ടാം ശമ്പളകമ്മിഷന്റെ അധ്യക്ഷയും ജസ്റ്റിസ് രഞ്ജന ദേശായി
7. ഫിസിക്സ് ഓസ്കര് എന്നറിയപ്പെടുന്ന ന്യൂ ഹൊറൈസന്‍സ് ഇന്‍ ഫിസിക്സ് പുരസ്കാരം നേടിയ മലയാളി ആരാണ്?
ഡോ മാത്യു സിറിയക്
- പ്രപഞ്ചോല്പത്തി, ഘടന തുടങ്ങിയവയുമായി ബന്ധപ്പെട്ട ഗവേഷണങ്ങള്‍ക്ക് നല്കുന്ന രാജ്യാന്തര പുരസ്കാരമാണ് ന്യൂ ഹൊറൈസന്‍സ് ഇന്‍ ഫിസിക്സ്.
- പുരസ്കാര തുക: ഒരു ലക്ഷം ഡോളര്‍
- 2026-ലെ 11 വിജയികളിലെ ഏക ഇന്ത്യക്കാരനാണ് ഡോ മാത്യു സിറിയക്.
- ഡോ മാത്യു സിറിയക് പ്രപഞ്ചത്തിന്റെ ആദ്യകിരണങ്ങളായ കോസ്മിക് മൈക്രോവേവ് ബാക്ഗ്രൗണ്ട്, സൂപ്പര്‍നോവകള്‍ എന്നിവയെക്കുറിച്ച് ഗവേഷണം നടത്തുന്നു.
8. കേരള സംഗീത നാടക അക്കാദമിയുടെ 2025-ലെ സംസ്ഥാന പ്രൊഫഷണല്‍ നാടക പുരസ്കാരങ്ങളില് ഏറ്റവും മികച്ച നാടകമായി തിരഞ്ഞെടുക്കപ്പെട്ടത് ഏത്?
വംശം
- മികച്ച നടന്: അനില്‍ ചെങ്ങന്നൂര്‍
- മികച്ച നടി: കലാമണ്ഡലം സന്ധ്യ രാമചന്ദ്രന്
9. ഇറ്റലിയുടെ പ്രധാനമന്ത്രി ആരാണ്?
ജോര്‍ജിയ മെലോനി
10. ആണവോര്‍ജ വകുപ്പിന് കീഴില്‍ കല്പാക്കത്തുള്ള ഭാരതീയ നാഭികീയ വിദ്യുത് നിഗം ലിമിറ്റഡിന്റെ (ഭാവിനി) ചെയര്‍മാനും എംഡിയുമായി നിയമിതനായ മലയാളി ആരാണ്?
പി എ സുരേഷ് ബാബു
ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31
Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


1 thought on “ഇന്നത്തെ കറന്റ് അഫയേഴ്സ് 2026 ഏപ്രില്‍ 25 (Kerala PSC Current Affairs 25 April 2026)”