Happy learners video chatting with friends online
2025 ഡിസംബര്‍ മാസത്തിലെ കറന്റ് അഫയേഴ്സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
1. 2026 ജനുവരി 28-ന് വിമാനാപകടത്തില്‍ കൊല്ലപ്പെട്ട മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ആരാണ്?
അജിത് പവാര്‍
- മഹാരാഷ്ട്രയിലെ ബരാമതിയില്‍ ലാന്ഡിങ്ങിനിടെയില് അജിത് പവാറും സംഘവും സഞ്ചരിച്ചിരുന്ന ബൊംബാര്‍ഡിയന്‍ ലിയര്‍ജെറ്റ് 45 എന്ന ചെറുവിമാനം തകര്‍ന്നാണ് ദുരന്തം.
- ആകെ അഞ്ചുപേര്‍ അപകടത്തില്‍ കൊല്ലപ്പെട്ടു.
- ഏറ്റവും കൂടുതല്‍ കാലം മഹാരാഷ്ട്രയുടെ ഉപമുഖ്യമന്ത്രിയായ വ്യക്തി: അജിത് പവാര്‍
- 6 തവണയായി 8 വര്‍ഷവും 278 ദിവസവും ഉപമുഖ്യമന്ത്രി സ്ഥാനം വഹിച്ചു
- 1991 മുതല്‍ ബാരാമതിയില്‍ നിന്നും നിയമസഭാംഗമായ അജിത് പവാര്‍ 24 വര്‍ഷം മന്ത്രിയായിരുന്നു.
- നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (എന്‍സിപി) അധ്യക്ഷന്‍ ആയിരുന്നു അജിത് പവാര്‍.
2. 2026 ജനുവരിയില്‍ സംസ്ഥാന മന്ത്രിസഭ അംഗീകരിച്ച തിരുവനന്തപുരം-കാസര്‍ഗോഡ് വേഗ റെയില്‍പാതയുടെ (റീജ്യണല്‍ റാപ്പിഡ് ട്രാന്‍സിറ്റ് സിസ്റ്റം- ആര്‍ആര്‍ടിഎസ്) ദൂരം എത്രയാണ്?
583 കിലോമീറ്റര്‍
3. യുഎസിന്റെ നേതൃത്വത്തിലുള്ള ധാതുകൂട്ടായ്മയുടെ പേര് എന്ത്?
പാക്സ് സിലിക്ക
- പാക്സ് സിലിക്കയുടെ ലക്ഷ്യം: നിര്‍ണായക ധാതുവിഭവങ്ങള്‍, നിര്‍മിതബുദ്ധി (എഐ), സെമികണ്ടക്ടര്‍ രംഗങ്ങളിലെ സാങ്കേതിക, സാമ്പത്തിക സുരക്ഷാ സഹകരണം
- ചിപ്പ് നിര്‍മ്മാണത്തിന് ആവശ്യമുള്ള ലിഥിയം, കൊബാള്‍ട്ട്, നിക്കല്‍ തുടങ്ങിയ ധാതുക്കളുടെ വിതരണ ശൃംഖല ഉറപ്പാക്കുകയാണ് പാക്സ് സിലിക്കയുടെ ലക്ഷ്യം.
- സ്ഥാപക അംഗങ്ങള്‍: ജപ്പാന്, കൊറിയ, സിംഗപ്പൂര്‍, യുകെ, നെതര്‍ലന്‍ഡ്സ്, ഇസ്രയേല്‍, ഓസ്ട്രേലിയ
- ഇന്ത്യയിലെ യുഎസ് അംബാസഡര്‍: സെര്‍ജിയോ ഗോര്‍
- വിദേശകാര്യമന്ത്രി: എസ് ജയശങ്കര്‍
- യുഎസ് സ്റ്റേറ്റ് സെക്രട്ടറി: മാര്‍ക്കോ റൂബിയോ
4. കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രത്തിന്റെ ചരിത്രത്തിലാദ്യമായി വാണിജ്യവല്ക്കരിക്കാന് ലൈസന്‍സ് നല്കിയ കിഴങ്ങുവിളയിനം ഏതാണ്?
ജാമുനി
- ബംഗളുരുവിലെ സ്പുട്നിക് ഫാംസ് എന്ന സ്റ്റാര്‍ട്ടപ് കമ്പനിക്കാണ് ലൈസന്‍സ് ലഭിച്ചത്.
- കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്: ശ്രീകാര്യം, തിരുവനന്തപുരം
- സാധാരണ ചേമ്പില്നിന്നും വ്യത്യസ്തമായി പര്‍പ്പിള്‍ നിറമുള്ള കിഴങ്ങാണ് ജാമുനിക്കുള്ളത്.
5. ഫെഡറല്‍ ബാങ്ക് സാഹിത്യ പുരസ്കാരം 2026 നേടിയത് ആരാണ്?
കെ ശ്രീകുമാര്‍
എം ടി വാസുദേവന്‍ നായര്‍ എന്ന ജീവചരിത്ര കൃതിയാണ് പുരസ്കാരത്തിന് അര്‍ഹമായത്.
6. സര്‍ക്കാര്‍ ആശുപത്രികള്‍ കേന്ദ്രീകരിച്ച് മെനോപാസ് ക്ലിനിക്കുകള്‍ ആരംഭിച്ച ആദ്യ സംസ്ഥാനം ഏത്?
മഹാരാഷ്ട്ര
7. 2024-25 വര്‍ഷത്തെ കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് എത്രയാണ്?
6.19 ശതമാനം
- സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനം: 9.97 ശതമാനം
- സംസ്ഥാനത്ത് ഏറ്റവും ഉയര്‍ന്ന വരുമാനമുള്ള ജില്ല: എറണാകുളം. തൃശൂരും തിരുവനന്തപുരം രണ്ടും മൂന്നും സ്ഥാനങ്ങളില്‍.
- കേരളത്തില്‍ ഏറ്റവും കൂടുതല്‍ പട്ടണങ്ങളുള്ള ജില്ല: തൃശൂര്‍
- സംസ്ഥാനത്തെ ആകെ പട്ടണങ്ങളുടെ നാലിലൊന്നും തൃശൂരിലാണ്.
- മലയാളിയുടെ പ്രതിശീര്‍ഷ വരുമാനം: 1,90,149 രൂപ
- ഏറ്റവും ഉയര്‍ന്ന ആളോഹരി വരുമാനമുള്ള ജില്ല: എറണാകുളം
- ഏറ്റവും കുറവ് ആളോഹരി വരുമാനമുള്ള ജില്ല: മലപ്പുറം
- കേരളത്തിലെ റോഡ് ശൃംഖലയുടെ ദൈര്‍ഘ്യം: 1.97 ലക്ഷം കിലോമീറ്റര്‍
8. കാന്റര്‍ബറി ആര്‍ച്ച്ബിഷപ്പായി നിയമിതയായ ആദ്യ വനിത ആരാണ്?
സാറ മുലാലി (63)
- കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പാണ് ആംഗ്ലിക്കന്‍ സഭയുടെ മേധാവി
9. റിപ്പബ്ലിക് ദിന പരേഡില്‍ കേരളം അവതരിപ്പിച്ച ടാബ്ലോയ്ക്ക് എത്രാം സ്ഥാനം ലഭിച്ചു?
മൂന്ന്
- കേരളത്തിന്റെ വികസന നേട്ടമായ കൊച്ചി വാട്ടര്‍ മെട്രോയും 100 ശതമാനം ഡിജിറ്റല്‍ സാക്ഷരതയും ആയിരുന്നു ടാബ്ലോയിലെ വിഷയം.
10. ഐ ലീഗ് ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ പേര് എന്ത്?
ഇന്ത്യന്‍ ഫുട്ബോള്‍ ലീഗ്
11. ശുചീകരണ രംഗത്തെ അപകടങ്ങള്‍ ഒഴിവാക്കാന്‍ തിരുവനന്തപുരത്തെ ആമയിഴഞ്ചാന്‍ കനാലില്‍ വിന്യസിച്ച നിര്‍മ്മിതബുദ്ധി അധിഷ്ഠിത റോബോട്ടിക് സംവിധാനത്തിന്റെ പേരെന്ത്?
ജി സ്പൈഡര്‍
12. മാതൃഭൂമി ബുക്ക് ഓഫ് ദി ഇയര്‍ പുരസ്കാരം ലഭിച്ചത് ആര്‍ക്കാണ്?
അരുന്ധതി റോയിക്കും മദര്‍ മേരി കംസ് ടുമീയ്ക്കും
13. സാഹിത്യരംഗത്തെ സമഗ്ര സംഭാവനയ്ക്ക് വയലാര്‍ രാമവര്‍മ സാംസ്കാരികവേദി നല്കുന്ന വയലാര്‍ സാഹിത്യ പുരസ്കാരം 2026 ലഭിച്ചത് ആര്‍ക്കാണ്?
കവി ഏഴാച്ചേരി രാമചന്ദ്രന്
- പുരസ്കാരത്തുക: 11,111 രൂപ
14. 2026 ജനുവരിയില്‍ അടിമത്തം നിയമവിധേയമാക്കിയ രാജ്യം ഏതാണ്?
അഫ്ഗാനിസ്ഥാന്
1
ഇന്നലത്തെ കറന്റ് അഫയേഴ്സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

1 thought on “ഇന്നത്തെ കറന്റ് അഫയേഴ്സ് 29 ജനുവരി 2026 (Kerala PSC Current Affairs 29 January 2026)”