2025 ഡിസംബര്‍ മാസത്തിലെ കറന്റ് അഫയേഴ്സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
കേരള ബജറ്റ് 2026: കേരള പി എസ് സി പരീക്ഷകള്‍ക്കുവേണ്ട ചോദ്യോത്തരങ്ങള്‍ പഠിക്കാന്‍ സന്ദര്‍ശിക്കുക
1. എഐ ഇംപാക്ട് ഉച്ചകോടി 2026 വേദി എവിടെ?
ന്യൂഡല്‍ഹി
- എഐ ഇംപാക്ട് ഉച്ചകോടി 2026-ല്‍ വച്ച് ചാറ്റ് ജിപിടിക്കും ഡീപ് സീക്കിനുമുള്ള ഇന്ത്യന്‍ ബദല്‍ പുറത്തിറക്കും.
- ഗൂഗിള്‍ സിഇഒ- സുന്ദര്‍ പിച്ചൈ
- എന്‍വിഡിയ സ്ഥാപകന്‍- ജെന്സന് ഹുവാങ്
- ആന്ത്രോപിക് സിഇഒ- ഡാരിയോ അമോഡെയ്
- ഗൂഗിള്‍ ഡീപ്മൈന്‍ഡ് സ്ഥാപകന്‍- ഡെമിസ് ഹസാബിസ്
- അഡോബി സിഇഒ- ശന്തനു നാരായണ്‍
2. ഇന്ത്യയുടെ ആദ്യ തദ്ദേശീയ വിമാനവാഹിനി കപ്പല്‍ ഏത്?
ഐഎന്‍എസ് വിക്രാന്ത്
3. യുഎസിലെ സാന്‍ഫ്രാന്‍സിസ്കോ ആസ്ഥാനമായ ഡെക്കഗണ്‍ എന്ന എഐ അധിഷ്ഠിത സ്റ്റാര്‍ട്ടപ്പിന്റെ സഹസ്ഥാപകനായ മലയാളി ആരാണ്?
അശ്വിന് ശ്രീനിവാസന്
4. വേലിയേറ്റ വെള്ളപ്പൊക്കത്തെ തുടര്‍ന്നുള്ള കെടുതികള്‍ ഒരു സമൂഹത്തെ ദോഷകരമായി ബാധിക്കുകയും ജീവന്, ഉപജീവനമാര്‍ഗം, ജീവിത സാഹചര്യങ്ങള്‍ക്ക് നാശമുണ്ടാകുകയും ചെയ്താല്‍ അത്തരം പ്രകൃതി പ്രതിഭാസങ്ങളെ ഏതുതരം ദുരന്തമായിട്ടാണ് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചത്?
സംസ്ഥാന സവിശേഷ ദുരന്തം
- സിആര്‍സെഡ് വിജ്ഞാപനം അനുസരിച്ച് നിയമപരമായ തീരദേശ രേഖ: ഹൈടൈഡ് ലൈന്‍
5. ആര്‍ത്തവ ആരോഗ്യവും ആര്‍ത്തവ ശുചിത്വം ഉറപ്പാക്കാനുള്ള സൗകര്യവും മൗലികാവകാശമാണെന്ന് പറഞ്ഞ കോടതി ഏതാണ്?
സുപ്രീംകോടതി
6. ഇന്ത്യയും ശ്രീലങ്കയും വേദിയാകുന്ന ട്വന്റി20 ലോകകപ്പില്‍ അമ്പയര്‍ പാനലില്‍ ഇടംപിടിച്ച മലയാളികള്‍ ആരെല്ലാം?
നിതിന്‍ മേനോനും അനന്തപത്മനാഭനും
- തമിഴ്നാട്ടുകാരനായ ജയരാമന് മദനഗോപാലും അമ്പയര്‍ പാനലില്‍ ഉണ്ട്.
7. ഓസ്ട്രേലിയന്‍ ഓപ്പണ്‍ ഫൈനലിലെത്തുന്ന ഏറ്റവും പ്രായം കൂടിയ താരം ആരാണ്?
ജോക്കോവിച്ച് (38)
8. ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് മിക്സഡ് ഡബിള്‍സ് കിരീടം നിലനിര്‍ത്തിയ ജോടി ഏതാണ്?
ഒലീവിയ ഗെഡാഗി- ജോണ്‍ പിയേഴ്സ്
- 1989-നുശേഷം ഓസ്ട്രേലിയന്‍ ഓപ്പണില്‍ കിരീടം നിലനിര്‍ത്തുന്ന ജോടിയാണ് ഒലീവിയയും ജോണ്‍ പിയേഴ്സും.
9. രഞ്ജി ട്രോഫിയില്‍ ഗോവയ്ക്കെതിരെ സെഞ്ച്വറി നേടിയ കേരള താരം ആരാണ്?
രോഹന് കുന്നുമ്മല്‍
10. വിദേശത്ത് ഉയര്‍ന്ന ജോലിയും ഉന്നത വിദ്യാഭ്യാസവും വാഗ്ദാനം ചെയ്ത് നടക്കുന്ന റിക്രൂട്ട്മെന്റ് തട്ടിപ്പുകള്‍ തടയുന്നതിനായി കേരള സര്‍ക്കാര്‍ ആരംഭിക്കുന്ന പൊലീസ് സ്റ്റേഷന് ഏത്?
നോര്‍ക്ക പൊലീസ് സ്റ്റേഷന്
11. ദി അണ്ബിക്കമിങ് എന്ന നോവലിന്റെ കര്‍ത്താവ് ആരാണ്?
കാര്‍ത്തികേയ വാജ്പേയി
12. ആദായ നികുതി ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തുമ്പോള്‍ ആത്മഹത്യ ചെയ്ത മലയാളിയായ റിയല്‍ എസ്റ്റേറ്റ് വ്യവസായിയും കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാനുമായ വ്യക്തി ആരാണ്?
സി ജെ റോയ്
- ആത്മഹത്യ ഒന്നിനുമൊരു പരിഹാരമല്ല, അത്തരം ചിന്തകള്‍ മനസ്സില്‍ വരുമ്പോള്‍ ടോള്‍ ഫ്രീയായ 1056, 0471- 2552056 എന്നീ ദിശ ഹെല്പ് ലൈന്‍ നമ്പരുകളില്‍ വിളിച്ച് മാനസികാരോഗ്യ വിദഗ്ദ്ധരുടെ സഹായം തേടുക.
13. സംസ്ഥാനത്ത് സംവരണേതര വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന വനിതകള്‍ക്ക് ഇലക്ട്രിക് ഓട്ടോ വാങ്ങുന്നതിന് സഹായം നല്‍കുന്നതിന് സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോര്‍പ്പറേഷന്റെ നേതൃത്വത്തിലുള്ള പദ്ധതിയേത്?
സമുന്നതി ഇ-യാത്ര
14. ഹോം എലോണ്‍ സിനിമയില്‍ അമ്മയുടെ വേഷം അഭിനയിച്ച കനേഡിയന്‍ നടി 2026 ജനുവരിയില്‍ അന്തരിച്ചു. പേരെന്താണ്?
കാതറിന് ഒ ഹാര (71)
ഇന്നലത്തെ കറന്റ് അഫയേഴ്സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

2 thoughts on “ഇന്നത്തെ കറന്റ് അഫയേഴ്സ് 31 ജനുവരി 2026 (Kerala PSC Current Affairs 31 January 2026)”