ലോക ഇലക്ട്രിക് വെഹിക്കിള്‍ ദിനം: സെപ്തംബര്‍ 9
1. 2026 സെപ്തംബറില്‍ ഡല്‍ഹിയില്‍ ആള്‍ക്കൂട്ട മര്‍ദനമേറ്റ് കൊല്ലപ്പെട്ട മണിപ്പൂരി ഗായകന് ആരാണ്?
ചൊങ്താം വിക്രംസിങ്
- മണിപ്പൂരിന്റെ ലതാ മങ്കേഷ്കര്‍ എന്നറിയപ്പെടുന്ന പ്രശസ്ത ക്ലാസിക്കല്‍ ഗായികയായ ചൊങ്താങ് കമലയുടെ മകനാണ് ചൊങ്താം വിക്രംസിങ്.
2. മാവോ സെദുങ്ങിന്റെ 50-ാം ചരമവാര്‍ഷികം എന്നാണ്?
2026 സെപ്തംബര്‍ 9
- ആധുനിക ചൈനയുടെ സ്ഥാപകനും ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതാവുമാണ് മാവോ സെദുങ്ങ്
- തൊഴിലാളികള്‍ക്ക് പകരം കര്‍ഷകരെ മുന്‍നിര്‍ത്തിയുള്ള വിപ്ലവ മാതൃകയായ മാവോയിസം മുന്നോട്ടുവച്ചത് മാവോ സെദുങ് ആണ്.
- മാവോ സെദുങ് ലോങ് മാര്‍ച്ച് നടത്തിയ വര്‍ഷം: 1934
- ചൈനയെ അതിവേഗം വ്യവസായ-കാര്‍ഷിക ശക്തിയാക്കാന്‍ മാവോ ‘വമ്പിച്ച കുതിച്ചു ചാട്ടം’ നടത്തിയ വര്‍ഷം: 1958
- വിമതശബ്ദങ്ങള്‍ അടിച്ചമര്‍ത്താനും കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ കര്ക്കശമാക്കാനുമായി മാവോ നടത്തിയ പദ്ധതി: സാംസ്കാരിക വിപ്ലവം
3. ഇന്ത്യയില്‍ പ്രധാനമന്ത്രിയുടെ വാര്‍ഷിക ശമ്പളം എത്ര?
33.6 ലക്ഷം രൂപ
- കേന്ദ്ര കാബിനറ്റ് മന്ത്രിക്ക് ശമ്പളം ഉള്‍പ്പെടെ 27 ലക്ഷം രൂപയും സഹമന്ത്രിക്ക് 26.9 ലക്ഷം രൂപയും ലഭിക്കും.
4. 2026 സെപ്തംബര്‍ 8-ന് അന്തരിച്ച പ്രമുഖ കര്‍ണാടക സംഗീതജ്ഞന് ആരാണ്?
എസ് ആര് ജാനകിരാമന്‍
- 2011-ല്‍ പത്മശ്രീ ലഭിച്ചു.
- സംഗീത കലാചാര്യ, കലൈമാമണി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
- ദക്ഷിണേന്ത്യന്‍ സംഗീതത്തെക്കുറിച്ചുള്ള ‘സംഗീത സമ്പ്രദായ പ്രദര്സിനി’ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തു.
5. ലോക ഇലക്ട്രിക് വാഹന ദിനം എന്നാണ്?
സെപ്തംബര്‍ 9
6. എയര്‍ ഇന്ത്യയുടെ പുതിയ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ (സിഇഒ) ആരാണ്?
ടൊവോള്‍ഡോ ഗെബ്രെമറിയം
7. റഷ്യയേയും ദക്ഷിണ കൊറിയയേയും തമ്മില്‍ ബന്ധിപ്പിക്കുന്ന ആദ്യ പാലം ഏത് നദിയുടെ കുറുകെയാണ് നിര്‍മ്മിച്ചത്?
ടുമെന്‍ നദി
8. കുട്ടികള്‍, ഗര്‍ഭിണികള്‍, പാലൂട്ടുന്ന അമ്മമാര്‍, കൗമാരക്കാര്‍ എന്നിവരുടെ പോഷക സുരക്ഷ ഉറപ്പാക്കുന്ന കേന്ദ്രസര്‍ക്കാര്‍ പദ്ധതി ഏത്?
പോഷന്‍ മാ
- പോഷന്‍ മാ 2026-ന്റെ സന്ദേശം: ഹമാരി അങ്കന്‍വാടി ഹമാരി ജിമ്മേദാരി
9. സംസ്ഥാനത്തെ വൃദ്ധസദനങ്ങളുടെ പുതിയ പേരെന്ത്?
സ്നേഹാലയം
10. ലോക ആത്മഹത്യാ പ്രതിരോധ ദിനം എന്നാണ്?
സെപ്തംബര്‍ 10
2026 സെപ്തംബര്‍ 9-ലെ കറന്റ് അഫയേഴ്സ് ക്വിസ് ഈ ലിങ്കില്‍ ലഭ്യമാണ്.
current affairs 2026 questions and answers malayalam
Current Affairs 2026 September 8 Malayalam : Click here
Click here current affairs 2026 questions and answers malayalam
ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31

2 thoughts on “PSC Current Affairs 2026 Malayalam | September 9”