current affairs 2026 malayalam
1. ദേശീയ ഗീതമായ വന്ദേമാതരത്തെ അവഹേളിച്ചാല്‍ എത്ര വര്‍ഷം വരെ തടവ് ലഭിക്കുന്ന ബില്‍ ആണ് രാജ്യസഭ 2026 ജൂലൈ 29-ന് പാസാക്കിയത്?
മൂന്ന് വര്‍ഷം
- ദേശീയഗാനമായ ജനഗണമനയ്ക്ക് ബാധകമായ വ്യവസ്ഥകളാണ് വന്ദേമാതരത്തിനും ബാധകമാക്കിയത്.
- രാജ്യസഭയില്‍ ഭേദഗതി ബില്‍ അവതരിപ്പിച്ചത്: ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ്
- വന്ദേമാതരം ആലപിക്കുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കണം, 6 ചരണങ്ങളും ആലപിക്കണം തുടങ്ങിയ നിബന്ധനകള്‍ നേരത്തെ കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം ചെയ്തിട്ടുണ്ട്.
2. കേരളത്തില്‍ എത്ര ദിവസമാണ് ട്രോളിങ് നിരോധനം?
52
3. ഗ്ലാസ്ഗോ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പുരുഷന്മാരുടെ ലോങ്ജംപ് മത്സരത്തില്‍ വെള്ളി നേടിയ മലയാളി ആരാണ്?
എം ശ്രീശങ്കര്‍
- ദൂരം: 8.09 മീറ്റര്‍
- കഴിഞ്ഞ ബര്‍മിങ്ങാം കോമണ്‍വെല്‍ത്ത് ഗെയിംസിലും ശ്രീശങ്കര്‍ വെള്ളി നേടിയിരുന്നു.
4. ഗാസ്ഗോ പാരാ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ 100 മീറ്ററില്‍ (ടി47 വിഭാഗം) വെള്ളി നേടിയ മലയാളി ആരാണ്?
മുഹമ്മദ് ബാസില്‍
- സമയം: 10.83 സെക്കന്റ്
- ഇന്ത്യക്കാരനായ ദിലീപ് ഗവിത്ത് ഗെയിംസ് റെക്കോര്‍ഡോടെ സ്വര്‍ണം നേടി (സമയം: 10.71 സെക്കന്റ്)
5. സംസ്ഥാനത്തെ വൃദ്ധസദനങ്ങളുടെ മാറ്റിയ പേരെന്ത്?
സ്നേഹാലയം
6. കല്‍ക്കരി കുംഭകോണക്കേസില്‍ സുപ്രീംകോടതി കുറ്റവിമുക്തനാക്കിയ മുന്‍ പ്രധാനമന്ത്രി ആരാണ്?
മന്മോഹന് സിങ്
- മന്മോഹന് സിങ്ങിനെ വിചാരണ ചെയ്യാന്‍ തെളിവില്ലെന്ന് സിബിഐ നേരത്തെ കണ്ടെത്തിയിരുന്നു.
7. ഇന്ത്യയിലെ ആദ്യ സ്വകാര്യ വിക്ഷേപണ വാഹനം ഏത്?
വിക്രം 1
8. കൊച്ചി കപ്പല്‍ശാല നാവികസേനയ്ക്കായി നിര്‍മ്മിച്ച ആഴംകുറഞ്ഞ ജലാശയങ്ങള്ക്കുള്ള അന്തര്‍വാഹിനി പ്രതിരോധ യുദ്ധക്കപ്പല്‍ ഏത്?
മച്ചിലിപട്ടണം
- ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയിലുള്ള തുറമുഖ നഗരമായ മച്ചിലിപട്ടണത്തിന്റെ സ്മരണാര്‍ഥമാണ് കപ്പലിന് മച്ചിലിപട്ടണം എന്ന പേര് നല്‍കിയത്.
9. സംസ്ഥാന വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ നടപ്പിലാക്കുന്ന പ്രോജക്ട് സീറോ പദ്ധതിയുടെ ആദ്യ വിജിലന്‍സ് കമാന്‍ഡോ ആരാണ്?
നിവിന്‍ പോളി
10. ഈസ്റ്റ്ബംഗാള്‍ ക്ലബ് ഏര്‍പ്പെടുത്തിയ പ്രദീപ് കുമാര്‍ ബാനര്‍ജി സ്മാരക പുരസ്കാരം നേടിയ മലയാളി ആരാണ്?
ബിനോ ജോര്‍ജ്
11. സംരക്ഷിതപട്ടികയിലുള്ള സ്രാവ്, തിരണ്ടിയിനങ്ങളെക്കുറിച്ച് പൊതുജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ ഷാര്‍ക് അവെയര്‍ മൊബൈല്‍ ആപ്പ് പുറത്തിറക്കിയ സ്ഥാപനം ഏത്?
കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനം, കൊച്ചി
12. കേരള സാഹിത്യവേദിയുടെ 2026-ലെ സാഹിത്യ കര്‍മ്മശ്രേഷ്ഠ പുരസ്കാരം ലഭിച്ചത് ആര്‍ക്കാണ്?
ജസ്റ്റിസ് ഡോ കെ സുകുമാരന്‍
13. ഇന്ത്യയില്‍ വംശനാശ ഭീഷണി നേരിടുന്ന ഒട്ടകയിനങ്ങള് ഏതെല്ലാം?
മാല്‍വി, മേവാരി, മേവാതി
- ഒരു സ്പീഷീസിന്റെ എണ്ണം 300-ല്‍ താഴെ ആണെങ്കില്‍ അവ വംശനാശത്തിന്റെ വക്കിലാണെന്ന് കണക്കാക്കുന്നു.
- മാല്‍വി, മേവാരി, മേവാതി ഇനങ്ങളെ സംരക്ഷിക്കാനുള്ള ശ്രമം ആരംഭിച്ച സ്ഥാപനം: നാഷണല്‍ റിസര്‍ച്ച് ഓണ്‍ കാമല്‍ (എന്‍ആര്‍സിസി)
- ഇന്ത്യയിലെ ഒട്ടകവര്ഗങ്ങളില് ഏറ്റവും ചെറുത്: മാല്‍വി
14. ഇന്ത്യയിലും ശ്രീലങ്കയിലുമായി കണ്ടെത്തിയ പുതിയ ചിലന്തി വംശം ഏത്?
ഒനോമാസ്റ്റസ്
- വയനാട്ടിലെ ബ്രഹ്മഹിരി മലനിരകളില്‍ നിന്നും കണ്ടെത്തിയ ചിലന്തി: ഒനോമാസ്റ്റസ് ബ്രഹ്മഗിരി
- പാലക്കാട് സൈലന്റ് വാലി നാഷണല്‍ പാര്‍ക്കിലെ ചോലവനങ്ങളില്‍ കണ്ടെത്തിയ ചിലന്തി: ഒനോമാസ്റ്റസ് സൈലന്റ് വാലി
- ശ്രീലങ്കയിലുെ മലയോരമേഖലയിലെ വനങ്ങളില്‍ കണ്ടെത്തിയ ചിലന്തി: ഒനോമാസ്റ്റസ് വിജേസിംഗെ
- ഒരു നൂറ്റാണ്ടിനുശേഷം ഒനോമാസ്ര്റസ് പറ്റെല്ലാരിസ് എന്ന ചാട്ട ചിലന്തിയെ ഇടുക്കിയിലെ പാമ്പാടുംചോല നാഷണല്‍ പാര്‍ക്കില്‍നിന്നും വീണ്ടും കണ്ടെത്തി.
15. 180 വര്‍ഷത്തിനുശേഷം അസമില്‍ വീണ്ടും കണ്ടെത്തിയ ചെടിയേത്?
റുങ്കിയ മാസ്റ്റേഴ്സി
- 1845-ല്‍ ബ്രിട്ടീഷ് ശാസ്ത്രജ്ഞനായ ജെ ഡബ്ല്യു മാസ്റ്റേഴ്സ് ഈ ചെടിയെ രേഖപ്പെടുത്തിയശേഷം പിന്നീട് ഇപ്പോഴാണ് കണ്ടെത്തിയത്.
- ഈ ചെടിയെ കണ്ടെത്തിയത് ജതിംഗ കുന്നുകളിലാണ്.
16. യുഎഇ അന്താരാഷ്ട്ര നിക്ഷേപ കൗണ്‍സിലിന്റെ വൈസ് ചെയര്‍മാനായ മലയാളി ആരാണ്?
എം എ യൂസഫലി
17. കേരളത്തിലെ ആദ്യ എഐ ഡാറ്റാസെന്റര്‍ സ്ഥാപിക്കുന്നത് എവിടെ?
കോഴിക്കോട്
Current Affairs 2026 July 29 Malayalam : Click here
Click here current affairs 2026 questions and answers malayalam
ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31
Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

