ഇന്നലത്തെ കറന്റ് അഫയേഴ്സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
1. സിമിലിപാല്‍ കടുവ സങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനമേത്?
ഒഡിഷ
- കറുത്ത വരകള്‍ അടുത്തടുത്തുള്ള മെലാനിസ്റ്റിക് കടുവയുടെ സാന്നിദ്ധ്യമുള്ള കടുവ സംരക്ഷണ കേന്ദ്രമാണ് സിമിലിപാല്‍.
2. 2026 ഏപ്രിലില്‍ ഒപെക്കില്‍നിന്നും പിന്മാറിയ രാജ്യമേത്?
യുഎഇ
- പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ സംഘടനയാണ് ഒപെക്ക്.
- ഒപെക് പ്ലസില്നിന്നും യുഎഇ പിന്മാറിയിട്ടുണ്ട്.
- ഒപെക്ക്: ഓര്ഗനൈസേഷന് ഓഫ് പെട്രോളിയം എക്സ്പോര്‍ട്ടിങ് കണ്ട്രീസ്
- സ്ഥാപിച്ചത്: 1960 സെപ്റ്റംബര്‍ 14
- ആസ്ഥാനം: ഓസ്ട്രിയയിലെ വിയന്ന
- യുഎഇ പിന്മാറിയതിനെ തുടര്‍ന്ന് അവശേഷിക്കുന്ന രാജ്യങ്ങള്‍: സൗദി, ഇറാഖ്, ഇറാന്, കുവൈത്ത്, വെനസ്വേല, ലിബിയ, അള്‍ജീരിയ, നൈജീരിയ, ഗബോണ്‍, ഇക്വറ്റോറിയന്‍ ഗിനി, കോംഗോ
- ഒപെക് പ്ലസ് അംഗങ്ങള്‍: ഒപെക് അംഗങ്ങള്‍ക്കൊപ്പം റഷ്യയും കസഖ്ഥാനും അസര്‍ബൈജാനും
3. ഏത് രാജ്യത്തിന്റെ പക്കല്‍നിന്നാണ് ഇന്ത്യ എസ്-400 വ്യോമപ്രതിരോധ സംവിധാനം വാങ്ങിയത്?
റഷ്യ
4. വേള്‍ഡ് അത്ലറ്റിക്സ് കോണ്ടിനെന്റല് ടൂര്‍ അത്ലറ്റിക്സില് ലോങ്ജംപില്‍ സ്വര്‍ണം നേടിയ മലയാളി താരം ആരാണ്?
എം ശ്രീശങ്കര്‍
- ദക്ഷിണാഫ്രിക്കയിലെ പ്രിട്ടോറിയയില്‍ നടന്ന മത്സരത്തില്‍ ശ്രീശങ്കര്‍ 8.12 മീറ്റര്‍ ദൂരം ചാടി.
5. ഇന്ത്യയില്‍ എവിടെയാണ് 15 ബില്ല്യണ്‍ ഡോളര്‍ (1.35 ലക്ഷം കോടി രൂപ) മുതല്‍മുടക്കില്‍ ഗൂഗിള്‍ എഐ ഡേറ്റ സെന്റര്‍ സ്ഥാപിച്ചത്?
വിശാഖപട്ടണം, ആന്ധ്രാപ്രദേശ്
6. തൃശൂര്‍ മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം അന്വേഷിക്കുന്ന ഏകാംഗ ജുഡീഷ്യല്‍ കമ്മീഷന് ആരാണ്?
ജസ്റ്റിസ് സി എന്‍ രാമചന്ദ്രന് നായര്‍
7. ഏകസിവില്‍കോഡ് നടപ്പിലാക്കുന്നതിനെ കുറിച്ച് പഠിക്കാന്‍ മധ്യപ്രദേശ് സര്‍ക്കാര്‍ നിയോഗിച്ച ഉന്നതതല സമിതിയുടെ മേധാവി ആരാണ്?
ജസ്റ്റിസ് രഞ്ജന പ്രസാദ് ദേശായി
8. കുടുംബശ്രീയുടെ കുട്ടനാടന്‍ താറാവിറച്ചി ബ്രാന്‍ഡിന്റെ പേരെന്ത്?
ചീരു
9. വിരമിക്കല്‍ തീരുമാനം മാറ്റി ട്രാക്കിലേക്ക് തിരിച്ചെത്താന്‍ തീരുമാനിച്ച പ്രമുഖ അത്ലറ്റ് ആരാണ്?
അല്ലിസണ് ഫെലിക്സ്
- 2022-ലെ ടോക്യോ ഒളിമ്പിക്സിനുശേഷമാണ് അല്ലിസണ് ഫെലിക്സ് വിരമിച്ചത്.
- ഏഴ് തവണ ഒളിമ്പിക്സ് സ്വര്‍ണം നേടിയിട്ടുണ്ട്.
- അഞ്ച് ഒളിമ്പിക്സുകളിലായി 200, 400, റിലേ എന്നീ ഇനങ്ങളില്‍ ആകെ 11 മെഡലുകള്‍ നേടി.
- 2028-ലെ ലോസ് ഏയ്ഞ്ചല്‍സ് ഒളിമ്പിക്സില്‍ മത്സരിക്കാനാണ് ലക്ഷ്യമിടുന്നത്.
10. ലോക നൃത്ത ദിനം
ഏപ്രില്‍ 29
ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31
Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ഇന്നത്തെ കറന്റ് അഫയേഴ്സ് 2026 ഏപ്രില്‍ 29 (Kerala PSC Current Affairs 29 April 2026)
