2026 ജനുവരി മാസത്തിലെ കറന്റ് അഫയേഴ്സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
കേരള ബജറ്റ് 2026: കേരള പി എസ് സി പരീക്ഷകള്‍ക്കുവേണ്ട ചോദ്യോത്തരങ്ങള്‍ പഠിക്കാന്‍ സന്ദര്‍ശിക്കുക
1. ഐഐഎസ്ആര്‍ ചന്ദ്ര എന്നയിനം ഏത് കാര്‍ഷിക വിളയുടെ ഹൈബ്രിഡ് ഇനമാണ്?
കുരുമുളക്
- തൊമ്മന്കൊടി, ചോലമുണ്ടി എന്നീ രണ്ടിനങ്ങള്‍ ക്രോസ് ചെയ്ത് ഉണ്ടാക്കിയ തൈയില്‍ വീണ്ടും തൊമ്മന്കൊടിയുമായി ക്രോസ് ചെയ്താണ് അത്യുല്പാദനശേഷിയുള്ള ഐഐഎസ്ആര്‍ ചന്ദ്ര വികസിപ്പിച്ചത്.
- ചന്ദ്രയാന്‍ മൂന്നിന്റെ വിജയമായ 2023-ന്റെ പ്രാധാന്യവും ഗവേഷണ കേന്ദ്രത്തിലെ ജീവനക്കാരന്റെ പേരും കൂടി ചേര്‍ത്താണ് പുതിയ ഇനത്തിന് പേരിട്ടത്.
- കോഴിക്കോട് ആസ്ഥാനമായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈസസ് റിസര്‍ച്ച് ആണ് ചന്ദ്ര വികസിപ്പിച്ചത്.
2. മുന്‍ മുഖ്യമന്ത്രി കെ കരുണാകരന് സ്മാരക ട്രസ്റ്റിന്റെ 2026-ലെ കെ കരുണാകരന് സ്മാരക പുരസ്കാരം ലഭിച്ചത് ആര്‍ക്കാണ്?
തേറമ്പില്‍ രാമകൃഷ്ണന്
- മുന്‍ നിയമസഭ സ്പീക്കറും കോണ്‍ഗ്രസ് നേതാവുമാണ് തേറമ്പില്‍ രാമകൃഷ്ണന്.
3. കേരളത്തില്‍ ആന പുനരധിവാസ കേന്ദ്രം സ്ഥിതി ചെയ്യുന്നത് എവിടെ?
കോട്ടൂര്‍, തിരുവനന്തപുരം
4. പ്രഥമ രാജ്യാന്തര ഫോക് ലോര്‍ ഫെസ്റ്റിവല്‍ വേദി എവിടെ?
തിരുവനന്തപുരം
5. പി കെ കാളന് പുരസ്കാരം നേടിയത് ആരാണ്?
അതിയടം കുഞ്ഞിരാമ പെരുവണ്ണാന്, തെയ്യം കലാകാരന്
6. ഏത് ടീമിനെ പരാജയപ്പെടുത്തിയാണ് കേരളം സന്തോഷ് ട്രോഫി-2026 ഫൈനലില്‍ കടന്നത്?
പഞ്ചാബ്
- പഞ്ചാബിനെ 4-0 എന്ന സ്കോറിന് പരാജയപ്പെടുത്തി
- ഫൈനലില്‍ കേരളം സര്‍വീസസിനെ നേരിടും
- തുടര്‍ച്ചയായി രണ്ടാം തവണയാണ് കേരളം സന്തോഷ് ട്രോഫി ഫൈനലില്‍ എത്തുന്നത്.
- കഴിഞ്ഞ തവണ ഫൈനലില്‍ ബംഗാളിനോട് തോറ്റു
7. ഇന്ത്യയും യുഎസും തമ്മിലുള്ള വാണിജ്യ വ്യാപാര കരാര്‍ പ്രകാരം അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ എത്ര കോടി ഡോളറിന്റെ യുഎസ് ഉല്പന്നങ്ങള് ഇന്ത്യ ഇറക്കുമതി ചെയ്യണം?
50,000 കോടി ഡോളര്‍ (45.5 ലക്ഷം കോടി രൂപ)
- കേന്ദ്ര വാണിജ്യകാര മന്ത്രി പീയുഷ് ഗോയല്‍
8. ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധത്തിന്റെ സുവര്‍ണ ജൂബിലി പിന്നിടുന്ന വേളയില്‍ ഫെബ്രുവരിയില്‍ ഇന്ത്യ സന്ദര്‍ശിച്ച സെയ്ഷല്‍സ് പ്രസിഡന്റ് ആരാണ്?
പാട്രിക് ഹെര്‍മിനിക്ക്
9. കേരള ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസ് ആരാണ്?
ജസ്റ്റിസ് സൗമെന്‍ സെന്‍
10. 2026 ഫെബ്രുവരിയില്‍ 18 പേരുടെ മരണത്തിന് ഇടയാക്കിയ ഖനിയപകടം നടന്ന സംസ്ഥാനം ഏത്?
മേഘാലയ
- കിഴക്കന്‍ ജയന്തിയ ഹില്‍സ് ജില്ലയില്‍ ഖനിയില്‍ സ്ഫോടനത്തെ തുടര്‍ന്നാണ് അപകടം.
- നിയമവിരുദ്ധമായ റാറ്റ് ഹോള്‍ ഖനിയിലാണ് അപകടം.
- മേഘാലയ മുഖ്യമന്ത്രി: കോണ്‍റാഡ് സാങ്മ
11. 2026 ഫെബ്രുവരി 5-ന് അന്തരിച്ച മുന്‍ മാവേലിക്കര എംഎല്‍എ ആരാണ്?
എം മുരളി
- 1991 മുതല്‍ 2011 വരെ തുടര്‍ച്ചയായി നാല് തവണ മാവേലിക്കരയില്‍ നിന്നും വിജയിച്ചു
- സംസ്ഥാന നിയമസഭയില്‍ ഏറ്റവും കൂടുതല്‍ സ്വകാര്യ ബില്ലുകള്‍ അവതരിപ്പിച്ച അംഗം എം മുരളി
12. ഫ്രോണ്ടിയര്‍ നാഗാലാന്‍ഡ് ടെറിട്ടോറിയല്‍ അതോറിറ്റി (എഫ്എന്ടിഎ) രൂപീകരിക്കുന്ന കരാറില്‍ ഒപ്പിട്ട കക്ഷികള്‍ ഏതെല്ലാം?
കേന്ദ്ര സര്‍ക്കാര്‍, നാഗാലാന്‍ഡ് സംസ്ഥാന സര്‍ക്കാര്‍, ഈസ്റ്റേണ്‍ നാഗാലാന്‍ഡ് പീപ്പിള്‍സ് ഓര്ഗനൈസേഷന് (ഇഎന്‍പിഒ)
- നാഗാലാന്‍ഡ് മുഖ്യമന്ത്രി: നെയ്ഫ്യൂ റിയോ
- കേന്ദ്ര ആഭ്യന്തര മന്ത്രി: അമിത് ഷാ
13. കേരളീയരായ യുവ കര്‍ണാടക സംഗീതജ്ഞര്‍ക്ക് നല്കുന്ന ചെമ്പൈ പുരസ്കാരം നേടിയത് ആരാണ്?
എസ് കൃതിഖ
- 25,000 രൂപയാണ് പുരസ്കാര തുക
- സാംസ്കാരിക വകുപ്പിന്റെ സഹകരണത്തോടെ ചെമ്പൈ ട്രസ്റ്റ് നല്കുന്ന പുരസ്കാരം ആണിത്.
- വയലിനില്‍ ആദര്‍ശ് അജയകുമാര്‍, മൃദംഗത്തില്‍ എന്‍ അനിരുദ്ധ് രാജ്, വീണിയില്‍ നിഷ പൊന്നി, ഘടത്തില്‍ എച്ച് എല്‍ അഭിഷേഖ് എന്നിവര്‍ക്കും പുരസ്കാരങ്ങള്‍ ലഭിച്ചു.
14. ഗ്ലോബല്‍ ടീച്ചര്‍ പ്രൈസ് നേടിയ ഇന്ത്യക്കാരി ആരാണ്?
റൂബിള്‍ നാഗി
- 10 ലക്ഷം ഡോളര്‍ (9 കോടി രൂപ) ആണ് പുരസ്കാരത്തുക.
- യുനെസ്കോയുമായി സഹകരിച്ച് വര്‍ക്കി ഫൗണ്ടേഷന് നല്‍കുന്നതാണ് പുരസ്കാരം.
- ദാരിദ്ര്യവും കഷ്ടപ്പാടും മൂലം സ്കൂളുകലില്‍ പോയി പഠിക്കാന്‍ കഴിയാത്ത കുട്ടികള്‍ക്കായി അറിവിന്റെ ചുമരുകള്‍ സ്ഥാപിച്ച വ്യക്തിയാണ് റൂബിള്‍ നാഗി.
- മിസാല്‍ ഇന്ത്യ, നൂബിള് നാഗി ആര്‍ട്ട് ഫൗണ്ടേഷന് എന്നിവയും ജമ്മുകശ്മീരുകാരിയായ റൂബിള്‍ നാഗി മുംബൈയില്‍ സ്ഥാപിച്ചു.
- കല, ചുവര്‍ചിത്രങ്ങള്‍ എന്നിവ വഴി കുട്ടികളെ പഠനത്തിലേക്ക് ആകര്‍ഷിക്കുന്നു.
15. ലോകത്തിലെ ആദ്യത്തെ സമ്പൂര്‍ണ ബയോമിമെറ്റിക് ഇന്റലിജന്റ് റോബോട്ടിന്റെ പേരെന്ത്?
മോയ
- ചൈനയിലെ ഡ്രോയ്ഡ്അപ്പ് എന്ന കമ്പനിയാണ് മോയയെ നിര്‍മ്മിച്ചത്.
- മോയ മനുഷ്യരെപ്പോലെ പുഞ്ചിരിക്കും നടക്കും തലയാട്ടും കണ്ണില്‍ നോക്കി സംസാരിക്കും കണ്ണിറിക്കും കൂടാതെ നേരം സംഭാഷണങ്ങള്‍ നടത്തും സാമൂഹികമായി ഇടപെടും.
16. ലോകത്തിലെ ഏറ്റവും ഉയരമുള്ള പച്ചമുളക് ചെടിയെന്ന റെക്കോര്‍ഡ് ലഭിച്ചത് എവിടെ വളരുന്ന ചെടിക്കാണ്?
മല്ലപ്പള്ളി
17. നിര്‍മ്മിത ബുദ്ധി സാങ്കേതിക വിദ്യ സംബന്ധിച്ച് ഐക്യരാഷ്ട്രസഭ രൂപീകരിച്ച വിദഗ്ദ്ധ സമിതയില്‍ അംഗമായ ഇന്ത്യക്കാരന് ആരാണ്?
ബലരാമന് രവീന്ദ്രന്
18. കുട്ടികളുടെ ആരോഗ്യം, ചികിത്സ തുടങ്ങിവയിലെ സംശയം തീര്‍ക്കാനും പദ്ധതികളെക്കുറിച്ച് അറിയാനും വിളിക്കുന്നതിനുവേണ്ടി സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച ടോള്‍ ഫ്രീ നമ്പര്‍ ഏത്?
104
19. വനിതാ പ്രീമിയര്‍ ലീഗ് 2026 കിരീടം നേടിയ ടീമേത്?
റോയല്‍ ചലഞ്ചേഴ്സ് ബംഗളുരു
- ഫൈനലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ പരാജയപ്പെടുത്തി.
20. നിയമപരമായ കരാറുകള്‍ തയ്യാറാക്കുക, കമ്പനികളുടെ ഫിനാന്‍സ് വിഭാഗത്തിന്റെ ജോലികള്‍ ഓട്ടമേറ്റ് ചെയ്യുക, ഡേറ്റ വിശകലനം നടത്തി റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുക തുടങ്ങിയ സെയില്‍സ്, മാര്‍ക്കറ്റിങ്, കസ്റ്റമര്‍ സപ്പോര്‍ട്ട് ജോലികള്‍ ചെയ്യുന്ന എഐ ബോട്ടുകള്‍ അവതരിപ്പിച്ച കമ്പനി ഏതാണ്?
ആന്ത്രോപിക്
- യുഎസിലെ സാന്‍ഫ്രാന്‍സിസ്കോ ആണ് ആന്ത്രോപികിന്റെ ആസ്ഥാനം
21. പി കെ റോസി ഫൗണ്ടേഷന്റെ പി കെ റോസി ചലച്ചിത്ര പുരസ്കാരം നേടിയത് ആരാണ്?
പ്രശാന്ത് ഈഴവന്
- ഒരു ജാതി പിള്ളേരിഷ്ടാ എന്ന സിനിമയുടെ സംവിധാനത്തിലാണ് പുരസ്കാരം
22. സാഹിത്യത്തിലെ സമഗ്രസംഭാവനയ്ക്കുള്ള 2026-ലെ ദേശാഭിമാനി പുരസ്കാരം ലഭിച്ചത് ആര്‍ക്കാണ്?
ആനന്ദ്
- ആള്‍ക്കൂട്ടം, അഭയാര്‍ഥികള്‍, മരുഭൂമികള്‍ ഉണ്ടാകുന്നത്, ഗോവര്‍ധന്റെ യാത്ര, ജൈവ മനുഷ്യന്, മരണസര്‍ട്ടിഫിക്കറ്റ്, ഉത്തരായനം, വ്യാസനും വിഘ്നേശ്വരനും, അപഹകരിക്കപ്പെട്ട ദൈവം, സംഹാരത്തിന്റെ പുസ്തകം, വിഭജനങ്ങള്‍, പരിണാമത്തിന്റെ ഭൂതങ്ങള്‍, ദ്വീപുകളും തീരങ്ങളും തുടങ്ങിയവ ആനന്ദിന്റെ നോവലുകളാണ്.
- 2019-ല്‍ എഴുത്തച്ഛന് പുരസ്കാരം ലഭിച്ചു
- 1993-ല്‍ കേരള സാഹിത്യ അക്കാദമി, കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരങ്ങളും വയലാര്‍ അവാര്‍ഡും ലഭിച്ചു.
23. ഇന്ത്യയിലെ മികച്ച 10 പൊലീസ് സ്റ്റേഷനുകളില്‍ ഒന്നായി തിരഞ്ഞെടുത്ത കേരളത്തിലെ സ്റ്റേഷന് ഏതാണ്?
ഇരിട്ടി, കണ്ണൂര്‍ ജില്ല
24. സംസ്ഥാനത്തെ മൃഗസംരക്ഷണ മേഖലയിലുള്ള വനിത കര്‍ഷകരുടെ ഉപജീവനവും മൃഗാരോഗ്യവും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ കുടുംബശ്രീ ആവിഷ്കരിച്ച പദ്ധതി ഏത്?
ജീവനം
25. കാല്‍നടയാത്രക്കാര്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ സംബന്ധിച്ച പരാതികള്‍ സ്വീകരിക്കുന്നതിനുവേണ്ടി ആരംഭിക്കുന്ന ആപ്പ്?
രാജ്മാര്‍ഗ് യാത്ര
Kerala psc current affairs quiz 5 February 2026
ഇന്നലത്തെ കറന്റ് അഫയേഴ്സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


1 thought on “ഇന്നത്തെ കറന്റ് അഫയേഴ്സ് 6 ഫെബ്രുവരി 2026 (Kerala PSC Current Affairs 6 February 2026)”