Sunday, November 8, 2026

PSC Current Affairs 2026 Malayalam | August 03

PSC Current Affairs 2026 Malayalam | August 03
Share WhatsApp Telegram

1,006 പേര്‍ പഠിച്ചു

1. യുവാക്കളിലെ ലഹരി ഉപയോഗം ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെ കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ച പ്രചാരണ പരിപാടി ഏതാണ്?

നശാ മുക്ത് യുവ ഫോര്‍ വികസിത് ഭാരത്‌

2. 2026-ലെ ലോക മുലയൂട്ടല്‍ വാരത്തിന്റെ പ്രമേയം എന്താണ്?

മുലയൂട്ടല്‍: ജീവിതത്തിന്റെ സുസ്ഥിരമായ തുടക്കത്തിന്

  • ആഗസ്റ്റ് 1 മുതല്‍ 7 വരെയാണ് ലോക മുലയൂട്ടല്‍ വാരം.

3. തായ്‌പേയ് ഓപ്പണ്‍ സൂപ്പര്‍ 300 ബാഡ്മിന്റണ്‍ വനിത സിംഗിള്‍സ് കിരീടം നേടിയ ഇന്ത്യക്കാരി ആരാണ്?

തന്‍വി ശര്‍മ

  • തായ്‌പേയ് ഓപ്പണ്‍ സൂപ്പര്‍ 300 ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സ് ജേതാവാകുന്ന പ്രായംകുറഞ്ഞ താരമാണ് തന്‍വി ശര്‍മ.
  • പ്രായം: 17 വര്‍ഷം 222 ദിവസം
  • ഫൈനലില്‍ വിയറ്റ്‌നാമിന്റെ തുയ് ലിന്നിനെ തോല്‍പിച്ചു.
  • 2008-ല്‍ സൈന നെഹ്വാള്‍ തായ്‌പേയ് ഓപ്പണ്‍ ബാഡ്മിന്റണ്‍ കിരീടം നേടിയിരുന്നു.

4. 2026-ലെ ഗ്ലാസ്‌ഗോ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മെഡല്‍ പട്ടികയില്‍ ഇന്ത്യയ്ക്ക് എത്രാം സ്ഥാനം ലഭിച്ചു?

നാല്

  • ഇന്ത്യയ്ക്ക് 13 സ്വര്‍ണം, 17 വെള്ളി, 9 വെങ്കലം ഉള്‍പ്പെടെ ആകെ 39 മെഡലുകള്‍ നേടി.
  • 2022-ലെ ബര്‍മിങ്ങാം ഗെയിംസിലും ഇന്ത്യയ്ക്ക് നാലാം സ്ഥാനം ഉണ്ടായിരുന്നു. 22 സ്വര്‍ണം ഉള്‍പ്പെട്ടെ 61 മെഡലുകള്‍ നേടിയിരുന്നു.
  • ബോക്‌സിങ്ങില്‍ 60 കിലോഗ്രാമില്‍ സച്ചിന്‍ സിവചും 70 കിലോഗ്രാം വിഭാഗത്തില്‍ അംകുഷ് പംഘാലും സ്വര്‍ണം നേടി.
  • ഗ്ലാസ്‌ഗോ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഏറ്റവും കൂടുതല്‍ മെഡലുകള്‍ നേടിയ രാജ്യം: ഓസ്‌ട്രേലിയ
  • ഓസ്‌ട്രേലിയ 70 സ്വര്‍ണം, 45 വെള്ളി, 56 വെങ്കലം അടക്കം 171 മെഡലുകള്‍ നേടി.
  • മെഡല്‍ പട്ടികയില്‍ ഇംഗ്ലണ്ട് രണ്ടാമതും കാനഡ മൂന്നാമതും എത്തി.
  • 2030-ലെ കോമണ്‍വെല്‍ത്ത് ഗെയിംസ് അഹമ്മദാബാദില്‍ നടക്കും.
  • കോമണ്‍വെല്‍ത്ത് ഗെയിംസ് ആരംഭിച്ചിട്ട് 2030-ല്‍ 100 വര്‍ഷം തികയും

5. ബാഹുബലി എന്ന വിശേഷണമുള്ള ഇന്ത്യയുടെ റോക്കറ്റ് ഏത്?

എല്‍വിഎം 3

  • എല്‍വിഎം 3-യുടെ നിര്‍മ്മാണം സ്വകാര്യമേഖലയെ ഏല്‍പ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു.
  • ഐഎസ്ആര്‍ഒയുടെ വാണിജ്യവിഭാഗം: ന്യൂ സ്‌പേസ് ഇന്ത്യ ലിമിറ്റഡ്‌

6. വ്യക്തിസ്വാതന്ത്ര്യത്തിലും ജീവിക്കാനുള്ള അവകാശത്തിലും ആര്‍ക്കും ഇടപെടാന്‍ അവകാശമില്ലെന്ന് നിരീക്ഷിച്ച ഹൈക്കോടതി ഏത്?

അലഹബാദ് ഹൈക്കോടതി

  • പ്രായപൂര്‍ത്തിയായ വ്യക്തികള്‍ക്ക് മതം, വിവാഹം, ജീവിതരീതി എന്നിവ തിരഞ്ഞെടുക്കാന്‍ ഭരണഘടനാപരമായ അവകാശമുണ്ടെന്ന് അലഹബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സന്ദീപ് ജെയിന്‍ നിരീക്ഷിച്ചു.

7. 16-ാമത് ഇന്ത്യന്‍ അവയവദാന ദിനം എന്നാണ്?

2026 ഓഗസ്റ്റ് 3

Welcome to your Current Affairs 2026 Malayalam Quiz: August 03

1. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പുരുഷന്മാരുടെ ഡെക്കാത്‌ലണില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം ആരാണ്?

2. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ബോക്‌സിങ്ങില്‍ സ്വര്‍ണം നേടിയ വനിതകളും അവരുടെ വിഭാഗങ്ങളും തമ്മിലെ തെറ്റായ ജോടി ഏത്?

3. നാവികസേനയുടം ഉപമേധാവിയായി നിയമിതനായ മലയാളി ആരാണ്?

4. അല്ലൂരി സീതാരാമ രാജു അന്താരാഷ്ട്ര വിമാനത്താവളം ഏത് സംസ്ഥാനത്തില്‍ സ്ഥിതി ചെയ്യുന്നു

5. മാള്‍ട്ടയില്‍ മലയാളികള്‍ സ്ഥാപിച്ച ക്ലബ് ഒന്നാം ഡിവിഷന്‍ ലീഗ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിലേക്ക് പ്രൊമോഷന്‍ നേടി. ക്ലബിന്റെ പേരെന്ത്?

കറന്റ്അഫയേഴ്‌സ് മലയാളം.കോം വാട്‌സ്ആപ്പ് ചാനലില്‍ അംഗമാകൂ! ദിവസവും കറന്റ്അഫയേഴ്‌സ് മാര്‍ക്ക് ഉറപ്പിക്കാം.

Current Affairs 2026 August 02 Malayalam : Click here

Click here current affairs 2026 questions and answers malayalam

ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31

Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

PSC Current Affairs 2026 Malayalam | August 03

Download daily Current Affairs Malayalam PDF Downloaded 42 times

Daily current affairs Malayalam: recent days

Comment (1)

Leave a comment

Your email address will not be published. Required fields are marked *

TODAY'S CANovember 8, 2026 Read

You cannot copy content of this page