2026 ജനുവരി മാസത്തിലെ കറന്റ് അഫയേഴ്സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
കേരള ബജറ്റ് 2026: കേരള പി എസ് സി പരീക്ഷകള്‍ക്കുവേണ്ട ചോദ്യോത്തരങ്ങള്‍ പഠിക്കാന്‍ സന്ദര്‍ശിക്കുക
1. സുപ്രീംകോടതിയില്‍ നേരിട്ട് ഹാജരായി കേസ് വാദിച്ച ആദ്യ മുഖ്യമന്ത്രി ആരാണ്?
മമത ബാനര്‍ജി
- സമഗ്ര വോട്ടര്‍ പട്ടിക പരിഷ്കരണത്തിന് എതിരായി പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ നല്കിയ ഹര്‍ജിയിലാണ് മമത സുപ്രീംകോടതിയില്‍ നേരിട്ടെത്തി വാദിച്ചത്.
- സുപ്രീംകോടതി ചീഫ് ജസ്റ്റിസ്: സൂര്യകാന്ത്
2. പ്രൊഫസര്‍ എശ് ഗുപ്തന് നായര്‍ ഫൗണ്ടേഷന് പുരസ്കാരം നേടിയത് ആരാണ്?
പ്രൊഫസര്‍ വി ആര് പ്രബോധചന്ദ്രന്‍ നായര്‍
3. കെ- സ്പേസിന്റെ (സ്പേസ് പാര്‍ക്ക്) സംരംഭമായ എയ്റോസ്പേസ് കണ്ട്രോള് സിസ്റ്റം സെന്റര്‍ സ്ഥാപിക്കുന്നത് എവിടെ?
തുമ്പ
4. നവോത്ഥാന നായകനായ അയ്യാ വൈകുണ്ഠസ്വാമി മെമ്മോറിയല്‍ ലൈബ്രറി ആന്‍ഡ് കള്‍ച്ചറല്‍ സെന്റര്‍ സ്ഥാപിക്കുന്നത് എവിടെ?
വഞ്ചിയൂര്‍, തിരുവനന്തപുരം
5. 65 വയസ്സു കഴിഞ്ഞവര്‍ക്ക് മാനസിക ഉല്ലാസവും ആരോഗ്യ പരിരക്ഷയും ഒരുക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന പദ്ധതി ഏത്?
വയോമിത്രം
6. രാജ്യാന്തര യോഗ ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നത് എവിടെ?
കണ്ണൂര്‍
7. ഫെബ്രുവരി 7, 8 തിയതികളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദര്‍ശിക്കുന്ന രാജ്യങ്ങള്‍ ഏതെല്ലാം?
മലേഷ്യ
- മലേഷ്യന്‍ പ്രധാനമന്ത്രി: അന്‍വര്‍ ഇബ്രാഹിം
8. ഇന്ത്യയിലെ ജാതിവ്യവസ്ഥയേയും സാമൂഹിക അസമത്വത്തേയും കുറിച്ച് പഠനം നടത്തിയ സാമൂഹിക ശാസ്ത്രജ്ഞന് 2026 ഫെബ്രുവരി 3-ന് അന്തരിച്ചു. പേരെന്താണ്?
ആന്ദ്രെ ബെറ്റെയ് (91)
9. മാധ്യമ പ്രവര്‍ത്തനത്തിലെ സമഗ്ര സംഭാവനങ്ങള്‍ പരിഗണിച്ച് സംസ്ഥാന സര്‍ക്കാര്‍ നല്കുന്ന സ്വദേശാഭിമാനി-കേസരി പുരസ്കാരം നേടിയത് ആരാണ്?
മലയിന്‍കീഴ് ഗോപാലകൃഷ്ണന്
- ഒരു ലക്ഷം രൂപയാണ് പുരസ്കാരത്തുക
- മാതൃഭൂമിയിലെ മുന്‍ ന്യൂസ് എഡിറ്ററാണ് മലയിന്‍കീഴ് ഗോപാലകൃഷ്ണന്.
10. നിയമസഭയെ ഡിജിറ്റല്‍വല്‍ക്കരിക്കാനുള്ള പദ്ധതിയേത്?
ഇ-നിയമസഭ
11. സുപ്രീംകോടതിയിലെ നിയമസഹായ അതോറിറ്റിയില്‍ അംഗമായ മലയാളി ആരാണ്?
സീനിയര്‍ അഭിഭാഷകയായ ലിസ് മാത്യു
- സുപ്രീംകോടതിയിലെ ജസ്റ്റിസ് ജെ കെ മഹേശ്വരി ആണ് അതോറിറ്റിയുടെ അദ്ധ്യക്ഷന്‍.
12. അണ്ടര്‍ 19 ലോകകപ്പ് സെമിഫൈനല്‍ മത്സരത്തില്‍ അഫ്ഗാനിസ്ഥാനെതിരെ സെഞ്ച്വറി നേടിയ മലയാളി താരം ആരാണ്?
ആരോണ്‍ ജോര്‍ജ്
- ആരോണ്‍ ജോര്‍ജ് 104 പന്തില്‍ നിന്നും 115 റണ്‍സ് നേടി.
- സ്കോര്‍: അഫ്ഗാന് 50 ഓവറില്‍ 4-ന് 310. ഇന്ത്യ 41.1 ഓവറില്‍ 3-ന് 311.
- അണ്ടര്‍ 19 ഏകദിനത്തില്‍ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന റണ്‍ചേസ് ജയമാണിത്.
- ആരോണ്‍ ജോര്‍ജ് ആണ് മാന്‍ ഓഫ് ദി മാച്ച്
13. പട്ടികജാതി വിഭാഗത്തിലെ വിദ്യാര്‍ഥികള്‍ക്ക് രണ്ടുവര്‍ഷത്തെ മെഡിക്കല്‍, എഞ്ചിനീയറിങ് പ്രവേശനപരീക്ഷ പരിശീലനത്തിന് ഓരോ വര്‍ഷവും 10,000 രൂപ വീതം ധനസഹായം നല്‍കുന്നതിന് പട്ടികജാതി വികസനവകുപ്പ് നടപ്പിലാക്കുന്നു പദ്ധതി ഏത്?
വിഷന്‍ പദ്ധതി
14. 2026 ഫെബ്രുവരി 4-ന് അന്തരിച്ച സഞ്ചാര സാഹിത്യകാരന് ആരാണ്?
ഹ്യൂ ഗാന്റ്സര്‍
- ഉത്തരാഖണ്ഡ് സ്വദേശിയാണ്.
- ഹ്യൂവിനും ഭാര്യ കോളിനും 2025-ല്‍ പദ്മശ്രീ നല്‍കിയിരുന്നു.
15. വിഖ്യാത സിനിമയായ അപ്പോക്കലിപ്റ്റോയില്‍ മിഡില്‍ ഐ എന്ന പ്രതിനായക കഥാപാത്രത്തെ അവതരിപ്പിച്ച് ലോകശ്രദ്ധ നേടിയ നടന് 2026 ജനുവരി 31-ന് അന്തരിച്ചു. പേരെന്താണ്?
ഹെറാര്‍ഡോ ടരസെന
- മെക്സിക്കന്‍ സ്വദേശിയാണ്.
- മെല്ഗിബ്സണ് ആണ് അപ്പോക്കലിപ്റ്റോയുടെ സംവിധായകന്
- നെറ്റ്ഫ്ളിക്സ് പരമ്പരയായ നാര്‍ക്കോ: മെക്സിക്കോ, ക്യൂ ഓഫ് ദ് സൗത്ത്, ദ വയലിന്, സര്‍വൈവിങ് മൈ ക്വിന്‍സി എറ, ടെക്സസ് റൈസിങ്, സിന് നോംബ്രെ, മാന്‍ ഓണ്‍ ഫയര്‍, ദ മെക്സിക്കന്‍, സേവിങ് പ്രൈവറ്റ് പെരെസ് തുടങ്ങിയ ചിത്രങ്ങളില്‍ അഭിനിയിച്ചു.
- മെക്സിക്കന്‍ ഓസ്കര് എന്നറിയപ്പെടുന്ന ഏരിയര്‍ പുരസ്കാരത്തിന് മൂന്ന് തവണ നാമനിര്‍ദ്ദേശം ചെയ്തിട്ടുണ്ട്.
Kerala PSC Current Affairs Quiz: 4 February 2026
ഇന്നലത്തെ കറന്റ് അഫയേഴ്സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


1 thought on “ഇന്നത്തെ കറന്റ് അഫയേഴ്സ് 5 ഫെബ്രുവരി 2026 (Kerala PSC Current Affairs 5 February 2026)”