ഇന്നലത്തെ കറന്റ് അഫയേഴ്സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
1. 2026 ഏപ്രിലില്‍ പുതുതായി അഞ്ച് ജില്ലകള്‍ രൂപീകരിച്ച കേന്ദ്ര ഭരണപ്രദേശം ഏത്?
ലഡാക്ക്
- നുബ്ര, ഷാം, ചാങ്താങ്, സാന്‍സ്കാര്‍, ദ്രാസ് എന്നീ ജില്ലകളാണ് പുതുതായി രൂപീകരിച്ചത്.
- ലഡാക്കിലെ ജില്ലകളുടെ എണ്ണം ഏഴ് ആയി
- കാര്‍ഗില്‍, ലേ എന്നീ ജില്ലകളാണ് ലഡാക്കില്‍ ഉണ്ടായിരുന്നത്.
2. ഇന്ത്യയുടെ ബംഗ്ലാദേശിലെ ഹൈക്കമ്മീഷണര്‍ ആരാണ്?
ദിനേശ് ത്രിവേദി
- മുന്‍ കേന്ദ്രമന്ത്രിയാണ് ദിനേശ് ത്രിവേദി.
- നിലവിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷണര്‍ പ്രണയ് വര്‍മ യൂറോപ്യന്‍ യൂണിയനിലെ ഇന്ത്യന്‍ അംബാസിഡറായി നിയമിച്ചു.
3. ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന സിവിലിയന്‍ ബഹുമതികള്‍ ഏതെല്ലാം?
പത്മവിഭൂഷണ്‍, പത്മഭൂഷണ്‍, പത്മശ്രീ
4. ഐപിഎല്‍ ചരിത്രത്തില്‍ 9000 റണ്‍സ് നേടുന്ന ആദ്യ ബാറ്റര്‍ ആരാണ്?
വിരാട് കോലി, റോയല്‍ ചലഞ്ചേഴ്സ് ബംഗളുരു
5. ഐപിഎല്‍ സീസണില്‍ മൂന്ന് തവണ 15 പന്തില്‍ അര്‍ധ സെഞ്ച്വറി നേടിയ ആദ്യ താരം ആരാണ്?
വൈഭവ് സൂര്യവംശി
6. ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും കുറഞ്ഞ ഇന്നിങ്സുകളില്‍ 2000 റണ്‍സ് പൂര്‍ത്തിയാക്കുന്ന താരം ആരാണ്?
സായ് സുദര്ശന്, ഗുജറാത്ത് ടൈറ്റന്‍സ്
- സായ് സുദര്ശന് 47 ഇന്നിങ്സുകളില്‍നിന്നും 2000 റണ്‍സ് പൂര്‍ത്തിയാക്കി.
7. ഐപിഎല്‍ ചരിത്രത്തില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോര്‍ നേടിയത് ആരാണ്?
കെ എല്‍ രാഹുല്‍
8. മൂന്ന് വ്യത്യസ്ത ഐപിഎല്‍ ടീമുകള്‍ക്കായി ഒന്നിലധികം സെഞ്ച്വറി നേടുന്ന ആദ്യ താരം ആരാണ്?
കെ എല്‍ രാഹുല്‍
- ഡല്‍ഹി ക്യാപിറ്റല്‍സ്, ലഖ്നൗ സൂപ്പര്‍ ജയന്റ്സ്, പഞ്ചാബ് കിങ്സ് എന്നീ ടീമുകള്‍ക്കുവേണ്ടി രണ്ടുവീതം സെഞ്ച്വറികള്‍ രാഹുല്‍ നേടിയിട്ടുണ്ട്.
9. ഐപിഎല്‍ ചരിത്രത്തില്‍ 800 ഫോറുകള്‍ നേടുന്ന ആദ്യ താരം ആരാണ്?
വിരാട് കോലി
10. കായിക്കര ആശാന് സ്മാരകം നല്കുന്ന കെ സുധാകരന് സ്മാരക ആശാന് യുവകവി പുരസ്കാരം ലഭിച്ച കവിതാ സമാഹാരം ഏത്?
മീനേ മീന്‍ മണമേ (രചയിതാവ്: ആര് ആതിര)
11. ഏത് സംസ്ഥാനത്തിലാണ് രാജാജി ടൈഗര്‍ റിസര്‍വ് സ്ഥിതി ചെയ്യുന്നത്?
ഉത്തരാഖണ്ഡ്
12. 8000 മുതല്‍ 12,000 വരെ വര്‍ഷങ്ങള്‍ പഴക്കമുള്ള ഫോസില്‍ ശേഖരം തമിഴ്നാട്ടില്‍ കണ്ടെത്തിയത് എവിടെ?
തൂത്തുക്കുടി ജില്ലയിലെ പണൈയൂരില്
- ഹിമയുഗം കഴിഞ്ഞ് മനുഷ്യ നാഗരികതകള്‍ക്ക് തുടക്കമില്ല ഹോളോസീന്‍ കാലത്തിന്റെ ശേഷിപ്പുകളാണ് ഇവ.
- കേന്ദ്ര പരിസ്ഥിതി മന്ത്രി: ഭൂപേന്ദ്ര യാദവ്
13. പ്രതിരോധ ആവശ്യങ്ങള്‍ക്കായി 2025-ല്‍ ഏറ്റവും കൂടുതല്‍ പണം ചെലവാക്കിയ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയ്ക്ക് എത്രാം സ്ഥാനമാണുള്ളത്?
അഞ്ച്
- ഒന്നാം സ്ഥാനം യുഎസ്, രണ്ടാം സ്ഥാനം ചൈന, മൂന്നാം സ്ഥാനം റഷ്യ, നാലാം സ്ഥാനം ജര്‍മ്മനി
- സ്റ്റോക്ഹോം ഇന്റര്‍നാഷണല്‍ പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ആണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31
Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

