ഇന്നലത്തെ കറന്റ് അഫയേഴ്സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
1. സംസ്ഥാന തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ ആദ്യമായി ഒരു കോടി വോട്ട് നേടിയ മുന്നണി ഏതാണ്?
യുഡിഎഫ്
2. 2026-ല്‍ മാധ്യമരംഗത്തെ മികവിനുള്ള ഏറ്റവും ഉയര്‍ന്ന പുരസ്കാരമായ പുലിറ്റ്സര്‍ പ്രൈസിന് അര്‍ഹരായ ഇന്ത്യക്കാര്‍ ആരെല്ലാം?
ആര് കെ ആനന്ദ്, സുപര്‍ണ ശര്‍മ, അനിരുദ്ധ് ഗോസല്‍
3. 2026 മെയ് അഞ്ചിന് രാജസ്ഥാനില്‍ നടന്ന അപകടത്തില്‍ കൊല്ലപ്പെട്ട പ്രശസ്ത സിനിമാ നിര്‍മ്മാതാവ് ആരാണ്?
ആര് ബി ചൗധരി
- നടന് ജീവയുടെ പിതാവാണ്.
4. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ മാധവമുദ്ര പുരസ്കാരം ലഭിച്ചത് ആര്‍ക്കാണ്?
കെ എസ് രവി കുമാര്‍
- മലയാള സാഹിത്യ നിരൂപണ രംഗത്തേയും വിദ്യാഭ്യാസ മേഖലകളിലേയും സംഭാവനകള്‍ പരിഗണിച്ചാണ് മലയിന്‍കീഴ് മാധവകവിയുടെ സ്മരണാര്‍ഥമുള്ള പുരസ്കാരം നല്‍കുന്നത്.
5. യുണൈറ്റഡ് നേഷന്‍സ് ഏജന്‍സി ഓണ്‍ മൈഗ്രേഷന്റെ റിപ്പോര്‍ട്ട് പ്രകാരം ആഗോള കുടിയേറ്റക്കാരുടെ എണ്ണം എത്ര?
30.4 കോടി പേര്
- ആഗോള ജനസംഖ്യയിലെ 3.7 % പേര് കുടിയേറ്റക്കാരാണ്
- ഏറ്റവും വലിയ കുടിയേറ്റ പാത: മെക്സിക്കോ- യുഎസ്
6. സുപ്രീംകോടതിയിലെ ജഡ്ജിമാരുടെ എണ്ണം എത്രയായി ഉയര്‍ത്താനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്?
38
- 34-ല്‍നിന്നും 38 ആയി ഉയരും
- ചീഫ്ജസ്റ്റിസ് ഉള്‍പ്പെടെ 38 പേര് ആയി എണ്ണം ഉയരും
- 1950-ല്‍ സുപ്രീംകോടതി രൂപീകരിച്ചപ്പോള്‍ ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെ 8 ജഡ്ജിമാര്‍ ഉണ്ടായിരുന്നു.
7. ഗാലിയം നൈട്രൈഡ് സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള ഇന്ത്യയിലെ ആദ്യ വാണിജ്യമിനി/ മൈക്രോ-എല്‍ഇഡി ഡിസ്പ്ലേ യൂണിറ്റ് സ്ഥാപിക്കുന്നത് എവിടെ?
ധോലേര, ഗുജറാത്ത്
8. എഴുത്തുകാരനായ സി വി രാമന്‍പിള്ളയുടെ പുനരുദ്ധരിക്കുന്ന വീടിന്റെ പേരെന്ത്?
പുന്നത്താനം
- മാര്‍ത്താണ്ഡവര്‍മ, രാമരാജബഹദൂര്‍, ധര്‍മരാജ തുടങ്ങിയ വിഖ്യാത കൃതികള്‍ സിവി എഴുതിയത് പുന്നത്താനത്തുവച്ചാണ്.
9. ഒറ്റശ്വാസത്തില്നിന്നും പ്രമേഹ സാധ്യതകള്‍ കണ്ടെത്താന്‍ സാധിക്കുന്ന സെന്‍സര്‍ നിര്‍മ്മിച്ചത് കേരളത്തിലെ ഏത് സര്‍വകലാശാലയിലെ ഗവേഷകര്‍ ആണ്?
കുസാറ്റ്
10. ഇന്ത്യയുടെ ആദ്യത്തെ ഓര്‍ബിറ്റല്‍ ഡേറ്റാ സെന്റര്‍ വിക്ഷേപിക്കാനൊരുങ്ങുന്ന ബഹിരാകാശ സ്റ്റാര്‍ട്ടപ്പ് ഏത്?
പിക്സല്‍
- എഐ സ്റ്റാര്‍ട്ടപ്പായ സര്‍വവുമായി ചേര്‍ന്ന് പിക്സല്‍ പാത്ത്ഫൈന്‍ഡര്‍ എന്ന പേരില്‍ ഉപഗ്രഹം വിക്ഷേപിക്കും.
- നിലവിലില്‍ അസംസ്കൃത ഡേറ്റകള്‍ ഉപഗ്രഹങ്ങള്‍ വിശകലനത്തിനായി ഭൂമിയിലേക്ക് അയക്കുകയാണ്. ഇതിന് പകരം പാത്ത്ഫൈന്‍ഡര്‍ ബഹിരാകാശത്തെ ഭ്രമണപഥത്തില്‍വച്ച് ഡേറ്റ പ്രോസസ്സ് ചെയ്യും.
- ഭാരം: 200 കിലോഗ്രാം
11. ഇന്ത്യയിലെ ഏറ്റവും നീളംകൂടിയ ഗ്രീന്‍ ഫീല്‍ഡ് എക്സ്പ്രസ് വേ ഏത്?
ഗംഗ എക്സ്പ്രസ് വേ
12. വിദേശരാജ്യങ്ങളില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാര്‍ 2024-ല്‍ ഇന്ത്യയിലേക്ക് അയച്ചത് എത്ര കോടി ഡോളറാണ്?
13,700 കോടി ഡോളര്‍
- ഏകദേശം 12 ലക്ഷം കോടി ഡോളര്‍ വരും.
- യുഎന്നിന്റെ ഇന്റര്‍നാഷണല്‍ ഓര്ഗനൈസേഷന് ഫോര്‍ മൈഗ്രേഷന്റെ ആഗോള കുടിയേറ്റ റിപ്പോര്‍ട്ട് 2026- റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്.
- പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന്റെ കണക്കില്‍ 2010 മുതല്‍ ഈ റിപ്പോര്‍ട്ടില്‍ ഇന്ത്യയാണ് ഒന്നാമത്.
ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31
Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
