Advt: സില്‍വര്‍ലീഫ് പി എസ് സി അക്കാദമി, കോഴിക്കോട്ടെ ഏറ്റവും മികച്ച പി എസ് സി പരീക്ഷാ പരിശീലന കേന്ദ്രം Join Now: 82 81 99 22 31
2025 ഡിസംബര്‍ മാസത്തിലെ കറന്റ് അഫയേഴ്സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
1. 2026-ലെ മഹാകവി പന്തളം കേരള വര്‍മ്മ കവിതാ പുരസ്കാരം നേടിയത് ആരാണ്?
ഒ വി ഉഷ
- പ്രിയ കവിതകള്‍ എന്ന സമാഹാരമാണ് പന്തളം കേരള വര്‍മ പുരസ്കാരത്തിന് അര്‍ഹമായത്.
- 25000 രൂപയാണ് സമ്മാനത്തുക
2. കെ പി സി സി പ്രസിദ്ധീകരണ വിഭാഗമായ പ്രിയദര്‍ശിനി പബ്ലിക്കേഷന്‍സ് സൊസൈറ്റിയുടെ സാഹിത്യ പുരസ്കാരം ലഭിച്ചത് ആര്‍ക്കാണ്?
പ്രൊഫ എം ലീലാവതി
- ഒരു ലക്ഷം രൂപയാണ് സമ്മാനത്തുക
3. കെ എസ് ഇ ബി ഓഫീസുകളിലെ അഴിമതി കണ്ടെത്തുന്നതിന് വിജിലന്‍സ് നടത്തിയ റെയ്ഡിന്റെ രഹസ്യ നാമം എന്തായിരുന്നു?
ഓപ്പറേഷന് ഷോര്‍ട് സര്‍ക്കീറ്റ്
4. ഇന്ത്യയിലെ ആദ്യ വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍ സര്‍വീസ് നടത്തുന്നത് ഏത് റൂട്ടിലാണ്?
ബംഗാളിലെ ഹൗറയ്ക്കും അസമിലെ ഗുവാഹത്തിക്കും ഇടയില്‍
5. ഓപ്പറേഷന് സിന്ദൂര്‍ സമയത്ത് കശ്മീരില്‍ രക്തസാക്ഷികള്‍ ആയവര്ക്കുവേണ്ടി യുദ്ധ സ്മാരകം നിര്‍മ്മിച്ചത് എവിടെയാണ്?
രജൗറിയിലെ ഗുജ്ജര്‍ മണ്ഡി ചൗക്കില്‍
6. ഗാസയുടെ ഭരണ മേല്‍നോട്ടത്തിനായി രൂപീകരിക്കുന്ന രാജ്യാന്തര സമാധാന സമിതിയില്‍ അംഗമാകുന്ന ഇന്ത്യന്‍ വംശജന് ആരാണ്?
അജയ് ബംഗ
- ലോക ബാങ്ക് പ്രസിഡന്റാണ് അജയ് ബംഗ
7. 2026 ജനുവരിയില്‍ ഇന്ത്യ സന്ദര്‍ശിച്ച യുഎഇ പ്രസിഡന്റ് ആരാണ്?
ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്
8. ഇന്ത്യയിലെ പ്രത്യക്ഷ നികുതി സംവിധാനം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് (സിബിഡിടി) ആധുനികവല്‍ക്കരിക്കുന്ന പദ്ധതിയുടെ പേരെന്ത്?
ഇന്‍സൈറ്റ് 2.0
9. പ്രോജക്ട് ഡോള്‍ഫിന്റെ ഭാഗമായി ഇന്ത്യയിലെ നദികളിലെ ഡോള്‍ഫിനുകളുടെ എണ്ണം എടുക്കുന്ന പദ്ധതിയുടെ ആദ്യഘട്ടം ആരംഭിച്ചത് എവിടെയാണ്?
ബിജ്നോര്‍, ഉത്തര്‍പ്രദേശ്
- 2021-ലെ സര്‍വേയില്‍ ഇന്ത്യയിലെ നദികളില്‍ 6,237 ഡോള്‍ഫിനുകള്‍ ഉണ്ടെന്ന് കണ്ടെത്തിയിരുന്നു.
10. കസ്റ്റംസ് ദിനത്തോട് അനുബന്ധിച്ച് ലോക കസ്റ്റംസ് ഓര്ഗനൈസേഷന് നല്കുന്ന പുരസ്കാരം ലഭിച്ച കേരളത്തില്‍നിന്നുള്ള ഉദ്യോഗസ്ഥന് ആരാണ്?
റോയ് വര്‍ഗീസ്
11. ബാലവേല, ബാലഭിക്ഷാടനം, കുട്ടിക്കടത്ത് എന്നിവ തടയാനുള്ള വനിത ശിശുവികസന വകുപ്പിന്റെ പദ്ധതി ഏതാണ്?
ശരണ്യബാല്യം
12. സത്യജിത് റേ ഫിലം സൊസൈറ്റിയുടെ 13-ാത് സത്യജിത് റേ പുരസ്കാരം നേടിയത് ആരാണ്?
ടി വി ചന്ദ്രന്
ഇന്നലത്തെ കറന്റ് അഫയേഴ്സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

1 thought on “ഇന്നത്തെ കറന്റ് അഫയേഴ്സ് 18 ജനുവരി 2026 (Kerala PSC Current Affairs 18 January 2026)”