
Advt: സില്‍വര്‍ലീഫ് പി എസ് സി അക്കാദമി, കോഴിക്കോട്ടെ ഏറ്റവും മികച്ച പി എസ് സി പരീക്ഷാ പരിശീലന കേന്ദ്രം Join Now: 82 81 99 22 31
2025 ഡിസംബര്‍ മാസത്തിലെ കറന്റ് അഫയേഴ്സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
1. പട്ടികജാതി, പട്ടികവര്‍ഗ ഉന്നതികളിലെ വായനാശീലം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ തദ്ദേശഭരണ വകുപ്പ് നടപ്പാക്കുന്ന പദ്ധതി ഏതാണ്?
അക്ഷരോന്നതി
- ഉന്നതികളിലെ സാമൂഹിക പഠന മുറികളിലും വിജ്ഞാനവാടികളിലും പുസ്തകങ്ങള്‍ എത്തിക്കുകയാണ് ലക്ഷ്യം.
2. ഇന്ത്യയുടെ ഫ്രോഗ്മാന്‍ എന്നറിയപ്പെടുന്ന മലയാളി ആരാണ്?
എസ് ഡി ബിജു
- എസ് ഡി ബിജുവും സംഘവും അരുണാചല്‍പ്രദേശിലെ ഉള്‍ക്കാടുകളില്‍ നിന്നും കണ്ടെത്തിയ 2 പുതിയ ഇനം തവളകളാണ് ലെപ്റ്റോബ്രാച്ചിയം സോമാനി, ലെപ്റ്റോബ്രാച്ചിയം മെച്ചുക.
- അന്തരിച്ച മലയാളി മാധ്യമ പ്രവര്‍ത്തകനായ ഇ സോമനാഥിന്റെ സ്മരാണര്‍ത്ഥമാണ് ലെ്പറ്റോബ്രാച്ചിയം സോമാനി എന്ന പേര് നല്‍കിയത്.
- അരുണാചല്‍പ്രദേശിലെ മെച്ചുക എന്ന പട്ടണവുമായി ബന്ധിപ്പിച്ചാണ് ലെപ്റ്റോബ്രാച്ചിയം മെച്ചുക എന്ന പേര് നല്‍കിയത്.
3. കേരളത്തിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ആരാണ്?
ഡോ രത്തന്‍ യു കേല്‍ക്കര്‍
4. ഏത് നിയമത്തിലാണ് റോമിയോ- ജൂലിയറ്റ് ചട്ടം ചേര്‍ക്കാന്‍ സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയത്?
പോക്സോ നിയമത്തില്‍
- കൗമാരക്കാരുടെ ആത്മാര്‍ഥമായ പ്രണയങ്ങള്‍ പോക്സോ നിയമത്തിന്റെ കുരുക്കില്‍പ്പെടാതിരിക്കാന്‍ ഇത് സഹായിക്കും.
5. മുന്‍ ലോക ചാമ്പ്യന്‍ വിശ്വനാഥന് ആനന്ദിനെ പരാജയപ്പെടുത്തി ടാറ്റാ സ്റ്റീല്‍ ചെസ് റാപ്പിഡ് ടൂര്‍ണമെന്റില്‍ ചാമ്പ്യനായ മലയാളി ആരാണ്?
നിഹാല്‍ സരിന്
6. ഫ്രഞ്ച് സൂപ്പര്‍ കപ്പ് കിരീടം നിലനിര്‍ത്തിയ ക്ലബ് ഏതാണ്?
പി എസ് ജി
- തുടര്‍ച്ചയായി നാലാം തവണയാണ് പിഎസ്ജി സൂപ്പര്‍ കപ്പ് വിജയിക്കുന്നത്.
7. സാംസ്കാരിക രംഗത്തെ സ്വാധീനിച്ച പ്രമുഖരായ അധ്യാപകര്‍ക്ക് നല്കുന്ന എസ് ഗുപ്തന് നായര്‍ ഫൗണ്ടേഷന്റെ 2026-ലെ പുരസ്കാരം നേടിയത് ആരാണ്?
ഡോ വി ആര് പ്രബോധചന്ദ്രന്‍
8. കോശങ്ങള്‍ അമിതമായി വളര്‍ന്ന് മുഴകളുണ്ടാകുന്ന അപൂര്‍വ ജനിതകരോഗമായ പ്ലെക്സിഫോം ന്യൂറോഫൈബ്രോമാറ്റോസിസിന് (പിഎന്‍) ഇന്ത്യയിലാദ്യമായി സൗജന്യ ചികിത്സ നല്കിയ സംസ്ഥാനം ഏതാണ്?
കേരളം
9. ഡെന്മാര്ക്കിന്റെ പ്രധാനമന്ത്രി ആരാണ്?
മെറ്റെ ഫ്രെഡറിക്സന്
10. വനിതകര്ഷകരുടെ അന്താരാഷ്ട്ര വര്‍ഷമായി യുഎന്‍ പ്രഖ്യാപിച്ച വര്‍ഷമേത്?
2026
11. സുസ്ഥിര വികസനത്തിനായുള്ള സന്നദ്ധ പ്രവര്‍ത്തകരുടെ അന്താരാഷ്ട്ര വര്‍ഷമേത്?
2026
12. മേച്ചില്പുറങ്ങളുടേയും ഇടയന്മാരുടേയും അന്താരാഷ്ട്ര വര്‍ഷമേത്?
2026
13. സ്നേഹപൂര്‍വം പദ്ധതി നടപ്പിലാക്കുന്ന മിഷന് ഏതാണ്?
കേരള സാമൂഹ്യ സുരക്ഷാ മിഷന്
- അച്ഛനോ അമ്മയോ അല്ലെങ്കില്‍ ഇരുവരും മരിച്ചതും നിര്ധനരായതുമായ കുടുംബങ്ങളിലെ സര്‍ക്കാര്‍, എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ബിരുദം, പ്രൊഫഷണല്‍ ബിരുദത്തിന് പഠിക്കുന്നവര്‍ക്ക് പ്രതിമാസം ധനസഹായം നല്കുന്ന പദ്ധതിയാണ് സ്നേഹപൂര്‍വം പദ്ധതി.
14. സംസ്ഥാനത്തെ ആദ്യ വര്‍ക്ക് നിയര്‍ ഹോം കേന്ദ്രം സ്ഥാപിച്ചത് എവിടെ?
കൊട്ടാരക്കര
15. വീടുകളില്‍ ഒറ്റപ്പെട്ടു പോകുന്ന വയോജനങ്ങള്‍ക്ക് മാനസികോല്ലാസത്തിന് അവസരം നല്‍കുന്നതിന് സാമൂഹ്യ നീതി വകുപ്പിന് കീഴില്‍ നടപ്പിലാക്കിയിട്ടുള്ള പദ്ധതി ഏതാണ്?
സായംപ്രഭ ഹോം പദ്ധതി
- 60 വയസ്സിന് മുകളില്‍ പ്രായമുള്ളവര്ക്കുവേണ്ടിയാണ് ഹോം സ്ഥാപിച്ചത്.
16. ഇന്ത്യന്‍ പര്യടനത്തിന് എത്തുന്ന ന്യൂസിലന്‍ഡ് ക്രിക്കറ്റ് ടീമില്‍ ഇടംനേടിയ ഇന്ത്യന്‍ വംശജന് ആരാണ്?
ആദിത്യ അശോക്
17. ടെലിവിഷന്‍ രംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള ഗോള്‍ഡന്‍ ഗ്ലോബ്സിന്റെ കരോള്‍ ബര്‍ണറ്റ് പുരസ്കാരം നേടിയത് ആരാണ്?
സാറ ജെസീക്ക പാര്‍ക്കര്‍
18. മികച്ച ചിത്രത്തിനുള്ള ഓസ്കര് മത്സരത്തിന് അര്‍ഹത നേടിയ രണ്ട് ഇന്ത്യന്‍ സിനിമകള്‍ ഏതെല്ലാം?
കാന്താര: ചാപ്റ്റര്‍ 1, തന്വി ദി ഗ്രേറ്റ്
Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Kerala PSC LDC Current Affairs 2026 | Degree Level Current Affairs Kerala PSC | Kerala PSC Current Affairs Questions and Answers | Kerala Current Affairs for PSC Exams Free | Kerala PSC Current Affairs PDF Download | Kerala PSC Sure Shot Current Affairs 2026 | Current Affairs Malayalam Kerala PSC January 2026 | Kerala PSC Repeated Current Affairs Questions | Kerala State Current Affairs for PSC | World Bank Loan Kerala Current Affairs PSC | Current Affairs in Malayalam for Kerala PSC | Kerala PSC Current Affairs January 2026 PDF |