ഇന്നലത്തെ കറന്റ് അഫയേഴ്സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
1. ഇന്ത്യയുടെ എല്ലാ റോക്കറ്റുകളുടേയും അടിസ്ഥാനമായ എയ്റോസ്പേസ് മെക്കാനിസം എന്ന ആശയം വികസിപ്പിച്ച മലയാളിയായ ഐഎസ്ആര്‍ഒയുടെ മുന്‍ ശാസ്ത്രജ്ഞന് 2026 മെയ് 1-ന് അന്തരിച്ചു. പേരെന്താണ്?
എം കെ അബ്ദുല്‍ മജീദ്
- ഇന്ത്യയില്‍ ബഹിരാകാശ ഗവേഷണത്തിനായി രൂപീകരിച്ച ഐ എസ് ആര് ഒയുടെ ആദ്യരൂപം: ഇന്‍കോസ്പാര്‍
2. ഇന്ത്യ മാവോയിസ്റ്റ് മുക്തമായിയെന്ന് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചത് എന്നാണ്?
2026 മാര്‍ച്ച് 31
3. റിസര്‍വ് ബാങ്കിന്റെ ഡെപ്യൂട്ടി ഗവര്‍ണര്‍മാരില്‍ ഒരാളായി 2026 മെയ് മാസത്തില്‍ നിയമിതനായത് ആരാണ്?
രോഹിത് ജെയിന്
- ജെ സ്വാമിനാഥന്, പൂനം ഗുപ്ത, എസ് സി മുര്‍മു എന്നിവരാണ് മറ്റ് മൂന്ന് ഡെപ്യൂട്ടി ഗവര്‍ണര്‍മാര്‍
4. പ്രസാര്‍ഭാരതിയുടെ പുതിയ ചെയര്മാന് ആരാണ്?
പ്രസൂണ്‍ ജോഷി
5. 2026 മെയ് മാസത്തില്‍ അന്തരിച്ച ഇറ്റാലിയന്‍ പാരാലിംപിക്സ് താരം ആരാണ്?
അലസാന്ദ്രോ സനാര്ദി (59)
- പാരാ സൈക്ലിങ്ങില്‍ 12 തവണ ലോക ചാമ്പ്യനായിട്ടുണ്ട്.
- ഫോര്‍മുല വണ്‍ കാറോട്ട മത്സരത്തില്‍ വച്ചുണ്ടായ അപകടത്തെ തുടര്‍ന്ന് രണ്ട് കാലുകളും നഷ്ടപ്പെട്ടതിനെ തുടര്‍ന്നാണ് അലസാന്ദ്രോ സനാര്ജി പാരാസൈക്ലിങ്ങിലേക്ക് തിരിഞ്ഞത്.
- 2012-ലെ ലണ്ടന്‍ ഒളിമ്പിക്സിലും 2016-ലെ റിയോ ഒളിമ്പിക്സിലും നാല് സ്വര്‍ണവും രണ്ട് വെള്ളിയും നേടി.
6. ബാഡ്മിന്റനിലെ ലോക പുരുഷ ടീം ചാമ്പ്യന്‍ഷിപ്പായ തോമസ് കപ്പില്‍ ഇന്ത്യയ്ക്ക് ലഭിച്ച മെഡല്‍ ഏത്?
വെങ്കലം
- സെമിഫൈനലില്‍ ഇന്ത്യ ഫ്രാന്‍സിനോട് പരാജയപ്പെട്ടു.
- 2022-ല്‍ ഇന്ത്യ തേമാസ് കപ്പ് ചാമ്പ്യന്മാരായിരുന്നു.
- 1952, 1955, 1979 എന്നീ വര്‍ഷങ്ങളിലും ഇന്ത്യ വെങ്കലം നേടിയിരുന്നു.
- ബാഡ്മിന്റനിലെ ലോക വനിതാ ടീം ചാമ്പ്യന്‍ഷിപ്പ്: ഊബര്‍ കപ്പ്
7. വനിതാ ട്വന്റി 20 ലോകപ്പില്‍ ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റന്‍ ആരാണ്?
ഹര്‍മന്‍പ്രീത് കൗര്‍
- വേദി: ഇംഗ്ലണ്ട്, വെയില്‍സ്
8. 2026 മെയ് മാസത്തില്‍ അന്തരിച്ച പ്രശസ്ത കോമിക് ബുക്ക് എഴുത്തുകാരന് ആരാണ്?
ജെറി കോണ്‍വേ
- സ്പൈഡര്മാന് കോമിക്സിലെ പണിഷര്‍ എന്ന ആന്റിഹീറോയുടെ സഹസ്രഷ്ടാവ് ആണ് ജെറി കോണ്‍വേ.
- സ്പൈഡര്മാന്, അവഞ്ചേഴ്സ്, അയണ്മാന്, ക്യാപ്റ്റന്‍ മാര്‍വല്‍, ഫന്റാസ്റ്റിക് പോര്, തോര്‍ എന്നീ പരമ്പരകള്‍ക്കായി കഥകള്‍ എഴുതിയിട്ടുണ്ട്.
9. ഇന്ത്യയില്‍ ദുരന്തസംബന്ധമായ അറിയിപ്പുകള് മുന്‍കൂട്ടി അറിയിക്കുന്നതിനായി അവതരിപ്പിച്ച സംവിധാനം ഏത്?
സെല്‍ ബ്രോഡ്കാസ്റ്റ് സിസ്റ്റം (സിബിഎസ്)
- കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രി: ജ്യോതിരാദിത്യ സിന്ധ്യ
10. സംസ്ഥാനത്തെ പന്ത്രണ്ടാം ശമ്പള കമ്മീഷന്റെ അധ്യക്ഷന്‍ ആരാണ്?
വി പി ജോയ്, മുന്‍ ചീഫ് സെക്രട്ടറി
11. പോള്‍വോള്‍ട്ടില്‍ പുതിയ ദേശീയ റെക്കോര്‍ഡ് കുറിച്ചത് ആരാണ്?
കുല്‍ദീപ് കുമാര്‍
- പുതിയ റെക്കോര്‍ഡ്: 5.41 മീറ്റര്‍
- ദേവ് മീണയുടെ 5.40 മീറ്റര്‍ എന്ന റെക്കോര്‍ഡാണ് കുല്‍ദീപ് കുമാര്‍ തകര്‍ത്തത്.
12. 2026 ഏപ്രില്‍ 29-ന് അന്തരിച്ച പ്രശസ്ത ജീനോ ശാസ്ത്രജ്ഞന് ആരാണ്?
ക്രെയ്ഗ് ജെ വെന്റര്‍
- ആധുനിക ജീനോമിക്സിനെ നിര്‍വചിക്കുന്നതിനും സിന്തറ്റിക് ബയോളജി എന്ന മേഖലയ്ക്ക് തുടക്കം കുറിക്കുന്നതിനും കാരണമായത് ക്രെയ്ഗ് ജെ വെന്ററിന്റെ പഠനങ്ങളാണ്.
- ക്രെയ്ഗ് മനുഷ്യജീനോമിന്റെ ആദ്യ രൂപരേഖ നിര്‍മ്മിച്ചു.
- കൃത്രിമായി നിര്‍മ്മിച്ച ക്രോമസോമുകളെ ഒരു കോശത്തിലേക്ക് കടത്തിവിടുന്നതില്‍ വിജയിച്ചു.
- 2012-ല്‍ ജീനോം ഗവേഷണത്തിനുള്ള മികച്ച സംഭാവനകള്‍ക്ക് ഡാന്‍ ഡേവിഡ് സമ്മാനം ലഭിച്ചു.
13. ലോകത്തിലെ ആദ്യത്തെ മള്‍ട്ടി സെന്‍സര്‍ ഭൗമനിരീക്ഷണ ഉപഗ്രഹം ഏത്?
ദൃഷ്ടി
- ഇന്ത്യയിലെ സ്വകാര്യ കമ്പനി നിര്‍മ്മിച്ച ഏറ്റവും വലിയ ഉപഗ്രഹമാണ്.
- ഭാരം: 190 കിലോഗ്രം
- നിര്‍മ്മിച്ചത്: ഗ്യാലക്സ് ഐ സ്പേസ് സൊല്യൂഷന്‍സ്
- വിക്ഷേപണ വാഹനം: സ്പേസ് എക്സിന്റെ ഫാല്‍ക്കണ്‍ 9
- സിന്തറ്റിക് അപ്പര്‍ച്ചര്‍ റഡാറും (എസ്എആര്‍), ഉയര്‍ന്ന റെസല്യൂഷന്‍ ഒപ്റ്റിക്കല്‍ പേലോഡുകളും ഒരു പ്ലാറ്റ്ഫോമില്‍ യോജിക്കുന്ന ലോകത്തിലെ ആദ്യത്തെ ഉപഗ്രഹം: ദൃഷ്ടി
- രാത്രിയിലും പകലും മേഘാവൃതമായ കാലാവസ്ഥയിലും എപ്പോള്‍ വേണമെങ്കിലും വ്യക്തമായ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ സഹായിക്കും.
ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31
Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

1 thought on “ഇന്നത്തെ കറന്റ് അഫയേഴ്സ് 2026 മെയ് 3 (Kerala PSC Current Affairs 3 May 2026)”