2026 ജനുവരി മാസത്തിലെ കറന്റ് അഫയേഴ്സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
കേരള ബജറ്റ് 2026: കേരള പി എസ് സി പരീക്ഷകള്‍ക്കുവേണ്ട ചോദ്യോത്തരങ്ങള്‍ പഠിക്കാന്‍ സന്ദര്‍ശിക്കുക
1. 2026 ഫെബ്രുവരിയില്‍ ഇന്ത്യ സന്ദര്‍ശിച്ച സീഷെല്‍സ് പ്രസിഡന്റ് ആരാണ്?
പാട്രിക് ഹെര്‍മിനി
2. 2026-ലെ സന്തോഷ് ട്രോഫി ഫുട്ബോള്‍ കിരീടം നേടിയ ടീമേത്?
സര്‍വീസസ്
- കേരളത്തിനെ ഫൈനലില്‍ 1-0-ന് പരാജയപ്പെടുത്തി.
- സര്‍വീസസിന്റെ ഗോള്‍ നേടിയത്: അഭിഷേക് പവാര്‍
- സര്‍വീസസിന്റെ എട്ടാമത്തെ കിരീടമാണിത്.
- കഴിഞ്ഞ വര്‍ഷവും കേരളം ഫൈനലില്‍ പരാജയപ്പെട്ടിരുന്നു. ബംഗാളായിരുന്നു കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യന്‍.
- ടൂര്‍ണമെന്റിലെ താരം: അഭിഷേക്
3. ജപ്പാനിലെ പൊതുതിരഞ്ഞെടുപ്പില്‍ വിജയം നേടിയ സഖ്യമേത്?
ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സഖ്യം
- ജപ്പാന്റെ പ്രധാനമന്ത്രി: സനായെ തകൈച്ചി
4. ഏഷ്യന്‍ ഇന്‍ഡോര്‍ അത്ലറ്റിക്സില് വനിതകളുടെ ലോങ്ജംപില്‍ വെങ്കം നേടിയ മലയാളി താരം ആരാണ്?
ആന്‍സി സോജന്
5. 2026-ലെ ഫെഡറേഷന് കപ്പ് വോളിബോളില്‍ വനിതാ കിരീടം നേടിയ ടീം?
കേരളം
6. കഥകളി, കൂടിയാട്ടം എന്നിവയുടെ ചുട്ടി, ആഹാര്യ വിഭാഗങ്ങളിലെ പ്രമുഖ കലാകാരന് 2026 ഫെബ്രുവരി 8-ന് അന്തരിച്ചു. പേരെന്താണ്?
കലാമണ്ഡലം രാമമോഹന്‍ (78)
- കഥകളി-കൂടിയാട്ടം ആഹാര്യത്തെക്കുറിച്ചു ആഴത്തിലുള്ള അറിവ് പകരുന്ന നേപഥ്യം, ആഹാര്യാങ്കുശം തുടങ്ങിയ ഗ്രന്ഥങ്ങളുടെ കര്‍ത്തവാണ്.
7. കേരളത്തെ സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരതയിലേക്ക് നയിച്ച ഡിജി കേരളത്തിന്റെ രണ്ടാം ഘട്ടത്തിന്റെ ഭാഗ്യചിഹ്നം?
വേഴാമ്പല്‍
- കേരളത്തിന്റെ സംസ്ഥാന പക്ഷിയാണ് വേഴാംമ്പല്‍
8. ഇന്ത്യ ജമ്മുകശ്മീരിലെ റമ്പാന് ജില്ലയില്‍ ചെനാബ് നദിയില്‍ സ്ഥാപിക്കുന്ന പുതിയ ജലവൈദ്യുത പദ്ധതിയേത്?
സാവല്‍കോട്ട് ജലവൈദ്യുത പദ്ധതി
- 1856 മെഗാവാട്ട് വൈദ്യുതി ഉല്പാദിപ്പിക്കും
ഇന്നലത്തെ കറന്റ് അഫയേഴ്സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

1 thought on “ഇന്നത്തെ കറന്റ് അഫയേഴ്സ് 9 ഫെബ്രുവരി 2026 (Kerala PSC Current Affairs 9 February 2026)”