കോമണ്‍വെല്‍ത്ത് പാരാ ഗെയിംസില്‍ സ്വര്‍ണം നേടിയ ശര്‍മിള ധന്‍കര്‍ | Current Affairs Malayalam 2026 July 29
1. കോമണ്‍വെല്‍ത്ത് ഗെയിംസ് പാരാഅത്ലറ്റിക്സിലെ വനിതാ വിഭാഗം ഷോട്പുട്ടില്‍ സ്വര്‍ണം നേടിയ ഇന്ത്യന്‍ താരം ആരാണ്?
ശര്‍മ്മിള ധന്‍കര്‍ (40)
- ദൂരം: 9.81 മീറ്റര്‍
- അരയ്ക്കു താഴേക്ക് ശാരീരിക വെല്ലുവിളി നേരിടുന്ന എഫ്57 വിഭാഗത്തിലാണ് ശര്‍മിള ധന്‍കര്‍ മത്സരിച്ചത്.
- എഫ്57 വിഭാഗത്തില്‍ ഇന്ത്യ ആദ്യമായിട്ടാണ് സ്വര്‍ണം നേടുന്നത്.
- ഇന്ത്യയുടെ ശില്പ കെ ശൈലയ്ക്കാണ് ഈ വിഭാഗത്തില്‍ വെങ്കല മെഡല്‍ ലഭിച്ചത്.
- വെയ്റ്റ്ലിഫ്റ്റിങ്ങില്‍ വനിതകളുടെ 69 കിലോഗ്രാം വിഭാഗത്തില്‍ വെള്ളി മെഡല്‍ നേടിയത്: ഹര്‍ജീന്ദര്‍ കൗര്‍
- പുരുഷന്മാരുടെ 10000 മീറ്ററില്‍ വെള്ളി നേടിയത്: ഗുല്‍വീര്‍ സിങ്
- പുരുഷ വിഭാഗം ഹൈജമ്പില്‍ വെള്ളി നേടിയത്: സര്‍വേഷ് കുഷാരെ
- വെയ്റ്റ് ലിഫ്റ്റിങ്ങില്‍ അജയ ബാബുവിനും ഹര്‍ജീന്ദറിനും വെള്ളി ലഭിച്ചു.
- 2010 ഡല്‍ഹി കോമണ്‍വെല്‍ത്ത് ഗെയിംസില്‍ അജയ ബാബുവിന്റെ പിതാവ് ശ്രീനിവാസ റാവു വെയ്റ്റ് ലിഫ്റ്റിങ്ങില്‍ വെങ്കലം നേടിയിരുന്നു.
2. ഊരാളുങ്കല്‍ ലേബര്‍ കോണ്ട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ (യുഎല്‍സിസിഎസ്) ചെയര്മാന് 2026 ജൂലൈ 28-ന് അന്തരിച്ചു. പേരെന്ത്?
രമേശന് പാലേരി
- 31 വര്‍ഷമായി രമേശന് പാലേരി യുഎല്‍സിസിഎസ് ചെയര്‍മാനായിരുന്നു.
- വാഗ്ഭടാനന്ദ ഗുരു സ്ഥാപിച്ച ഊരാളുങ്കല്‍ സൊസൈറ്റിയെ വൈവിധ്യവല്‍ക്കരിച്ച്, ആധുനികവല്‍ക്കരിച്ച് വളര്‍ത്തിയെടുത്തത് രമേശന് പാലേരിയാണ്.
- ഏഷ്യയിലെ ഏറ്റവും വലതും ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തേതുമായ ലേബര്‍ സൊസൈറ്റിയാണ് യുഎല്‍സിസിഎസ്.
- സംസ്ഥാന സര്‍ക്കാരിന്റെ പ്രഥമ റോബര്‍ട്ട് ഓവന് പുരസ്കാരം നേടിയത് രമേശന് പാലേരി ആണ്.
3. ഏതു രാജ്യവുമായിട്ടാണ് സിക്കിമിലെ നാഥുല അതിര്‍ത്തി വഴി വ്യാപാരം ഇന്ത്യ പുനരാരംഭിക്കുന്നത്?
ചൈന
- 2020-ല്‍ കിഴക്കന്‍ ലഡാക്കിലെ ഗല്‍വാനില്‍ ചൈന ഇന്ത്യന്‍ സൈന്യത്തെ ആക്രമിച്ചതിനെ തുടര്‍ന്നാണ് നാഥുല വഴിയുള്ള ചരക്കുനീക്കം നിര്‍ത്തിവച്ചത്.
- ലിപ്കില (ഹിമാചല്‍പ്രദേശ്), ലിപുലേഖ് (ഉത്തരാഖണ്ഡ്), നാഥുല (സിക്കിം) എന്നീ പാതകളിലൂടെയാണ് ചൈനയുമായി വ്യാപാരം നടത്തുന്നത്.
4. ഏത് മലയാളിയുടെ ജന്മശതാബ്ദിയോട് അനുബന്ധിച്ചാണ് തപാല്‍ വകുപ്പ് സ്മാരക സ്റ്റാമ്പ് പുറത്തിറക്കുന്നത്?
കരുണാകര ഗുരു
- ശാന്തിഗിരി ആശ്രമ സ്ഥാപകനാണ് കരുണാകര ഗുരു
5. രാജ്യാന്തര കടുവ ദിനം എന്നാണ്?
ജൂലൈ 29
- 2010-ല്‍ റഷ്യയിലെ സെയ്ന്റ് പീറ്റേഴ്സ്ബര്‍ഗില്‍ നടന്ന ടൈഗര്‍ ഉച്ചകോടിയിലാണ് ജൂലൈ 29 കടുവാ ദിനമായി പ്രഖ്യാപിച്ചത്.
- ലോകത്തിലെ ആകെ കടുവകളുടെ ഏകദേശം 70 ശതമാനവും ഇന്ത്യയിലാണ്.
6. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ ഒരു ഇന്നിങ്സില്‍ തുടര്‍ച്ചയായി 5 വിക്കറ്റ് മെയ്ഡന്‍ എറഞ്ഞ ആദ്യ താരം ആരാണ്?
ജസ്റ്റിന് ഗ്രീവ്സ്, വെസ്റ്റിന്‍ഡീസ്
- പാക്കിസ്ഥാനെതിരായ ടെസ്റ്റ് മത്സരത്തില്‍ ജസ്റ്റിന് ഗ്രീവ്സ് ഒരു റണ്‍പോലും വഴങ്ങാതെ തുടര്‍ച്ചയായി 5 ഓവറുകളിലും വിക്കറ്റ് നേടി.
7. 2026 ഫിഫ ലോകകപ്പിലെ ഗോള്‍ ഓഫ് ദി ടൂര്‍ണമെന്റ് ആയി തിരഞ്ഞെടുത്ത ഗോള്‍ അടിച്ചത് ആരാണ്?
സിഡ്നി ലോപസ് കബ്രാള്‍, കാബോ വെര്‍ദെ
- അര്‍ജന്റീനയെ സമനിലയില്‍ പിടിച്ച ഗോളാണിത്.
8. ഫ്രാന്‍സ് ദേശീയ ഫുട്ബോള്‍ ടീമിന്റെ പുതിയ പരിശീലകന് ആരാണ്?
സിനദിന്‍ സിദാന്
Current Affairs 2026 July 28 Malayalam : Click here
Click here current affairs 2026 questions and answers malayalam
ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31
Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

