today's current affairs in malayalam
1. കേരളത്തില്‍ കെ എസ് ആര് ടി സി ബസുകളില്‍ സ്ത്രീകള്‍ക്കും ട്രാന്‍സ്ജെന്‍ഡറുകള്‍ക്കും സൗജന്യ യാത്ര അനുവദിക്കുന്ന പദ്ധതിയുടെ പേരെന്ത്?
പ്രിയദര്‍ശിനി
2. 2026-ലെ ഫിഫ ലോകകപ്പ് ഫുട്ബോള്‍ വേദികളാകുന്ന രാജ്യങ്ങള്‍ ഏതെല്ലാം?
യുഎസ്, കാനഡ, മെക്സിക്കോ
- ഉദ്ഘാടന മത്സരം നടക്കുന്നത്: മെക്സിക്കോയിലെ അസ്ടെക്ക സ്റ്റേഡിയത്തില്‍
- മൂന്ന് ലോകകപ്പുകള്‍ക്ക് വേദിയായ ആദ്യ സ്റ്റേഡിയം: അസ്ടെക്ക സ്റ്റേഡിയം, മെക്സിക്കോ
- ഉദ്ഘാടന മത്സരം മെക്സിക്കോയും ദക്ഷിണാഫ്രിക്കയും തമ്മില്‍
- മൂന്ന് തവണ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന ആദ്യ രാജ്യം: മെക്സിക്കോ
- ഫൈനല്‍: ന്യൂയോര്‍ക്ക് ന്യൂജേഴ്സി സ്റ്റേഡിയത്തില്‍
3. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ദേവാലയ ഗോപുരം ഏത്?
ടവര്‍ ഓഫ് ജീസസ് ക്രൈസ്റ്റ്, ബാഴ്സലോണ
- ഉയരം: 172.5 മീറ്റര്‍
- പ്രസിദ്ധമായ സഗ്രാദാ ഫമീലിയ പള്ളിയുടെ ഭാഗമാണ് ഈ ടവര്‍.
- 1882-ല്‍ നിര്‍മ്മാണം ആരംഭിച്ച ഈ പള്ളിയുടെ നിര്‍മ്മാണം പൂര്‍ത്തിയാകാന്‍ ഇനിയും 10 വര്‍ഷമെടുക്കും.
- സഗ്രാദാ ഫലീമിയയുടെ ശില്പി: അന്റോണി ഗൗഡി
- ദൈവത്തിന്റെ വാസ്തുശില്പി: അന്റോണി ഗൗഡി
- യുനെസ്കോയുടെ ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെട്ട പള്ളിയാണ് സഗ്രാദാ ഫമീലിയ.
- നിലവിലെ മാര്‍പ്പാപ്പ: ലിയോ പതിനാലാമന്‍
4. വയലാര്‍ രാമവര്‍മ സാംസ്കാരിക വേദിയുടെ 2026-ലെ രാമവര്‍മ കര്‍ണാടക സംഗീതരത്ന പുരസ്കാരം നേടിയത് ആരാണ്?
പ്രൊഫസര്‍ വൈക്കം വേണുഗോപാല്‍, മൃദംഗ വിദ്വാന്
5. 2026 ജൂണ്‍ 10-ന് അന്തരിച്ച പ്രശസ്ത തമിഴ് സിനിമാ സംവിധായകന് ആരാണ്?
പി ഭാരതിരാജ (84)
- 2004-ല്‍ പത്മശ്രീ ലഭിച്ചു
6. സെര്‍ച്ച് എഞ്ചിനായ ഗൂഗിളിന്റെ എഐ സംവിധാനം ഏത്?
ജെമിനി
7. എഐ ഉപയോഗിച്ച് വികസിപ്പിച്ച്, മനുഷ്യനില്‍ ആദ്യമായി പരീക്ഷിച്ച വാക്സിന് നിര്‍മ്മിച്ച സര്‍വകലാശാല ഏത്?
കേംബ്രിഡ്ജ് സര്‍വകലാശാല
8. ശബ്ദത്തേക്കാള്‍ വേഗത്തില്‍ ആദ്യമായി പറന്ന വിമാനം ഏത്?
എക്സ്-59
- നാസയാണ് വിമാനം വികസിപ്പിച്ചത്.
- ക്വയറ്റ് സൂപ്പര്‍ സോണിക് (നിശബ്ദ സൂപ്പര്‍ സോണിക്) സാങ്കേതികവിദ്യ നാസ എക്സ്-59-ല്‍ ഉപയോഗിക്കുന്നുണ്ട്.
9. കേന്ദ്ര സംഗീത നാടക അക്കാദമിയുടെ 2024, 2025 വര്‍ഷങ്ങളിലെ പുരസ്കാരങ്ങള്‍ ലഭിച്ച മലയാളികളും മേഖലയും
2024 അക്കാദമദി പുരസ്കാര ജേതാക്കള്‍
- ശ്രീദേവി രാജന് (മോഹിനിയാട്ടം)
- ശശിധരന് നായര്‍ (സര്‍ഗാത്മക പരീക്ഷണങ്ങള്‍)
- കലാമണ്ഡലം ഉണ്ണികൃഷ്ണന് (കഥകളി സംഗീതം)
2025-ലെ അക്കാദമി പുരസ്കാര ജേതാക്കള്‍
- തൃപ്പൂണിത്തുറ എന്‍ രാധാകൃഷ്ണന് (ഘടം)
- കലാമണ്ഡലം കൃഷ്ണകുമാര്‍ (കഥകളി)
- ഗിരിജാ ചന്ദ്രന് (മോഹിനിയാട്ടം)
- സമഗ്രസംഭാവന: ടി എസ് നന്ദകുമാര്‍ (മൃദംഗം)
2024-ലെ ഉസ്താദ് ബിസ്മില്ലാഖാന് യുവപുരസ്കാര ജേതാക്കള്‍
- കോട്ടയ്ക്കല്‍ പ്രദീപ് (കഥകളി)
- ഗോപിക ജി നാഥ് (മോഹിനിയാട്ടം)
- കലാമണ്ഡലം രവികുമാര്‍ (മിഴാവ്)
- വിജേഷ് എന്‍ വി (മുടിയേറ്റ്)
2025-ലെ ഉസ്താദ് ബിസ്മില്ലാഖാന് യുവപുരസ്കാരങ്ങള്‍
- ബി എസ് പ്രശാന്ത് (മൃദംഗം)
- കലാമണ്ഡലം നീരജ് (കഥകളി)
- അശ്വതി ശങ്കര്‍ലാല്‍ (മോഹിനിയാട്ടം)
- കലാമണ്ഡലം ഉണ്ണികൃഷ്ണന് (മിഴാവ്)
- വിപിന്‍ വിശ്വനാഥ് (പാവകളി)
ഇന്നലത്തെ കറന്റ് അഫയേഴ്സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31
Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


1 thought on “Kerala PSC Daily Current Affairs – 11 June 2026 | Malayalam”