ഹിരോഷിമയില്‍ അപൂര്‍വ ലോഹസങ്കരം കണ്ടെത്തി | Current Affairs Malayalam July 31
1. ദേശീയ ഗീതമായ വന്ദേമാതരത്തെ അവഹേളിച്ചാല്‍ 3 വര്‍ഷം തടവ് ശിക്ഷ നല്‍കുന്നതിനുള്ള ബില്‍ ലോകസഭ പാസാക്കിയത് എന്നാണ്?
2026 ജൂലൈ 30
2. 2027-ലെ ഗ്രാമി പുരസ്കാരങ്ങള്‍ ബഹിഷ്കരിക്കുന്നുവെന്ന് 2026 ജൂലൈയില്‍ പ്രഖ്യാപിച്ച സംഗീത സംഘമേത്?
ബിടിഎസ്, ദക്ഷിണ കൊറിയ
- മികച്ച ഏഷ്യന്‍ പോപ്പ് സംഗീത പ്രകടനത്തിനായി ഗ്രാമി അക്കാദമി പുതിയ അവാര്‍ഡ് വിഭാഗം ഏര്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ചാണ് ബഹിഷ്കരണം.
3. 1945-ല്‍ ആണവ ബോംബാക്രമണം നടന്ന ഹിരോഷിമയില്‍ കണ്ടെത്തിയ അപൂര്‍വ ലോഹ സങ്കരത്തില്‍ അടങ്ങിയിട്ടുള്ള ലോഹങ്ങള്‍ ഏതെല്ലാം?
ഇരുമ്പ്, ക്രോമിയം, നിക്കല്‍, മാംഗനീസ്, മോളിബ്ഡിനം, സിലിക്കണ്‍, അലുമിനിയം
- ഈ ലോഹസങ്കരം ഭൂമിയില്‍ മറ്റൊരിടത്തും കണ്ടെത്തുകയോ പരീക്ഷണശാലയില്‍ നിര്‍മ്മിക്കുകയോ ചെയ്തിട്ടില്ല.
- രണ്ടാം ലോകമഹായുദ്ധകാലത്ത് അമേരിക്ക ജപ്പാനിലെ ഹിരോഷിമയിലും നാഗസാക്കിയിലും അണുബോംബാക്രമണം നടത്തിയിരുന്നു.
- ഈ ആക്രമണത്തില്‍ ഉണ്ടായ ഉയര്‍ന്ന തോതിലെ ചൂടില്‍ രൂപം കൊണ്ട ലോഹസങ്കരം ഹിരോഷിമ ഉള്‍ക്കടല്‍ തീരത്താണ് കണ്ടെത്തിയത്.
- 1995 ജൂലൈയില്‍ യുഎസില്‍ നടന്ന ട്രിനിറ്റി അണുബോംബ് പരീക്ഷണത്തില്‍ രൂപം കൊണ്ട അപൂര്‍വ ലോഹ സങ്കരം: ട്രിനിറ്റൈറ്റ്
- ട്രിനിറ്റൈറ്റിന് സമാനമാണ് ഹിരോഷിമയില്‍ കണ്ടെത്തിയ അപൂര്‍വ ലോഹവും
4. 2026 ജൂലൈ 30-ന് അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച ഇന്ത്യന്‍ താരം ആരാണ്?
അജിന്‍ക്യ രഹാനെ
- അജിന്‍ക്യ രഹാനെ 2013-ല്‍ ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിച്ചു.
- 85 ടെസ്റ്റുകളിലും 90 ഏകദിനങ്ങളിലും 20 ട്വന്റി 20 മത്സരങ്ങളിലും കളിച്ചു.
- ടെസ്റ്റില്‍ ആകെ റണ്‍സ്: 5077
- ഏകദിനത്തില്‍ ആകെ റണ്‍സ്: 2962
- ട്വന്റി20 ആകെ റണ്‍സ്: 375
- ഇന്ത്യയുടെ 278-ാമത് ടെസ്റ്റ് താരം ആണ് അജിന്‍ക്യ രഹാനെ
- അജിന്‍ക്യ രഹാനെ ഇന്ത്യയെ ആറ് ടെസ്റ്റ് മത്സരങ്ങളില്‍ നയിച്ചു. ഒരു മത്സരത്തിലും തോറ്റില്ല. നാല് ജയവും രണ്ട് സമനിലയും.
- 2020-21-ല്‍ ഓസ്ട്രേലിയയില്‍ ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫി ഇന്ത്യ നേടിയത് അജിന്‍ക്യ രഹാനെയുടെ നേതൃത്വത്തിലാണ്.
5. ലോകത്തെ ഏറ്റവും വലിയ കണ്‍സ്യൂമര്‍ ഗുഡ്സ് കമ്പനിയായ പ്രോക്ടര്‍ ആന്‍ഡ് ഗാംബ്ലര്‍ (പി ആന്‍ഡ് ജി) ചെയര്‍മാനായി നിയമിതനായ ഇന്ത്യക്കാരന് ആരാണ്?
ശൈലേഷ് ജെജൂരിക്കര്‍
- നിലവില്‍ പി ആന്‍ഡ് ജിയുടെ സിഇഒ ആണ്.
- ശൈലേഷ് ജെജൂരിക്കര്‍ ചെയര്മാന്, സിഇഒ പദവികള്‍ ഒരുമിച്ച് വഹിക്കും.
6. ഗ്ലാസ്ഗോ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പുരുഷന്മാരുടെ വെയിറ്റ്ലിഫ്റ്റിങ്ങില്‍ (110 കിലോഗ്രാം വിഭാഗം) വെള്ളി നേടിയ ഇന്ത്യന്‍ താരം ആരാണ്?
ലവ്പ്രീത് സിങ്
7. ഇന്ത്യയുടെ ആഴക്കടല്‍ എണ്ണ- വാതക പര്യവേഷണ പദ്ധതി ഏത്?
സമുദ്രമന്ഥന്
- പദ്ധതി ചെലവ്: 80,000 കോടി രൂപ
8. ആര്‍ബിഐ പുറത്തിറക്കുന്ന 10, 20 രൂപകളുടെ പ്ലാസ്റ്റിക്/ പോളിമര്‍ നോട്ടുകള്‍ പരീക്ഷണാടിസ്ഥാനത്തില്‍ പുറത്തിറക്കുന്ന നഗരങ്ങളില്‍ കേരളത്തില്‍നിന്നും ഉള്‍പ്പെട്ട നഗരമേത്?
കൊച്ചി
Current Affairs 2026 July 29 Malayalam : Click here
Click here current affairs 2026 questions and answers malayalam
ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31
Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


1 thought on “PSC Current Affairs 2026 Malayalam | July 31”