2025 ഡിസംബര്‍ മാസത്തിലെ കറന്റ് അഫയേഴ്സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
1. നേത്രപടല അന്ധതയ്ക്ക് പരിഹാരമായി കോര്‍ണിയ ട്രാന്സ്പ്ലാന്റേഷന് ശസ്ത്രക്രിയ നടത്തിയ ഇന്ത്യയിലെ ആദ്യത്തെ ജില്ലാതല സര്‍ക്കാര്‍ ആശുപത്രി ഏതാണ്?
തിരുവനന്തപുരം ജനറല്‍ ആശുപത്രി
2. വയലാര്‍ രാമവര്‍മ സാംസ്കാരിക വേദിയുടെ സാഹിത്യ പുരസ്കാരം ലഭിച്ചത് ആര്‍ക്കാണ്?
ഏഴാച്ചേരി രാമചന്ദ്രന്
3. അഞ്ചാം ലോക കേരള സഭ സമ്മേളന വേദി ഏതാണ്?
തിരുവനന്തപുരം
- 125 രാജ്യങ്ങളില്‍നിന്നും 28 ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്നും ഉള്ള മലയാളികളുടെ പ്രതിനിധികള്‍ സമ്മേളന്തതില്‍ പങ്കെടുക്കും.
4. എല്ലാ കരാറുകളുടേയും മാതാവ് എന്ന് വിശേഷിപ്പിക്കപ്പെട്ട സ്വതന്ത്ര്യ വ്യാപാര കരാര്‍ ഇന്ത്യ ഏത് ലോകരാജ്യ കൂട്ടായ്മയുമായിട്ടാണ് ഒപ്പുവച്ചത്?
യൂറോപ്പ്
- ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സ്വതന്ത്ര വ്യാപാര കരാര്‍ യൂറോപ്യന്‍ യൂണിയനുമായിട്ടുള്ളത്.
- ലോകത്തെ രണ്ടാമത്തെ സാമ്പത്തിക ശക്തിയാണ് യൂറോപ്യന്‍ യൂണിയന്. ഇന്ത്യ നാലാമതും.
- യൂറോപ്യന്‍ യൂണിയനിലെ (ഇയു) രാജ്യങ്ങളുടെ എണ്ണം: 27
- ഇയു കൂട്ടായ്മയിലെ രാജ്യങ്ങളിലേക്കുള്ള ഇന്ത്യന്‍ കയറ്റുമതിയുടെ 99.5 ശതമാനത്തിനും തീരുവ കുറയും അല്ലെങ്കില്‍ ഒഴിവാക്കും.
- ഇയുവില്‍നിന്നും ഇറക്കുമതി ചെയ്യുന്ന 97.5 ശതമാനം ചരക്കിനും ഇന്ത്യ ഇളവ് നല്‍കും.
- ഇന്ത്യ-ഇയു ഉച്ചകോടിയില്‍ പങ്കെടുത്ത നേതാക്കള്‍: പ്രധാനമന്ത്രി നരേന്ദ്രമോദി, യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് അന്റോണിയോ കോസ്റ്റ, യൂറോപ്യന്‍ കമ്മിഷന് പ്രസിഡന്റ് ഉര്‍സുല വോണ്‍ഡെര്‍ ലെയന്
5. യൂറോപ്യന്‍ യൂണിയനിലേക്ക് കയറ്റി അയക്കുന്ന സ്റ്റീല്‍, അലുമിനിയം ഉല്പന്നങ്ങള്ക്കുമേല് ഏര്‍പ്പെടുത്തിയ കാര്‍ബണ്‍ നികുതി (സിബിഐഎം- സിബാം) നിലവില്‍വന്നത് എന്നാണ്?
2026 ജനുവരി 1
6. ദ് ജാസ്മിന് മര്ഡേഴ്സ് എന്ന കുറ്റാന്വേഷണ നോവല്‍ എഴുതിയ അര്‍ജുന അവാര്‍ഡ് ജേത്രി ആരാണ്?
രൂപാ ഉണ്ണിക്കൃഷ്ണന്
7. 2026 ജനുവരിയില്‍ 15 വയസ്സിന് താഴെയുള്ള കുട്ടികളുടെ സമൂഹമാധ്യമ ഉപയോഗത്തിന് നിയന്ത്രണമേര്‍പ്പെടുത്തിയ യൂറോപ്യന്‍ രാജ്യമേതാണ്?
ഫ്രാന്‍സ്
- ഫ്രാന്‍സ് മുമ്പ് പ്രൈമറി സ്കൂളുകളിലേയും മിഡില്‍ സ്കൂളുകളുടേയും ഫോണ്‍ ഉപയോഗം നിരോധിച്ചിരുന്നു.
8. ഏത് യൂറോപ്യന്‍ രാജ്യത്തിലെ അതിദരിദ്രരുടെ എണ്ണം 68 ലക്ഷം പേരായി ഉയര്‍ന്നുവെന്ന് ജോസഫ് റൗന്ട്രി ഫൗണ്ടേഷന് (ജെആര്‍എഫ്) പഠനം കണ്ടെത്തിയത്?
ബ്രിട്ടന്
9. ഇന്ത്യയില്‍ പ്രായമേറുന്ന ജനസംഖ്യാ വിഭാഗത്തിലേക്ക് (എയ്ജിങ്) ഈ വര്‍ഷം മാറുന്ന സംസ്ഥാനങ്ങള്‍ ഏതെല്ലാം?
കേരളവും തമിഴ്നാടും
- ജനസംഖ്യയുടെ 15 ശതമാനത്തിന് മുകളില്‍ 60 വയസ്സ് കഴിഞ്ഞവരുള്ള സംസ്ഥാനങ്ങളെയാണ് എയ്ജിങ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നത്.
- കേരളത്തില്‍ 60 വയസ്സുകഴിഞ്ഞവരുടെ ജനസംഖ്യ ഈ വര്‍ഷം 18.7 ശതമാനം ആകും. തമിഴ്നാട്ടില്‍ 15.8 ശതമാനവും.
- 60 വയസ്സ് കഴിഞ്ഞവരുടെ എണ്ണം 10 ശതമാനത്തില്‍ കുറവുള്ള സംസ്ഥാനങ്ങള്‍ യൂത്ത്ഫുള്‍ സംസ്ഥാനങ്ങള്‍ എന്നാണ് അറിയപ്പെടുന്നത്.
10. ബ്രിട്ടീഷ് അക്കാദമി ഓഫ് ഫിലിം ആന്‍ഡ് ടെലിവിഷന്‍ ആര്‍ട്സ് (ബാഫ്റ്റ) അവാര്‍ഡ് 2026-ല്‍ 14 നോമിനേഷനുകള്‍ നേടിയ സിനിമ ഏതാണ്?
വണ്‍ ബാറ്റില്‍ ആഫ്റ്റര്‍ അനദര്‍
- ഓസ്കാറില്‍ 16 നോമിനേഷനുകള്‍ നേടി റെക്കോര്‍ഡ് കുറിച്ച സിന്നിര്‍ ബാഫ്റ്റയില്‍ 13 നോമിനേഷനുകള്‍ നേടി.
- മണിപ്പൂരിന്റെ പശ്ചാത്തലത്തില്‍ ലക്ഷ്മിപ്രിയ ദേവി സംവിധാനം ചെയ്ത ബൂങ് എന്ന ഇന്ത്യന്‍ സിനിമ കുട്ടികളുടെ വിഭാഗത്തില്‍ ബാഫ്റ്റ നോമിനേഷന് നേടി.
11. കേരള ശാസ്ത്ര പുരസ്കാരം നേടിയത് ആരാണ്?
ഡോ ടെസി തോമസ്
12. 2026 ജനുവരിയില്‍ സിനിമാ പിന്നണി ഗാനരംഗത്തുനിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച ബോളിവുഡ് ഗായകന് ആരാണ്?
അരിജീത് സിങ്
13. തമിഴ്നാട് കിഡ്നി റിസര്‍ച്ച് (ടാങ്കര്‍) ഫൗണ്ടേഷന്റെ റെന്നി എബ്രഹാം ലവ് ഫോര്‍ സര്‍വീസ് പുരസ്കാരം നേടിയ മലയാളി ആരാണ്?
ഡോ അജിത് മുല്ലശ്ശേരി
14. ദക്ഷിണ നാവിക ആസ്ഥാനത്തെ ചീഫ് ഓഫ് സ്റ്റാഫായി നിയമിതനായത് ആരാണ്?
റിയര്‍ അഡ്മിറല്‍ പ്രകാശ് ഗോപാലന്
15. ഫ്രാന്‍സിലെ ആല്‍പ്സ് പര്‍വതനിരയില്‍ 2012 ഡിസംബര്‍ 29-ന് സ്കീയിങ്ങിനിടെ ഉണ്ടായ അപകടത്തില്‍ തലച്ചോറിന് ക്ഷതമേറ്റ് 12 വര്‍ഷമായി അബോധാവസ്ഥയില്‍ കിടപ്പിലായിരുന്ന ഫോര്‍മുല വണ്‍ കാര്‍ റേസിങ് ഇതിഹാസം 2026 ജനുവരിയില്‍ ജീവിതത്തിലേക്ക് തിരിച്ചുവരുന്നതിന്റെ സൂചനകള്‍ നല്കി. വ്യക്തിയെ തിരിച്ചറിയുക?
മൈക്കല്‍ ഷൂമാക്കര്‍
16. വനിത പ്രീമിയര്‍ ലീഗില്‍ ആദ്യ സെഞ്ച്വറി നേടിയ താരം ആരാണ്?
നാറ്റ് സിവര്‍ ബ്രെന്റ്
- മുംബൈ ഇന്ത്യന്‍സിന്റെ താരമാണ് നാറ്റ് സിവര്‍ ബ്രെന്റ്
- ബംഗളുരുവിന് എതിരെ 57 പന്തില്‍ പുറത്താകാതെ 100 റണ്‍സ് നാറ്റ് സിവര്‍ ബ്രെന്റ് നേടി
- വനിത പ്രീമിയര്‍ ലീഗില്‍ (ഡബ്ല്യുപിഎല്‍) ഏറ്റവും കൂടുതല്‍ റണ്‍സ്, കൂടുതല്‍ അര്‍ദ്ധ സെഞ്ച്വറികള്‍ എന്നീ റെക്കോര്‍ഡുകളും നാറ്റ് സിവറിന്റെ പേരിലാണ്.
- 2023-ല്‍ ആണ് വനിത പ്രീമിയര്‍ ലീഗ് ആരംഭിച്ചത്.
17. ഇന്ത്യയില്‍ യാത്രാവിമാനം നിര്‍മ്മിക്കാന്‍ അദാനി ഗ്രൂപ്പ് ഏത് കമ്പനിയുമായിട്ടാണ് കരാറില്‍ എത്തിയത്?
ബ്രസീലിലെ എംബ്രയെര്‍
ഇന്നലത്തെ കറന്റ് അഫയേഴ്സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

1 thought on “ഇന്നത്തെ കറന്റ് അഫയേഴ്സ് 28 ജനുവരി 2026 (Kerala PSC Current Affairs 28 January 2026)”