today's current affairs in malayalam
1. 2026 ജൂണ്‍ 12-ന് അന്തരിച്ച ഇന്ത്യയുടെ ഇതിഹാസ ഷൂട്ടിങ് താരം ആരാണ്?
ജസ്പാല്‍ റാണ (49)
നേട്ടങ്ങള്‍
- 1994-ല്‍ ലോകചാമ്പ്യന്‍ഷിപ്പില്‍ ജൂനിയര്‍ ലോക റെക്കോര്‍ഡോടെ സ്വര്‍ണം
- 1994-ല്‍ ഹിരോഷിമ ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം
- 2006-ലെ ദോഹ ഏഷ്യന്‍ ഗെയിംസില്‍ 3 സ്വര്‍ണവും 1 വെള്ളിയും നേടി.
- ദോഹ ഏഷ്യന്‍ ഗെയിംസില്‍ 25 മീറ്റര്‍ സെന്റര്‍ ഫയര്‍ പിസ്റ്റള്‍ ഇനത്തില്‍ 590 പോയിന്റ് നേടി ലോക റെക്കോര്‍ഡിനൊപ്പമെത്തി
- 1994 മുതല്‍ 2006 വരെ 4 കോമണ്‍വെല്‍ത്ത് ഗെയിംസുകളിലായി 9 സ്വര്‍ണം അടക്കം 15 മെഡലുകള്‍ നേടി.
- 1996-ലെ അറ്റ്ലാന്റ ഒളിംപിക്സില്‍ ഇന്ത്യയ്ക്കുവേണ്ടി മത്സരിച്ചു.
- 1994-ല്‍ അര്‍ജുന പുരസ്കാരം ലഭിച്ചു
- 1997-ല്‍ പത്മശ്രീ ലഭിച്ചു.
- ഒളിംപിക് മെഡല്‍ ജേതാവ് മനുഭാക്കറിന്റെ പരിശീലകനാണ്.
- 2020-ല്‍ മികച്ച പരിശീലകനുള്ള ദ്രോണാചാര്യ പുരസ്കാരം നേടി.
2. സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് ചെയര്‍പേഴ്സണ്‍ ആരാണ്?
ജസ്റ്റിസ് അലക്സാണ്ടര്‍ തോമസ്
3. എഐ ഉപയോഗിച്ച് ലോകത്തെ ആദ്യത്തെ യൂണിവേഴ്സല്‍ കൊറോണ വൈറസ് വാക്സിന് വികസിപ്പിച്ച്, മനുഷ്യരില്‍ വിജയകരമായി പരീക്ഷിച്ച സര്‍വകലാശാല ഏത്?
കേംബ്രിഡ്ജ്
- പ്രത്യേക വൈറസ് വകഭേദത്തെ മാത്രം ലക്ഷ്യമിടുന്നതിന് പകരം ഒരു വൈറസ് കുടുംബത്തെ മുഴുവനായി പ്രതിരോധിക്കാന്‍ ശേഷിയുള്ള വാക്സിനാണിത്.
4. ഓപ്പണ്‍എഐയുടെ ഏഷ്യ-പസിഫിക്, ജപ്പാന് മേഖലയുടെ മാനേജിങ് ഡയറക്ടറായ പാലക്കാട് സ്വദേശി ആരാണ്?
കിരണ്‍ മണി
5. ലോകസഭാ സ്പീക്കര്‍ ആരാണ്?
ഓം ബിര്‍ള
6. ദേശീയ സുരക്ഷാ സമിതി സെക്രട്ടറിയേറ്റില്‍ സൈനിക ഉപദേഷ്ടാവായി നിയമിതനായത് ആരാണ്?
ലഫ്റ്റനന്റ് ജനറല്‍ രാജീവ് ഘായ്
7. ലോകത്തെ ആദ്യ ട്രില്യണയര്‍ ആയ വ്യക്തി ആരാണ്?
ഇലോണ്‍ മസ്ക്
- ട്രില്യണയര്‍- ലക്ഷംകോടീശ്വരന്
- സ്പേസ്എക്സിന്റെ ഓഹരി ഐപിഒ നടത്തി രണ്ടുലക്ഷം കോടിയിലധികം ഡോളര്‍ സമാഹരിച്ചു.
- മസ്കിന്റെ വ്യക്തിഗത ആസ്തി 1.1 ലക്ഷം കോടി ഡോളര്‍ ആയി.
- ഇതുവരെ ലോകത്തില്‍ നടന്ന ഏറ്റവും വലിയ ഐപിഒ ആണ് സ്പെയ്സ് എക്സിന്റേത്
- സ്പേസ്എക്സ് കൂടാതെ ടെസ്ല, ഹൈപ്പര്‍ലൂപ്പ്, ന്യൂറലിങ്ക്, ബോറിങ് തുടങ്ങിയ കമ്പനികളുടെ ഉടമയാണ് ഇലോണ്‍ മസ്ക്
- ലോകത്തെ ഏറ്റവും കരുത്തുറ്റ റോക്കറ്റായ സ്റ്റാര്‍ഷിപ്പ് വികസിപ്പിച്ചത് സ്പേസ്എക്സ് ആണ്.
8. 1970-ല്‍ ഫുട്ബോള്‍ ലോകകപ്പ് കിരീടം നേടിയ ബ്രസീല്‍ ടീമിലെ പ്രതിരോധനിരയിലെ താരം 2026 ജൂണില്‍ അന്തരിച്ചു. പേരെന്ത്?
ഹെര്‍ക്കുലീസ് ഡി മിറന്‍ഡ (ബ്രിട്ടോ 86)
9. ശ്രീലങ്കന്‍ പര്യടനത്തിലെ ചതുര്‍ദിന മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ അണ്ടര്‍ 19 ക്രിക്കറ്റ് ടീമില്‍ ഇടംനേടിയ മലയാളി ആരാണ്?
മാനവ് കൃഷ്ണ
10. 2026 ജൂണില്‍ രാജ്യാന്തര ക്രിക്കറ്റില്‍നിന്നും വിരമിച്ച ന്യൂസിലന്‍ഡ് താരം ആരാണ്?
കെയ്ന്‍ വില്യംസന്
12. സ്ത്രീ കുറ്റവാളികളുടെ മനുഷ്യാവകാശം സംരക്ഷിക്കുന്നതിനുള്ള യുഎന്‍ മാര്‍ഗരേഖയായ ബാങ്കോക്ക് റൂള്‍സ് തയ്യാറാക്കിയ നിയമവിദഗ്ദ്ധ 2026 ജൂണില്‍ അന്തരിച്ചു. പേരെന്ത്?
ബജ്റകിതിയാഭ (47)
- തായ്ലന്ഡ് രാജകുമാരിയാണ്.
- 2010-ലാണ് യുഎന്‍ പൊതുസഭ ബാങ്കോക്ക് റൂള്‍സ് അംഗീകരിച്ചത്.
13. സംസ്ഥാന ഉന്നതവിദ്യാഭ്യാസ മന്ത്രി ആരാണ്?
റോജി എം ജോണ്‍
14. 2026 ജൂണില്‍ രാജ്യാന്തര ഫുട്ബോളില്‍നിന്നും വിരമിച്ച ജപ്പാന് താരം ആരാണ്?
വതാരു എന്‍ഡോ
- ജപ്പാന്റെ ക്യാപ്റ്റനായിരുന്നു.
15. ഷിഗെല്ല രോഗത്തിന്റെ രോഗകാരി ഏത്?
ബാക്ടീരിയ
- കുടല്‍സംബന്ധമായ രോഗമാണ് ഷിഗെല്ല
- മലിനജലം, കേടായ ഭക്ഷണം, പഴങ്ങളും പച്ചക്കറികളും കഴുകാതെ ഉപയോഗിക്കുക എന്നിവ കാരണം രോഗം പകരാം
ഇന്നലത്തെ കറന്റ് അഫയേഴ്സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31
Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
