ഗ്ലാസ്ഗോ കോമണ്‍വെല്‍ത്ത് ഗെയിംസിന് തിരശീല; 2030-ല്‍ വേദി അഹമ്മദാബാദ്
1. യുവാക്കളിലെ ലഹരി ഉപയോഗം ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെ കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ച പ്രചാരണ പരിപാടി ഏതാണ്?
നശാ മുക്ത് യുവ ഫോര്‍ വികസിത് ഭാരത്
2. 2026-ലെ ലോക മുലയൂട്ടല്‍ വാരത്തിന്റെ പ്രമേയം എന്താണ്?
മുലയൂട്ടല്‍: ജീവിതത്തിന്റെ സുസ്ഥിരമായ തുടക്കത്തിന്
- ആഗസ്റ്റ് 1 മുതല്‍ 7 വരെയാണ് ലോക മുലയൂട്ടല്‍ വാരം.
3. തായ്പേയ് ഓപ്പണ്‍ സൂപ്പര്‍ 300 ബാഡ്മിന്റണ്‍ വനിത സിംഗിള്‍സ് കിരീടം നേടിയ ഇന്ത്യക്കാരി ആരാണ്?
തന്വി ശര്‍മ
- തായ്പേയ് ഓപ്പണ്‍ സൂപ്പര്‍ 300 ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സ് ജേതാവാകുന്ന പ്രായംകുറഞ്ഞ താരമാണ് തന്വി ശര്‍മ.
- പ്രായം: 17 വര്‍ഷം 222 ദിവസം
- ഫൈനലില്‍ വിയറ്റ്നാമിന്റെ തുയ് ലിന്നിനെ തോല്പിച്ചു.
- 2008-ല്‍ സൈന നെഹ്വാള് തായ്പേയ് ഓപ്പണ്‍ ബാഡ്മിന്റണ്‍ കിരീടം നേടിയിരുന്നു.
4. 2026-ലെ ഗ്ലാസ്ഗോ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മെഡല്‍ പട്ടികയില്‍ ഇന്ത്യയ്ക്ക് എത്രാം സ്ഥാനം ലഭിച്ചു?
നാല്
- ഇന്ത്യയ്ക്ക് 13 സ്വര്‍ണം, 17 വെള്ളി, 9 വെങ്കലം ഉള്‍പ്പെടെ ആകെ 39 മെഡലുകള്‍ നേടി.
- 2022-ലെ ബര്‍മിങ്ങാം ഗെയിംസിലും ഇന്ത്യയ്ക്ക് നാലാം സ്ഥാനം ഉണ്ടായിരുന്നു. 22 സ്വര്‍ണം ഉള്‍പ്പെട്ടെ 61 മെഡലുകള്‍ നേടിയിരുന്നു.
- ബോക്സിങ്ങില്‍ 60 കിലോഗ്രാമില്‍ സച്ചിന് സിവചും 70 കിലോഗ്രാം വിഭാഗത്തില്‍ അംകുഷ് പംഘാലും സ്വര്‍ണം നേടി.
- ഗ്ലാസ്ഗോ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഏറ്റവും കൂടുതല്‍ മെഡലുകള്‍ നേടിയ രാജ്യം: ഓസ്ട്രേലിയ
- ഓസ്ട്രേലിയ 70 സ്വര്‍ണം, 45 വെള്ളി, 56 വെങ്കലം അടക്കം 171 മെഡലുകള്‍ നേടി.
- മെഡല്‍ പട്ടികയില്‍ ഇംഗ്ലണ്ട് രണ്ടാമതും കാനഡ മൂന്നാമതും എത്തി.
- 2030-ലെ കോമണ്‍വെല്‍ത്ത് ഗെയിംസ് അഹമ്മദാബാദില്‍ നടക്കും.
- കോമണ്‍വെല്‍ത്ത് ഗെയിംസ് ആരംഭിച്ചിട്ട് 2030-ല്‍ 100 വര്‍ഷം തികയും
5. ബാഹുബലി എന്ന വിശേഷണമുള്ള ഇന്ത്യയുടെ റോക്കറ്റ് ഏത്?
എല്‍വിഎം 3
- എല്‍വിഎം 3-യുടെ നിര്‍മ്മാണം സ്വകാര്യമേഖലയെ ഏല്‍പ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു.
- ഐഎസ്ആര്‍ഒയുടെ വാണിജ്യവിഭാഗം: ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡ്
6. വ്യക്തിസ്വാതന്ത്ര്യത്തിലും ജീവിക്കാനുള്ള അവകാശത്തിലും ആര്‍ക്കും ഇടപെടാന്‍ അവകാശമില്ലെന്ന് നിരീക്ഷിച്ച ഹൈക്കോടതി ഏത്?
അലഹബാദ് ഹൈക്കോടതി
- പ്രായപൂര്‍ത്തിയായ വ്യക്തികള്‍ക്ക് മതം, വിവാഹം, ജീവിതരീതി എന്നിവ തിരഞ്ഞെടുക്കാന്‍ ഭരണഘടനാപരമായ അവകാശമുണ്ടെന്ന് അലഹബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സന്ദീപ് ജെയിന് നിരീക്ഷിച്ചു.
7. 16-ാമത് ഇന്ത്യന്‍ അവയവദാന ദിനം എന്നാണ്?
2026 ഓഗസ്റ്റ് 3
Current Affairs 2026 August 02 Malayalam : Click here
Click here current affairs 2026 questions and answers malayalam
ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31
Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


1 thought on “PSC Current Affairs 2026 Malayalam | August 03”