കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണം നേടിയ മീരാഭായ് ചാനു | Current Affairs Malayalam 2026 July 27
1. 2026 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്കുവേണ്ടി ആദ്യ സ്വര്‍ണം നേടിയ താരം ആരാണ്?
മീരാബായ് ചാനു
- വെയ്റ്റ്ലിഫ്റ്റിങ് 48 കിലോഗ്രാം വിഭാഗത്തില്‍ ഗെയിംസ് റെക്കോര്‍ഡോടെയാണ് മീരാബായ് ചാനു സ്വര്‍ണം നേടിയത്.
- ആകെ 190 കിലോഗ്രാം ഭാരം ഉയര്‍ത്തി.
- കോമണ്‍വെല്‍ത്ത് ഗെയിംസില്‍ 2018, 2022 വര്‍ഷങ്ങളിലും മീരാബായ് ചാനു സ്വര്‍ണം നേടിയിരുന്നു.
- ടോക്കിയോ ഒളിമ്പിക്സില്‍ വെള്ളി മെഡല്‍ നേടിയിട്ടുണ്ട്.
- ഇന്ത്യയ്ക്കുവേണ്ടി പുരുഷവിഭാഗം 60 കിലോഗ്രാം വെയ്റ്റ്ലിഫ്റ്റിങ്ങില്‍ ഗെയിംസ് റെക്കോര്‍ഡോടെ ഋഷികാന്ത സിങ് വെള്ളി നേടി.
2. ഇന്ത്യയിലെ മത്സരപരീക്ഷകളുടെ ഘടനയും നടത്തിപ്പും പരിഷ്കരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച ഉന്നതതല കര്‍മസേനയുടെ തലവന്‍ ആരാണ്?
നന്ദന് നിലേകനി
- മുന്‍ ഐഎസ്ആര്‍ഒ ചെയര്‍മാനും മലയാളിയുമായ എസ് സോമനാഥ് ആറംഗ കമ്മിറ്റിയില്‍ അംഗമാണ്.
- 2024-ല്‍ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റിയുടെ തലവനായ മലയാളി: ഡോ കെ രാധാകൃഷ്ണന്, മുന്‍ ഐഎസ്ആര്‍ഒ ചെയര്മാന്
3. അയോധ്യ ശ്രീരാമ ക്ഷേത്രത്തിലെ സംഭാവനക്കൊള്ള അന്വേഷിക്കാന്‍ ഉത്തര്‍പ്രദേശ് സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച അന്വേഷണ സംഘത്തിന്റെ തലവനായ മലയാളി ആരാണ്?
എസ് കിരണ്‍ ഐപിഎസ്
4. കേരളത്തില്‍ 2026 ഓഗസ്റ്റില്‍ പ്രവര്‍ത്തന സജ്ജമാകുന്ന പുതിയ കപ്പല്‍ നിര്‍മ്മാണ കേന്ദ്രം ഏതാണ്?
പൊന്നാനി
5. 2026 ജൂലൈയില്‍ യുനെസ്കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടം നേടിയ ഇന്ത്യയിലെ സ്ഥലമേത്?
സാരനാഥ്, ഉത്തര്‍പ്രദേശ്
- ഇന്ത്യയില്‍ പൈതൃകപദവി നേടുന്ന 45-ാമത്തെ സ്ഥലമാണ് ബുദ്ധന് ബോധോദയമുണ്ടായശേഷം ആദ്യത്തെ ധര്‍മപ്രഭാഷണം നടത്തിയ സാരനാഥ്.
6. ഗ്രീക്ക് ഫുട്ബോള്‍ ക്ലബായ എഇകെ ആതന്സിനുവേണ്ടി കളിക്കുന്ന ഇന്ത്യന്‍ വനിതാ താരം ആരാണ്?
മനീഷ കല്യാണ്‍
- യുവേഫ വനിതാ ചാമ്പ്യന്‍സ് ലീഗില്‍ കളിച്ച ആദ്യ ഇന്ത്യന്‍ താരമാണ് മനീഷ കല്യാണ്‍.
7. ലോക ജൂനിയര്‍ സ്ക്വാഷില്‍ ചാമ്പ്യനാകുന്ന ആദ്യ ഇന്ത്യക്കാരി ആരാണ്?
അനാഹത് സിങ് (18)
- ജൂനിയര്‍ സ്ക്വാഷില്‍ 20 വര്‍ഷം മുമ്പ് ജോഷ്ന ചിന്നപ്പ വെള്ളി നേടിയിരുന്നു.
8. അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍നിന്നും പിന്മാറിയ രാജ്യമേത്?
വെനസ്വേല
9. 2026 ജൂലൈയില്‍ നൗള്‍ ചുഴലിക്കാറ്റ് വീശിയ രാജ്യമേത്?
ചൈന
10. ഗുജറാത്തിലെ ഖംഭാത് ഉള്‍ക്കടലില്‍ ഇന്ത്യ നിര്‍മ്മിക്കാനൊരുങ്ങുന്ന അണക്കെട്ട് ഏത്?
കല്പസര് അണക്കെട്ട്
- നര്‍മദ, സബര്‍മതി, താപ്തി തുടങ്ങിയ നദികള്‍ അറബിക്കടലില്‍ ചേരുന്ന സ്ഥലമാണ് ഖംഭാത്.
- ചെലവ്: 1.3 ലക്ഷം കോടി രൂപ
- വൈദ്യുത ഉല്പാദനശേഷി: 2,500 മെഗാവാട്ട്
- അണക്കെട്ടിന് മുകളില്‍ 16 വരി ദേശീയ പാതയും റെയില്‍വേ ലൈനും ഉണ്ടാകും.
- സാങ്കേതിക സഹായം നല്കുന്ന രാജ്യം: നെതര്‍ലന്‍ഡ്സ്
11. സഹകരണ മേഖലയില്‍ കേരളത്തില്‍ ആരംഭിക്കുന്ന വിമാനക്കമ്പനി ഏത്?
കേരള സിവില്‍ ഏവിയേഷന്‍ ഡവലപ്മെന്റ് സഹകരണസംഘം ലിമിറ്റഡ്
12. 2026 ജൂലൈയില്‍ അന്തരിച്ച ആര് ടി നഗ്രാണിയുടെ പ്രത്യേകത എന്താണ്?
നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡിന്റെ ആദ്യ ഡയറക്ടര്‍ ജനറല്‍
- ഓപ്പറേഷന് ബ്ലൂസ്റ്റാറിനുശേഷവും അമൃത്സറിലെ സുവര്‍ണക്ഷേത്രത്തില്‍ ഒളിച്ചിരുന്ന ഖാലിസ്ഥാന്‍ ഭീകരര്‍ക്കെതിരെ നടത്തിയ ഓപ്പറേഷന് ബ്ലാക്ക് തണ്ടര്‍ 1-ന് നേതൃത്വം നല്കിയതും നഗ്രാണി ാണ്.
Current Affairs 2026 July 26 Malayalam : Click here
Click here current affairs 2026 questions and answers malayalam
ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31
Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
