today's current affairs in malayalam
1. ഭൗതികശാസ്ത്രത്തിലെ 2026-ലെ വുള്‍ഫ് പുരസ്കാരം ലഭിച്ചത് ആര്‍ക്കാണ്?
പ്രൊഫ ജൈനേന്ദ്ര കെ ജെയിന്
- ക്വാണ്ടം ഭൗതികശാസ്ത്രത്തിലെ കോംപസിറ്ര് ഫെര്ണിയോണുകള് എന്ന കണ്ടുപിടിത്തത്തിനാണ് ജൈനേന്ദ്ര കെ ജെയിനിന് വൂള്‍ഫ് പുരസ്കാരം ലഭിച്ചത്.
- ഇസ്രായേല്‍ നല്കുന്ന വൂള്‍ഫ് പുരസ്കാരം നേടുന്ന ആദ്യ ഇന്ത്യന്‍ വംശജനാണ് ജൈനേന്ദ്ര കെ ജെയിന്.
2. ഇന്റര്‍നാഷണല്‍ ട്രൈബ്യൂണല്‍ ഫോര്‍ ലോ ഓഫ് ദ് സീ (ഐറ്റ്ലോസ്) ജഡ്ജിയായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യക്കാരന് ആരാണ്?
ബിമല്‍ എന്‍ പട്ടേല്‍
- നിലവില്‍ യുഎന്‍ ഇന്റര്‍നാഷണല്‍ ലോ കമ്മിഷന് അംഗമാണ്.
3. നടപ്പാത ഉപയോഗിക്കുന്നത് കാല്‍നടയാത്രക്കാരന്റെ മൗലികാവകാശമാണെന്നും വാഹനമോടിക്കുന്നവര്‍ക്ക് ഇത് നിഷേധിക്കാനാകില്ലെന്നും വിധിച്ച കോടതിയേത്?
സുപ്രീംകോടതി
- 2026 ജൂണില്‍ സുപ്രീംകോടതി ജഡ്ജിമാരായ പി എസ് നരസിംഹ, അതുല്‍ സി ചന്ദുക്കര്‍ എന്നിവരാണ് കര്‍ണാടകയില്‍ അച്ഛനോടൊപ്പം സ്കൂളിലേക്ക് പോകവേ അഞ്ചുവയസ്സുകാരന് ടാങ്കര്‍ ലോറി ഇടിച്ച് മരിച്ച കേസില്‍ ഈ വിധി പുറപ്പെടുവിച്ചത്.
4. 2026 ജൂണ്‍ 20-ന് അന്തരിച്ച എഴുത്തുകാരി ആരാണ്?
കെ ആര് മല്ലിക (72)
- സാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം നേടിയിട്ടുണ്ട്.
- രണ്ട് തവണ അബുദാബി ശക്തി അവാര്‍ഡ് ലഭിച്ചു.
5. സംസ്ഥാന ടൂറിസം മന്ത്രി ആരാണ്?
പി സി വിഷ്ണുനാഥ്
6. കേരളത്തില്‍ നിര്‍മ്മിക്കുന്ന ആദ്യത്തെ എട്ടുവരി പാത ഏത്?
അങ്കമാലി- കൊച്ചി ബൈപാസ്
ഇന്നലത്തെ കറന്റ് അഫയേഴ്സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31
Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

