കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നീരജ് ചോപ്രയ്ക്ക് വെള്ളി | Current Affairs Malayalam 2026 August 1
1. വേള്‍ഡ് വൈഡ് വെബ് ദിനം എന്നാണ്?
ആഗസ്റ്റ് 1
2. 2026 ജൂലൈയില്‍ സ്പെയിനിന്റെ അധീനതയിലുള്ള ഏത് പ്രദേശത്തിലേക്കാണ് മൊറോക്കോയില്‍നിന്നുള്ള 60,000-ത്തോളം പേര് ഒറ്റദിവസം കൊണ്ട് അഭയാര്‍ത്ഥികളായി എത്തിയത്?
സെവൂട്ട
- വടക്കേ ആഫ്രിക്കന്‍ തീരത്ത് സ്പെയിനിന്റെ അധീനതയിലുള്ള സ്വയംഭരണ നഗരമാണ് സെവൂട്ട
3. മുത്തങ്ങ സമരം നടന്ന വര്‍ഷം ഏത്?
2003
- മുത്തങ്ങ സമരത്തില്‍ കണ്ണൂര്‍ കെഎപി ബറ്റാലിയനിലെ പൊലീസ് കോണ്‍സ്റ്റബിള്‍ കെ വി വിനോദ് കൊല്ലപ്പെട്ട കേസില്‍ ആദിവാസി ഗോത്രമഹാസഭ നേതാവ് എം ഗീതാനന്ദന് ഉള്‍പ്പെടെയുള്ളവരെ വെറുതെവിട്ടു.
- മുത്തങ്ങ സംഭവവുമായി ബന്ധപ്പെട്ട മറ്റ് കേസുകളില്‍ പ്രതികള്‍ക്ക് ശിക്ഷവിധിച്ചു.
4. ഗ്ലാസ്ഗോ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ജൂഡോയില്‍ ഇന്ത്യയ്ക്കുവേണ്ടി സ്വര്‍ണം നേടിയ പുരുഷ, വനിതാ താരങ്ങള്‍ ആരെല്ലാം?
അസ്മിത ഡേ, ഹര്‍ഷ് സിങ്
- ജൂഡോയില്‍ ഇന്ത്യ ആദ്യമായിട്ടാണ് സ്വര്‍ണം നേടുന്നത്.
- ജൂഡോയില്‍ ഇന്ത്യയ്ക്കായി ആദ്യ സ്വര്‍ണം നേടിയ താരമെന്ന റെക്കോര്‍ഡ് അസ്മിത ഡേയ്ക്കാണ്.
- ജൂഡോയില്‍ ഇന്ത്യയ്ക്കായി സ്വര്‍ണം നേടിയ ആദ്യ പുരുഷ താരം: ഹര്‍ഷ് സിങ്
- അസ്മിത ഡേ 48 കിലോഗ്രാം വിഭാഗത്തിലും ഹര്‍ഷ് സിങ് 60 കിലോഗ്രാം വിഭാഗത്തിലും സ്വര്‍ണം നേടി.
- ജൂഡോയില്‍ വനിതകളുടെ 57 കിലോഗ്രാം വിഭാഗത്തില്‍ യാമിനി മൗര്യ വെള്ളി നേടി.
- കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ആദ്യമായി ഇന്ത്യയ്ക്ക് ഡെക്കാത്തലണില്‍ മെഡല്‍ ലഭിച്ചു. തേജസ്വിന് ശങ്കര്‍ വെങ്കം നേടി.
- പുരുഷ വെയ്റ്റ് ലിഫ്റ്റിങ്ങില്‍ ലവ്പ്രീത് സിങ് വെള്ളി നേടി.
- വനിത ഡിസ്കസ്ത്രോയില്‍ സീമ കാലിരാമണയ്ക്ക് വെങ്കലം
- ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ നീരജ് ചോപ്ര വെള്ളിയും (85.83 മീറ്റര്‍), യഷ്വീര്‍ സിങ് വെങ്കലവും (85.41 മീറ്റര്‍) നേടി. സ്വര്‍ണം ശ്രീലങ്കയുടെ രുമേഷ് തരംഗ പതിരഗെയ്ക്ക്.
5. ഇന്ത്യയിലെ ഏറ്റവും വലിയ ജനറല്‍ ഇന്‍ഷുറന്‍സ് സ്ഥാപനമായ ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനിയുടെ സിഎംഡിയായ ആദ്യ മലയാളി ആരാണ്?
ലാവണ്യ മുണ്ടയൂര്‍
6. ഇന്ത്യയുടെ നാവിക സേനാ മേധാവി ആരാണ്?
അഡ്മിറല്‍ കൃഷ്ണ സ്വാമിനാഥന്
7. 2026 ജൂലൈ 31-ന് അന്തരിച്ച തെന്നിന്ത്യന്‍ സിനിമാ ഗായിക ആരാണ്?
ജമുന റാണി
8. മരണാനന്തര അവയവദാന പ്രക്രിയ കാര്യക്ഷമമായി നടപ്പിലാക്കിയതിനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ദേശീയ പുരസ്കാരം നേടിയ സംസ്ഥാനം ഏത്?
കേരളം
- കെ സോട്ടോ: കേരള സ്റ്റേറ്റ് ഓര്‍ഗന്‍ ആന്‍ഡ് ടിഷ്യൂ ട്രാന്‍സ്പ്ലാന്റ് ഓര്ഗനൈസേഷന്
9. ഇന്ത്യയില്‍ ജലാശയങ്ങളില്‍ ഫ്ളോട്ടിങ് സൗരോര്‍ജ പദ്ധതികളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള കേന്ദ്ര സര്‍ക്കാര്‍ പദ്ധതി ഏത്?
പ്രധാനമന്ത്രി സൂര്യസരോവര്
10. പുതിയ ദൂരദര്ശന് ഡയറക്ടര്‍ ജനറല്‍ ആരാണ്?
റിന സോനോവാള്‍
11. 2026 ജൂലൈയില്‍ അന്തരിച്ച ഇറ്റാലിയന്‍ ഫുട്ബോള്‍ താരം ആരാണ്?
ഫ്രാങ്കോ ബരേസി
- ലോകഫുട്ബോളിലെ എക്കാലത്തേയും മികച്ച ഡിഫന്‍ഡര്‍മാരില്‍ ഒരാളാണ് ഫ്രാങ്കോ ബരേസി.
12. സീനിയര്‍ വനിതകളുടെ സീചെം ട്രോഫി ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പില്‍ കിരീടം നേടിയ സംസ്ഥാനമേത്?
കേരളം
13. മലബാര്‍ റിവര്‍ ഫെസ്റ്റ് നടക്കുന്നത് എവിടെ?
ചാലിപ്പുഴ, കോഴിക്കോട്
14. 2026 ഓഗസ്റ്റ് 5-ന് ചന്ദ്രനില്‍ ഇടിച്ചിറക്കുന്ന ബഹിരാകാശ മാലിന്യം ഏത് റോക്കറ്റിന്റെ ഭാഗമാണ്?
സ്പേസ് എക്സ് ഫാല്‍ക്കണ്‍ ഒമ്പത്
- 3900 കിലോഗ്രാം ഭാരവും അഞ്ചുനിലക്കെട്ടിടത്തിന്റെ ഉയരവുമുള്ള റോക്കറ്റ് ഭാഗം 8000 കിലോമീറ്റര്‍ വേഗത്തില്‍ ചന്ദ്രനില്‍ ഇടിച്ചിറങ്ങുമ്പോള്‍ കൂറ്റന്‍ ഗര്‍ത്തം രൂപപ്പെടുകയും പൊടിപടലങ്ങള്‍ 100 കിലോമീറ്റര്‍ വരെ ഉയരുകയും ചെയ്യുമെന്ന് കരുതുന്നു.
- ഫാല്‍ക്കണ്‍ ഒമ്പതിന്റെ അപ്പര്‍ സ്റ്റേജ് ഭാഗമാണ് ചന്ദ്രനില്‍ ഇടിച്ചിറങ്ങുന്നത്.
15. ഒഡീഷയിലെ ബുദ്ധബാലങ്കയില് കണ്ടെത്തിയ പുതിയ കാറ്റ്ഫിഷ് ഇനത്തിന് ഇന്ത്യയിലെ പ്രശസ്തമായ ഏത് പെണ്‍കടുവയുടെ പേരാണ് നല്‍കിയത്?
ഖൈരി
- സ്യൂഡോലാഗുവിയ ഖൈരി എന്നാണ് ശാസ്ത്രീയനാമം.
16. 2026 ജൂലൈ 31-ന് അന്തരിച്ച മുന്‍ കരസേന മേധാവി ആരാണ്?
ജനറല്‍ വി എന്‍ ശര്‍മ്മ
- സ്വാതന്ത്ര്യാനന്തരം സൈന്യത്തെ നയിച്ച ആദ്യത്തെ കമ്മിഷന്‍ഡ് ഓഫീസറാണ് ജനറല്‍ വി എന്‍ ശര്‍മ്മ
- 1988 മെയ് 1 മുതല്‍ 1990 ജൂണ്‍ 30 വരെ കരസേനാ മേധാവിയായിരുന്നു.
- സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ പരമവീര ചക്ര അവാര്‍ഡ് നേടിയ മേജര്‍ സോംനാഥ് ശര്‍മ്മ സഹോദരനാണ്.
- 1987-ല്‍ ഓപ്പറേഷന് ചെക്കര്ബോര്ഡിന് നേതൃത്വം നല്കി.
- ഇന്ത്യയും ചൈനയും തമ്മിലെ മൂന്നാമത്തെ സൈനിക സംഘട്ടനത്തിന്റെ ഭാഗമായിരുന്നു ഈ ഓപ്പറേഷന്.
- ആദ്യ രണ്ട് ഇന്ത്യാ-ചൈന സംഘര്‍ഷം നടന്നത് 1962, 1967 വര്‍ഷങ്ങളിലാണ്.
17. ഇന്ത്യയുടെ തദ്ദേശീയ ഉപഗ്രഹ നാവിഗേഷന്‍ സംവിധാനം ഏത്?
നാവിക്
- നാവിക്: നാവിഗേഷന്‍ വിത്ത് ഇന്ത്യന്‍ കോസ്റ്റലേഷന്
- പൊസിഷനിങ്, നാവിഗേഷന്‍, ടൈമിങ് സേവനങ്ങളാണ് നാവിക് നല്‍കുന്നത്.
- ഐആര്‍എന്‍എസ് ശൃംഖലയിലെ ഉപഗ്രഹങ്ങളാണ് നാവികിന്റെ ഭാഗമായുള്ളത്.
- നാവിഗേഷന്‍ സേവനം നല്‍കുന്നതിന് കുറഞ്ഞത് നാല് ഉപഗ്രഹങ്ങള്‍ ആവശ്യമാണ്.
- വിദേശ നാവിഗേഷന്‍ സംവിധാനങ്ങള്‍: ജിപിഎസ്, ഗലീലിയോ, ഗ്ലോനാസ്
18. 2026 ജൂലൈ 31-ന് നാവികസേന സ്വന്തമാക്കിയ അത്യാധുനിക ആഴക്കടല്‍ രക്ഷാകപ്പല്‍ ഏത്?
നിപുണ്‍
- വിശാഖപട്ടണത്തിലെ ഹിന്ദുസ്ഥാന്‍ ഷിപ് യാര്‍ഡ് ലിമിറ്റഡ് ആണ് നിപുണ്‍ നിര്‍മ്മിച്ചത്.
19. പ്രശസ്ത നേപ്പാളി പര്വതാരോഹകന് നിര്‍മല്‍ പുര്‍ജ (43) ഹിമപാത അപകടത്തില്‍പ്പെട്ട കൊടുമുടി ഏത്?
ബ്രോഡ് കൊടുമുടി, പാക്കിസ്ഥാന്
- കാരക്കോറം മലനിരയില്‍ മൗണ്ട് കെ-2-ന് സമീപമുള്ള ബ്രോഡ് കൊടുമുടി ലോകത്തെ ഉയരംകൂടിയ കൊടുമുടികളില്‍ 12-ാം സ്ഥാനമാണുള്ളത്.
- ഉയരം: 8051 മീറ്റര്‍
Current Affairs 2026 July 31 Malayalam : Click here
Click here current affairs 2026 questions and answers malayalam
ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31
Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


1 thought on “PSC Current Affairs 2026 Malayalam | August 01”