current affairs in malayalam
1. ‘അധികാരത്തിന്റെ വഴി, അനീതിയുടേയും’ എന്ന പുസ്തകത്തിന്റെ രചയിതാവ് ആരാണ്?
എ ഹേമചന്ദ്രന്, മുന്‍ ഡിജിപി
2. സിവില്‍ സപ്ലൈസ് ദിനമായി ആചരിക്കാന്‍ തീരുമാനിച്ച ദിവസമേത്?
ഒക്ടോബര്‍ 16
- ലോക ഭക്ഷ്യദിനമാണ് ഒക്ടോബര്‍ 16
3. 2026 ജൂണ്‍ മാസത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദര്‍ശിക്കുന്ന രാജ്യങ്ങള്‍ ഏതെല്ലാം?
ഫ്രാന്‍സ്, സ്ലൊവാക്യ
- ഫ്രഞ്ച് പ്രസിഡന്റ്: ഇമ്മാനുവേല്‍ മാക്രോ
- സ്ലൊവാക്യ പ്രധാനമന്ത്രി: റോബര്‍ട്ട് ഫിക്കോ
4. 2026-ലെ ജി7 ഉച്ചകോടി വേദി എവിടെ?
ഫ്രാന്‍സ്
5. ഇന്ത്യയുടെ നാവികസേനാ താവളമായ ഐഎന്‍എസ് ബാസ് സ്ഥിതി ചെയ്യുന്നത് എവിടെ?
ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപിലെ ക്യാപ്ബെല്‍ ബേയില്‍
6. ഏഷ്യയിലെ ഏറ്റവും നീളമേറിയ തുരങ്കപാത ഏത്?
സോജില തുരങ്കം
- ലഡാക്കിനേയും ശ്രീനഗറിനേയും ബന്ധിപ്പിക്കുന്നു.
- നിലവില്‍ സോജില ചുരം മഞ്ഞ് വീഴ്ച്ച മൂലം വര്‍ഷത്തില്‍ എല്ലാ മാസവും യാത്രായോഗ്യമല്ല. തുരങ്കം ഇരുപ്രദേശങ്ങളേയും എല്ലാ മാസവും ബന്ധിപ്പിക്കും.
7. മൃതശരീരം കീറിമുറിക്കാതെ പോസ്റ്റ്മോര്‍ട്ടം നടത്താവുന്ന വെര്‍ച്വല്‍ ഓട്ടോപ്സി സംവിധാനം സംസ്ഥാനത്ത് ആദ്യമായി നിലവില്‍ വരുന്നത് എവിടെ?
കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി
8. ആരോഗ്യമേഖല നേരിടുന്ന പ്രതിസന്ധികള്‍ നേരിട്ട് മനസ്സിലാക്കാന്‍ ആരോഗ്യവകുപ്പ് നടത്തുന്ന ജനസമ്പര്‍ക്ക പദ്ധതി ഏത്?
കായകല്പം
- സംസ്ഥാന ആരോഗ്യമന്ത്രി: കെ മുരളീധരന്
9. യുകെയിലെ ലീഡ്സ് ട്രിനിറ്റി സര്‍വകലാശാലയുടെ സ്റ്റുഡന്റ്സ് യൂണിയന് തലപ്പത്ത് എത്തിയ മലയാളി വിദ്യാര്‍ത്ഥി ആരാണ്?
റൊസാരിയോ ടോം
- ഈ പദവിയിലെത്തുന്ന ആദ്യ ഇന്ത്യന്‍ വിദ്യാര്‍ഥിയാണ് റൊസാരിയോ ടോം
10. ഐഎസ്ആര്‍ഒയുടെ ബാഹുബലി എന്നറിയപ്പെടുന്ന റോക്കറ്റേത്?
എല്‍വിഎം3
- ഐഎസ്ആര്‍ഒയുടെ വാണിജ്യ വിഭാഗം: ന്യൂസ്പേസ് ഇന്ത്യ ലിമിറ്റഡ് (എന്‍എസ്ഐഎല്‍)
11. മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയ്ക്ക് പകരമായി കൊണ്ടുവന്ന പദ്ധതി ഏത്?
വിബി ജി ആര്‍എഎംജി
- കേന്ദ്ര ഗ്രാമവികസന മന്ത്രി: ശിവരാജ് സിങ് ചൗഹാന്
- പദ്ധതി വിഹിതം: 95,962 കോടി രൂപ
- കേരളത്തിന്റെ വിഹിതം: 3136.44 കോടി രൂപ
- 40 ശതമാനം തുക സംസ്ഥാനങ്ങളും നല്‍കണം
12. ആര്‍ബിഐ ഗവര്‍ണര്‍ ആരാണ്?
സഞ്ജയ് മല്‍ഹോത്ര
13. ഇന്ത്യയില്‍ തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തി പ്രധാനമന്ത്രി പദത്തില്‍ ഏറ്റവും കൂടുതല്‍ കാലം അധികാരത്തിലിരുന്ന വ്യക്തി ആരാണ്?
നരേന്ദ്ര മോദി
- ജവഹര്‍ലാല്‍ നെഹ്റുവിന്റെ 4398 ദിവസം എന്ന റെക്കോര്‍ഡാണ് മോദി മറികടന്നത്.
- ജവഹര്‍ലാല്‍ നെഹ്റു ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയ 1947 മുതല്‍ 1954 മെയ് 27 വരെ അധികാരത്തിലിരുന്നു. എന്നാല്‍ അദ്ദേഹം ഇന്ത്യ റിപ്പബ്ലിക്ക് ആയശേഷം 1951-52-ല്‍ നടന്ന ആദ്യ പൊതുതിരഞ്ഞെടുപ്പിലൂടെ പ്രധാനമന്ത്രിയായത് 1952 മെയ് 13 മുതല്‍ ആണ്.
- നരേന്ദ്രമോദി 2014 മെയ് 26 മുതല്‍ പ്രധാനമന്ത്രിയാണ്
ഇന്നലത്തെ കറന്റ് അഫയേഴ്സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31
Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


1 thought on “Kerala PSC Daily Current Affairs – 10 June 2026 | Malayalam”