today's current affairs in malayalam
1. ലോക പരിസ്ഥിതി ദിനം എന്നാണ്?
ജൂണ്‍ 5
2. പശ്ചിമഘട്ടത്തില്‍ പുതുതായി കണ്ടെത്തിയ സസ്യമേത്?
ഹംബോള്‍ട്ടിയ നായരിയാന
- കുടുംബം: ഫാബിസിയെ
- അഗസത്യമല ബയോസ്ഫിയര്‍ റിസര്‍വിന്റെ ഭാഗമായ ചെന്തുരുണി വന്യജീവി സങ്കേതത്തിലെ നിത്യഹരിത വനങ്ങളില്‍നിന്നാണ് കണ്ടെത്തിയത്.
- തിരുവനന്തപുരം പാലോട് ബൊട്ടാണിക്കല്‍ ഗാര്‍ഡനിലെ ശാസ്ത്രജ്ഞരാണ് പുതിയ സസ്യത്തെ കണ്ടെത്തിയത്.
3. വനംവകുപ്പിന്റെ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട രേഖകള്‍ ഡിസ്ട്രിക്ട് കോര്‍ട്ട് മാനേജ്മെന്റ് സിസ്റ്റം വഴി ഓണ്‍ലൈനായി കോടതികളില്‍ സമര്‍പ്പിക്കുന്നതിനായി തദ്ദേശീയമായി വികസിപ്പിച്ച പ്ലാറ്റ്ഫോം ഏത്?
ഹോക്ക്
- ഹോക്ക്: ഹോസ്റ്റൈല്‍ ആക്ടിവിറ്റി വാച്ച് കെര്ണല്
- വനം മന്ത്രി: ഷിബു ബേബി ജോണ്‍
4. 2026 ജൂണ്‍ 4-ന് അന്തരിച്ച മുന്‍ ലോകസഭാ സെക്രട്ടറിയും ഭരണഘടനാ വിദഗ്ധനുമായ വ്യക്തി ആരാണ്?
ഡോ സുഭാഷ് സി കശ്യപ് (97)
- സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തിട്ടുണ്ട്
- 2025-ല്‍ പത്മഭൂഷണ്‍ ലഭിച്ചു
- ഒറ്റത്തിരഞ്ഞെടുപ്പ് നിര്‍ദ്ദേശം പഠിക്കാനായി കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച മുന്‍ രാഷ്ട്രപതി റാം നാഥ് കോവിന്ദിന്റെ നേതൃത്വത്തിലുള്ള സമിതയില്‍ അംഗമായിരുന്നു.
5. സുപ്രീംകോടതി രജിസ്ട്രാറായി നിയമിതയായ മലയാളി ആരാണ്?
ഡോ ശാലീന വി ജി നായര്‍
6. ടൈപ്പ് വണ്‍ പ്രമേഹം ബാധിച്ച കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കും പരിചരണം നല്കുന്ന സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയേത്?
മിഠായി പദ്ധതി
7. സംസ്ഥാന മനുഷ്യാവകാശ കമ്മിഷന് ചെയര്‍പേഴ്സണ്‍ ആരാണ്?
ജസ്റ്റിസ് അലക്സാണ്ടര്‍ തോമസ്
8. വിവിധ സംസ്ഥാനങ്ങളിലെ പഞ്ചായത്തീരാജ് സ്ഥാപനങ്ങളിലെ മികച്ച മാതൃകകളായി കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രാലയം കണ്ടെത്തിയ പദ്ധതികളില്‍ ഉള്‍പ്പെട്ട കേരളത്തിലെ പദ്ധതികള്‍ ഏതെല്ലാം?
ഡിജി കേരളം, പാലിയേറ്റീവ് കെയര്‍, കെ സ്മാര്‍ട്
- താഴെത്തട്ടിലെ ഡിജിറ്റല്‍ ശാക്തീകരണത്തിനുള്ള മികച്ച മാതൃക: ഡിജി കേരളം
- തദ്ദേശ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നല്കുന്ന സാന്ത്വന ചികിത്സാ സംവിധാനം: പാലിയേറ്റീവ് കെയര്‍
- തദ്ദേശ സ്ഥാപനങ്ങളില്‍നിന്നുള്ള സേവനങ്ങള്‍ പൊതുജനങ്ങള്‍ക്ക് നല്കുന്ന ഡിജിറ്റല്‍ ഗവേണന്‍സ് പ്ലാറ്റ്ഫോം: കെ സ്മാര്‍ട്ട്
9. കേന്ദ്രസര്‍ക്കാരിന്റെ പിഎം സൂര്യഘര്‍: മുഫ്ത് ബിജ്ലി പദ്ധതിയില്‍ ഏറ്റവും കൂടുതല്‍ പാനലുകള്‍ സ്ഥാപിച്ച ജില്ലകളുടെ പട്ടികയില്‍ എട്ടാം സ്ഥാനം നേടിയ ജില്ലയേത്?
എറണാകുളം
- കേന്ദ്ര പുനരുപയോഗ ഊര്‍ജ മന്ത്രി: പ്രഹ്ലാദ് ജോഷി
- ഏറ്റവും കൂടുതല്‍ സോളാര്‍ പാനലുകള്‍ സ്ഥാപിച്ച സംസ്ഥാനങ്ങളുടെ പട്ടികയില്‍ ദേശീയ തലത്തില്‍ കേരളത്തിന് നാലാം സ്ഥാനം
10. ലോക ബോക്സിങ് റാങ്കിങ് പട്ടികയില്‍ ഒന്നാമതെത്തിയ ഇന്ത്യക്കാരികള്‍ ആരെല്ലാം?
ജാസ്മിന് ലംബോറിയ, മീനാക്ഷി
- ജാസ്മിന് ലംബോറിയ വനിതകളുടെ 57 കിലോഗ്രാം വിഭാഗത്തിലാണ് ഒന്നാമതെത്തിയത്.
- മീനാക്ഷി 48 കിലോഗ്രാം വിഭാഗത്തിലാണ് ഒന്നാമതെത്തിയത്.
11. 2026 ജൂണില്‍ അന്തരിച്ച ഇറാനിയന്‍-ഫ്രഞ്ച് കാര്‍ട്ടൂണിസ്റ്റും ചലച്ചിത്ര സംവിധായികയും വനിതാവകാശപ്പോരാളിയുമായ വ്യക്തി ആരാണ്?
മര്‍ജാന്‍ സത്രാപി (56)
- മര്‍ജാന്‍ സത്രാപിയുടെ പ്രശസ്തമായ കോമിക് ബുക്കിന്റെ, അനിമേഷന്‍ ചിത്രത്തിന്റെ പേര്: പെഴ്സെപ്ലിസ്
-
ഇന്നലത്തെ കറന്റ് അഫയേഴ്സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31
Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


1 thought on “Kerala PSC Daily Current Affairs – 5 June 2026 | Malayalam”