today's current affairs in malayalam
1. 2026 ഫിഫ ലോകകപ്പിലെ ഉദ്ഘാടന മത്സരത്തില്‍ വിജയിച്ച ടീമേത്?
മെക്സിക്കോ
- മെക്സിക്കോ 2-0 എന്ന സ്കോറിന് ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി.
- ആദ്യ ഗോള്‍ നേടിയത്: യൂലിയന്‍ ക്വിനോണസ്, മെക്സിക്കോ, ഒമ്പതാം മിനിറ്റ്
- ഉദ്ഘാടനം നടന്ന സ്റ്റേഡിയം: അസ്ടെക്ക
- 2026-ലെ ഫുട്ബോള്‍ ലോകകപ്പിന്റെ ഔദ്യോഗിക ഗാനം: ഡായ് ഡായ്
- ആകെ ടീമുകളുടെ എണ്ണം: 48
- ആകെ മത്സരങ്ങള്‍: 104
- ഔദ്യോഗിക ലോകകപ്പ് ആല്‍ബത്തിലെ 18 ഗാനങ്ങളില്‍ ഒന്നായ സിയര് സിയര് എന്ന ഗാനത്തിന്റെ നൃത്ത സംവിധാനം നിര്‍വഹിച്ച മലയാളി: രജിത് ദേവ്
2. വാഹനാപകടത്തില്‍ കുടുംബനാഥയുടെ ജീവന് നഷ്ടപ്പെട്ടാല്‍ നഷ്ടപരിഹാരം നിര്‍ണയിക്കുമ്പോള്‍ കുടുംബത്തിന്റെ പരിപാലന നഷ്ടം എന്ന ഇനത്തില്‍ പ്രതിമാസം എഥ്ര രൂപ കണക്കാക്കണമെന്നാണ് സുപ്രീംകോടതി വിധിച്ചത്?
30,000 രൂപ
- മൂന്ന് വര്‍ഷത്തിലൊരിക്കല്‍ 10% വീതം വര്‍ദ്ധിപ്പിക്കണം.
- വിധി പ്രഖ്യാപിച്ച സുപ്രീംകോടതി ജഡ്ജിമാര്‍: സഞ്ജയ് കരോള്‍, എന്‍ കെ സിങ്
3. ലഹരിക്കെതിരെ എക്സൈസ് നടത്തുന്ന ഓപ്പറേഷന് ഏത്?
ഓപ്പറേഷന് തണ്ടര്‍
- പൊലീസിന്റെ ലഹരി വിരുദ്ധ ഓപ്പറേഷന്: തൂഫാന്
4. 2026-ലെ വനിത ട്വന്റി20 ലോകകപ്പ് വേദി എവിടെ?
ഇംഗ്ലണ്ട്
5. ഇതുവരെ കണ്ടെത്തിയതില്‍വച്ച് ഏറ്റവും പഴക്കമേറിയ തിമിംഗല ഫോസിലുകളുടെ കൂമ്പാരം/ തിമിംഗലങ്ങളുടെ ശവപ്പറമ്പ് കണ്ടെത്തിയത് ഏത് സമുദ്രത്തിലാണ്?
ഇന്ത്യന്‍ മഹാസമുദ്രം
- ചൈനീസ് ശാസ്ത്രജ്ഞരാണ് ഇത് കണ്ടെത്തിയത്.
6. സംസ്ഥാന ജയില്‍ മേധാവി ആരാണ്?
എസ് ശ്രീജിത്ത്
7. 2026 ജൂണില്‍ 16 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് സമൂഹ മാധ്യമ അക്കൗണ്ടുകളുടെ ഉഫയോഗം നിരോധിച്ച് സേഫ് സോഷ്യല്‍ മീഡിയ ആക്ട് പാര്‍ലമെന്റില്‍ അവതരിപ്പിച്ച രാജ്യമേത്?
കാനഡ
8. ഭൂമിയുടെ ഒരു ദിവസത്തിന്റെ ദൈര്‍ഘ്യം ഓരോ നൂറ്റാണ്ടിലും എത്ര സമയം വീതം വര്‍ദ്ധിക്കുന്നു?
ഏകദേശം 1.33 മില്ലിസെക്കന്റ്
- ധ്രുവങ്ങളിലെ മഞ്ഞുരുകി സമുദ്രത്തിലേക്ക് വെള്ളം ഒഴുകുന്നത് മൂലം ധ്രുവങ്ങളിലെ മാസ് കുറയ്ക്കുകയും മറ്റ് സ്ഥലങ്ങളില്‍ മാസ് വര്‍ധിപ്പിക്കുകയും ചെയ്യുന്നതിനാല്‍ ഭൂമിയുടെ ഭ്രമണവേഗം കുറയുന്നു.
9. അഴിമതി തടയാന്‍ വിജിലന്‍സ് പ്രഖ്യാപിച്ച പദ്ധതി ഏത്?
പ്രോജക്ട് സീറോ
ഇന്നലത്തെ കറന്റ് അഫയേഴ്സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31
Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

