2026 ജനുവരി മാസത്തിലെ കറന്റ് അഫയേഴ്സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
കേരള ബജറ്റ് 2026: കേരള പി എസ് സി പരീക്ഷകള്‍ക്കുവേണ്ട ചോദ്യോത്തരങ്ങള്‍ പഠിക്കാന്‍ സന്ദര്‍ശിക്കുക
1. യൂറോപ്യന്‍ സ്പേസ് ഏജന്‍സിയുടെ ഏറ്റവും കരുത്തേറിയ റോക്കറ്റ് ഏത്?
ആരിയാന് 64
- ആരിയാന് 64-ന്റെ ആദ്യ വിക്ഷേപണം നടത്തുന്നത്: ഫ്രഞ്ച് ഗയാനയില്‍ നിന്നും
2. 2026 ഫെബ്രുവരിയില്‍ 25 വര്‍ഷം തികഞ്ഞ കണ്ണട എന്ന കവിത രചിച്ചത് ആരാണ്?
കവി മുരുകന് കാട്ടാക്കട
- മങ്ങിയ കാഴ്ച്ചകള്‍ കണ്ടുമടുത്തു കണ്ണകടകള് വേണം എന്ന കവിത പിറന്നത് കട്ടാക്കടയിലെ കുച്ചപ്പുറം റൈസിങ് സ്റ്റാര്‍ ഗ്രന്ഥശാലയില്‍ വച്ചാണ്.
- ഗ്രന്ഥശാലയ്ക്ക് 60 വയസ്സും തികഞ്ഞു.
3. സ്വകാര്യ സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച അപകട ഇന്‍ഷുറന്‍സ് പദ്ധതി ഏതാണ്?
രക്ഷാകവചം
4. നിയമവിരുദ്ധമായി സമ്പാദിച്ചപണം മറ്റൊരാള്‍ക്കുവേണ്ടി കൈമാറ്റം ചെയ്യുന്ന വ്യക്തി അറിയപ്പെടുന്ന പേര് എന്ത്?
മണി മ്യൂള്‍
5. ലോക ക്ലാസിക് സിനിമകള്‍ നാട്ടിന്‍പുറങ്ങളില്‍ എത്തിക്കുന്നതിനായി ചലച്ചിത്ര അക്കാദമി ആവിഷ്കരിച്ച പദ്ധതി ഏതാണ്?
ടൂറിങ് ടാക്കീസ്
6. 2026-ലെ ട്വന്റി 20 ലോകകപ്പില്‍ ന്യൂസിലാന്‍ഡിനെതിരെ യുഎഇയിക്കുവേണ്ടി അര്‍ദ്ധ സെഞ്ച്വറി നേടിയ മലയാളി താരം ആരാണ്?
അലിഷാന്‍ ഷറഫു
- കണ്ണൂര്‍ സ്വദേശിയായ അലിഷാന്‍ ഷറഫു യുഎഇയുടെ അണ്ടര്‍ 19 ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ആയിട്ടുണ്ട്.
7. മലയാളം മിഷന്റെ മികച്ച മലയാളം ചാപ്റ്ററിനുള്ള കണിക്കൊന്ന പുരസ്കാരം നേടിയത്?
തെലങ്കാന ചാപ്റ്റര്‍
- ഭാഷാപ്രവര്ത്തനങ്ങള്ക്ക് മികച്ച പിന്തുണ നല്കുന്ന മലയാളി പ്രവാസി സംഘടനയ്ക്കുള്ള സുഗതാഞ്ജലി പ്രവാസി പുരസ്കാരം കുവൈത്തിലെ കേരള ആര്‍ട് ലവേഴ്സ് അസോസിയേഷന് (കല) ലഭിച്ചു.
8. നിയമസഭ സമ്മേളനത്തില്‍ ബജറ്റ്, ധനകാര്യ നടപടിക്രമങ്ങള്‍ ചര്‍ച്ചയില്ലാതെ പൂര്‍ത്തിയാക്കുന്ന നടപടി അറിയപ്പെടുന്ന പേരെന്ത്?
ഗില്ലറ്റിന് ചെയ്യുക
9. കേരള കാളിദാസ കേരള വര്‍മ സാംസ്കാരിക വേദിയുടെ 2026-ലെ പുരസ്കാരം നേടിയത് ആരാണ്?
കെ എസ് രതീഷ്
ഇന്നലത്തെ കറന്റ് അഫയേഴ്സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

1 thought on “ഇന്നത്തെ കറന്റ് അഫയേഴ്സ് 11 ഫെബ്രുവരി 2026 (Kerala PSC Current Affairs 11 February 2026)”