today's current affairs in malayalam
1. ഇന്ത്യയുടെ പുതിയ കരസേനാ മേധാവി ആരാണ്?
ലഫ്റ്റനന്റ് ജനറല്‍ ധീരജ് സേത്ത്
- നിലവിലെ മേധാവിയായ ജനറല്‍ ഉപേന്ദ്ര ദ്വിവേദി വിരമിക്കു ജൂണ്‍ 30-ന് ധീരജ് സേത്ത് ചുമതലയേല്‍ക്കും.
- കാലാവധി: 2028 ഓഗസ്റ്റ് 31 വരെ
2. മത്സ്യത്തൊഴിലാളി സ്ത്രീകള്‍ക്ക് യാത്ര ചെയ്യുന്നതിനായി കെ എസ് ആര് ടി സി നടത്തുന്ന ബസ് സര്‍വീസ് ഏത്?
സമുദ്ര
- 2021-ല്‍ തിരുവനന്തപുരത്ത് ആരംഭിച്ച സമുദ്ര സര്‍വീസ് മറ്റ് തീരദേശ ജില്ലകളിലേക്കും വ്യാപിക്കുന്നു.
3. കേരളത്തിലെ കുടിയേറ്റവും കര്‍ഷകകുടുംബങ്ങളുടെ ജീവിതവും പഠിക്കാന്‍ സര്‍വേ നടത്തുന്ന വകുപ്പേത്?
- കേന്ദ്ര സ്ഥിതി വിവര കണക്ക്- പദ്ധതി നിര്‍വഹണ മന്ത്രാലയം
4. ബഹുമുഖ മിസൈല്‍ പ്രതിരോധ സംവിധാനം വിജയകരമായി പരീക്ഷിച്ച നാലാമത്തെ രാജ്യമേത്?
ഇന്ത്യ
- ആണവായുധം വഹിക്കുന്ന ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകളെ വരെ അന്തരീക്ഷത്തിന് പുറത്തുവച്ച് തകര്‍ക്കാന്‍ ശേഷിയുള്ള മിസൈല്‍ പ്രതിരോധ സംവിധാനം (ബിഎംഡി) ഇന്ത്യ വിജയകരമായി പരീക്ഷിച്ചു.
- ബിഎംഡി ശേഷിയുള്ള മറ്റ് രാജ്യങ്ങള്‍: യുഎസ്, റഷ്യ, ചൈന
- കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്
5. പി കേശവദേവ് ട്രസ്റ്റിന്റെ പി കേശവദേവ് സാഹിത്യ പുരസ്കാരം ലഭിച്ചത് ആര്‍ക്കാണ്?
സുഭാഷ് ചന്ദ്രന്
6. ഏതെല്ലാം റോക്കറ്റുകളുടെ നിര്‍മ്മാണ സാങ്കേതികവിദ്യയാണ് ഐഎസ്ആര്‍ഒ സ്വകാര്യമേഖലയ്ക്ക് കൈമാറുന്നത്?
എസ് എസ് എല്‍ വി, എല്‍വിഎം3, പിഎസ്എല്‍വി
- ഐഎസ്ആര്‍ഒ പുതുതായി വികസിപ്പിക്കുന്ന പദ്ധതികള്‍: പ്രോജക്ട് സൂര്യ, പുഷ്പക്, എച്ച്എല്‍വിഎം3, ഭാരതീയ അന്തരീക്ഷ സ്റ്റേഷന്
- പ്രോജക്ട് സൂര്യ: നെക്സ്റ്റ് ജനറേഷന് ലോഞ്ച് വെഹിക്കില്‍ (എന്‍ജിഎല്‍വി)
- പുഷ്പക്: പുനരുപയോഗിക്കാവുന്ന റോക്കറ്റ്
- എച്ച്എല്‍വിഎം 3: മനുഷ്യയാത്രയ്ക്ക് യോജിച്ച ഹ്യുമന്‍ റേറ്റഡ് എല്‍വിഎം3
- നിലവില്‍ എസ്എസ്എല്‍വി റോക്കറ്റ് നിര്‍മ്മിക്കുന്ന പൊതുമേഖലാ സ്ഥാപനം: ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് ലിമിറ്റഡ് (എച്ച്എഎല്‍)
7. 18 വയസ്സ് കഴിഞ്ഞവര്‍ക്ക് പുതിയ ആധാര്‍ നല്‍കേണ്ടെന്ന് തീരുമാനിച്ച സംസ്ഥാനം ഏത്?
അസം
- അസം മുഖ്യമന്ത്രി: ഹിമന്ത ബിശ്വശര്‍മ
8. കെ എസ് ആര് ടി സിയില്‍ പി എസ് സി വഴി നിയമിക്കപ്പെട്ട ആദ്യ വനിത ഡ്രൈവര്‍ ആരാണ്?
വി പി ഷീല
- സ്ത്രീകള്‍ക്ക് കെ എസ് ആര് ടി സിയുടെ ഓര്‍ഡിനറി ബസുകളില്‍ സൗജന്യയാത്ര അനുവദിക്കുന്ന പ്രിയദര്‍ശിനി പദ്ധതിയുടെ ഉദ്ഘാടന ബസ് ഓടിക്കുന്നത് വി പി ഷീലയാണ്.
9. ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കുറവ് ഇന്നിങ്സുകളില്‍നിന്നും 3000 റണ്‍സ് തികയ്ക്കുന്ന ഇന്ത്യന്‍ ക്രിക്കറ്റ് താരം ആരാണ്?
ശുഭ്മന്‍ ഗില്‍
- 62 ഇന്നിങ്സുകളില്‍നിന്നും ഗില്‍ 3000 റണ്‍സ് തികച്ചു
- 72 ഇന്നിങ്സുകളില്‍നിന്നും 3000 റണ്‍സ് നേടിയ ശിഖര്‍ ധവാന്റെ റെക്കോര്‍ഡാണ് ഗില്‍ മറികടന്നത്.
10. ഇന്ത്യയ്ക്കായി ഏകദിന ക്രിക്കറ്റ് കളിക്കുന്ന ഏറ്റവും പ്രായംകൂടിയ താരം ആരാണ്?
രോഹിത് ശര്‍മ
- അഫ്ഗാനിസ്ഥാനെതിരെയാണ് രോഹിത് കളിച്ചത്.
- പ്രായം: 39 വര്‍ഷം 44 ദിവസം
- ഓപ്പണറായി രോഹിത് ശര്‍മ്മ 16,000 റണ്‍സ് തികച്ചു
11. അന്താരാഷ്ട്ര ഏകാന്തതാ സൂചികയില്‍ ഇന്ത്യയ്ക്ക് എത്രാം സ്ഥാനം
രണ്ട്
- ഒന്നാം സ്ഥാനം: തുര്‍ക്കി
- 36 രാജ്യങ്ങളാണ് സൂചികയിലുള്ളത്.
- ഏറ്റവും കുറവ് ഏകാന്തതയും സന്തോഷവും ഉള്ള രാജ്യങ്ങള്‍: ഉസ്ബെക്കിസ്ഥാനും നെതര്‍ലന്‍ഡ്സും
12. സംഘ കാലഘട്ടത്തില്‍ മനുഷ്യര്‍ ഇരുമ്പ് ഉരുക്കുന്ന ചൂളയുടെ തെളിവുകള്‍ കണ്ടെത്തിയ തമിഴ്നാട്ടിലെ സ്ഥലമേത്?
കീഴടി, ശിവഗംഗ
- വൈഗ നദിക്കരയിലാണ് കീഴടി
- സിന്ധുനദീതട സംസ്കാരത്തിന്റെ തുടര്‍ച്ച കീഴടിയില്‍ ഉണ്ടായിരുന്നുവെന്നാണ് നിഗമനം
- ബിസി 580-കളില്‍ കീഴടിയില്‍ സജീവമായിരുന്ന നഗരത്തെക്കുറിച്ചുള്ള തെളിവുകള്‍ ആണ് പുറത്തുവരുന്നത്.
- ആര്യന്മാര് നശിപ്പിച്ച സിന്ധുനദീതട സംസ്കാരത്തിന്റെ തുടര്‍ച്ചയാണ് കീഴടിയിലേതെന്നാണ് പുരാവസ്തു ഗവേഷകരുടെ നിഗമനം
ഇന്നലത്തെ കറന്റ് അഫയേഴ്സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31
Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


1 thought on “Kerala PSC Daily Current Affairs – 14 June 2026 | Malayalam”