ഇന്നലത്തെ കറന്റ് അഫയേഴ്സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
1. 2026 ഏപ്രില്‍ 25-ന് അന്തരിച്ച നാരായണ ഗുരുകുലം അധ്യക്ഷന്‍ മുനി നാരായണ പ്രസാദിന്റെ (88) ആത്മകഥ ഏതാണ്?
ആത്മായനം
- 2024-ല്‍ മുനി നാരായണപ്രസാദിന് പത്മശ്രീ ലഭിച്ചിട്ടുണ്ട്.
- നടരാജഗുരുവിന്റേയും നിത്യചൈതന്യയതിയുടേയും ശിഷ്യനാണ്.
- നാരായണ ഗുരുകുലം സ്ഥിതി ചെയ്യുന്നത് വര്‍ക്കലയിലാണ്
- വര്‍ക്കല നാരായണഗുരുകുലം സ്ഥാപിച്ചത് നടരാജഗുരുവാണ്
- ഗുരു മുനി നാരായണ പ്രസാദിന്റെ പിന്‍ഗാമിയായി സ്വാമി ത്യാഗീശ്വരന്‍ ചുമതലയേല്‍ക്കും
2. നിതി ആയോഗിന്റെ പുതിയ വൈസ് ചെയര്മാന് ആരാണ്?
അശോക് കുമാര്‍ ലാഹിരി
- നിതി ആയോഗ് ചെയര്മാന്: പ്രധാനമന്ത്രി
3. യുഎസ് ആസ്ഥാനമായുള്ള സൊസൈറ്റി ഫോര്‍ ന്യൂസ് ഡിസൈനിന്റെ പ്രസിഡന്റ്സ് അവാര്‍ഡ് നേടിയ മലയാളി ആരാണ്?
ടി കെ സജീവ് കുമാര്‍
- ന്യൂസ് ഡിസൈനിലെ സമഗ്ര സംഭാവനയ്ക്ക് നല്‍കിവരുന്ന ബഹുമതി ആദ്യമായാണ് ഒരു ഇന്ത്യക്കാരന് ലഭിക്കുന്നത്.
4. ഐപിഎല്ലിലെ ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോര്‍ എന്ന റെക്കോര്‍ഡ് നേടിയത് ആരാണ്?
കെ എല്‍ രാഹുല്‍
- ഡല്‍ഹി ക്യാപിറ്റല്‍സ് താരമായ കെ എല്‍ രാഹുല്‍ പഞ്ചാബ് കിങ്സിനെതിരെ 67 പന്തില്‍ 152 റണ്‍സ് നേടി.
- ഐപിഎല്ലില്‍ 150 റണ്‍സിന് മുകളില്‍ നേടുന്ന മൂന്നാമത്തെ താരമാണ് കെ എല്‍ രാഹുല്‍.
- ഡല്‍ഹിയുടെ 262 എന്ന സ്കോറിനെ പഞ്ചാബ് മറികടന്ന് ഐപിഎല്‍/ ടി20 ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സ്കോര്‍ ചേസ് ചെയ്തു ജയിച്ചതിന്റെ റെക്കോര്‍ഡ് നേടി.
5. കേരളത്തിന്റെ ഫുട്ബോള്‍ ഗ്രാമം ഏത്?
പൊഴിയൂര്‍, തിരുവനന്തപുരം
6. മോസ്കോ ചലച്ചിത്രമേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മലയാള സിനിമയായ പ്രൈവറ്റിന്റെ സംവിധായകന് ആരാണ്?
ദീപക് ഡിയോണ്‍
7. ഏത് സംസ്ഥാനത്തിലാണ് തഡോബ അന്ധാരി ടൈഗര്‍ റിസര്‍വ് സ്ഥിതി ചെയ്യുന്നത്?
മഹാരാഷ്ട്ര
8. വിനോദസഞ്ചാര ജലയാനങ്ങല്ക്കായി അന്താരാഷ്ട്ര നിലവാരത്തിലുള്ള ഇന്ത്യയിലെ രണ്ടാമത്തെ മറീന സ്ഥാപിക്കുന്നത് എവിടെയാണ്?
മട്ടാഞ്ചേരി
- അന്താരാഷ്ട്ര സൗകര്യങ്ങളോടു കൂടിയ ഇന്ത്യയിലെ ആദ്യത്തെ മറീന കൊച്ചിയിലെ തന്നെ ബോള്‍ഗാട്ടിയാണ്.
9. 1968-ല്‍ മെക്സിക്കോ ഒളിമ്പിക്സില്‍ വെങ്കലമെഡല്‍ നേടിയ ഇന്ത്യന്‍ ഹോക്കി ടീമില്‍ അംഗമായിരുന്ന വ്യക്തി 2026 ഏപ്രിലില്‍ അന്തരിച്ചു. പേരെന്ത്?
ഗുര്‍ബക്സ് സിങ്
10. ഇന്ത്യയില്‍ സ്വകാര്യ മേഖലയില്‍ നിര്‍മ്മിച്ച ആദ്യ ഓര്‍ബിറ്റല്‍ റോക്കറ്റ് ഏതാണ്?
വിക്രം
- സ്കൈറൂട്ട് എയ്റോസ്പേസ് എന്ന സ്വകാര്യ കമ്പനിയാണ് വിക്രം വികസിപ്പിച്ചത്.
- 350 കിലോഗ്രാം വരെ ഭാരം കുറഞ്ഞ ഉപഗ്രഹങ്ങളെ ലോ എര്‍ത്ത് ഓര്‍ബിറ്റിലേക്ക് ഉപഗ്രഹങ്ങളെ വിക്ഷേപിക്കാന്‍ വിക്രത്തിന് സാധിക്കും.
- 2022-ല്‍ വിക്രം-എസ് എന്ന സബ്ഓര്ബിറ്റല് റോക്കറ്റിനെ സ്കൈറൂട്ട് വിക്ഷേപിച്ചിട്ടുണ്ട്.
11. ആറ് ഭൂഖണ്ഡങ്ങളിലും അയണ്മാന് ട്രാക്കത്തലോണ്‍ വിജയിച്ച മലയാളി ആരാണ്?
സുരേഷ് സാം ചാണ്ടി
- ലോക ട്രയാത്ത്ലോണ്‍ കോര്‍പ്പറേഷനാണ് അയണ്മാന് ട്രാക്കത്തലോണ്‍ സംഘടിപ്പിക്കുന്നത്.
- വിജയിക്കുന്നതിന് മത്സരാര്‍ത്ഥികള്‍ 3.8 കിലോമീറ്റര്‍ കടലിലൂടെ നീന്തല്‍, 180.2 കിലോമീറ്റര്‍ സൈക്കിള്‍ യാത്ര, 42.2 കിലോമീറ്റര്‍ ഓട്ടം എന്നിവ 17 മണിക്കൂറിനുള്ളില്‍ പൂര്‍ത്തിയാക്കണം.
12. ദേശീയ ജൂനിയര്‍ അത്ലറ്റിക്സില് 400 മീറ്റര്‍ ഓട്ടത്തില്‍ ദേശീയ റെക്കോര്‍ഡ് നേടിയ മലയാളി ആരാണ്?
മുഹമ്മദ് അഷ്ഫാക്ക്
13. 2026-ലെ അക്കിത്തം പുരസ്കാരം നേടിയത് ആരാണ്?
വി മധുസൂദനന് നായര്‍
14. വാര്‍ഷിക ലാഭം 10 ബില്യണ്‍ ഡോളര്‍ നേടുന്ന ആദ്യ ഇന്ത്യന്‍ കമ്പനി ഏത്?
റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്
ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31
Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


1 thought on “ഇന്നത്തെ കറന്റ് അഫയേഴ്സ് 2026 ഏപ്രില്‍ 26 (Kerala PSC Current Affairs 26 April 2026)”