today's current affairs in malayalam
1. 2026 ജൂണില്‍ അന്തരിച്ച ദേശീയ അവാര്‍ഡ് ജേതാവായ മലയാള നടന് ആരാണ്?
സലിം കുമാര്‍ (57)
- മികച്ച നടനുള്ള ദേശീയ, സംസ്ഥാന പുരസ്കാരങ്ങള്‍ നേടിയ സിനിമ (2010); ആദാമിന്റെ മകന് അബു
- മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന പുരസ്കാരം (2005): അച്ഛനുറങ്ങാത്ത വീട്
- മികച്ച ഹാസ്യനടനുള്ള സംസ്ഥാന പുരസ്കരാം (2013): അയാളും ഞാനും തമ്മില്‍
- മികച്ച കഥാകൃത്തിനുള്ള സംസ്ഥാന പുരസ്കാരം (2016): കറുത്ത ജൂതന്
2. 2026-ലെ ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് വനിതാ സിംഗിള്‍സ് കിരീടം നേടിയത് ആരാണ്?
മിറ ആന്‍ഡ്രീവ (19)
- റഷ്യന്‍ താരമായ മിറ ആന്‍ഡ്രീവ പോളണ്ടിന്റെ മയ ഫലിന്സ്കയെ 6-3, 6-2 എന്ന സ്കോറിന് പരാജയപ്പെടുത്തി.
- മിറ ആന്‍ഡ്രീവയുടെ കന്നി ഗ്രാന്‍ഡ് സ്ലാം കിരീടം ആണ്.
- ഇരുവരുടേയും കന്നി ഗ്രാന്‍ഡ് സ്ലാം ഫൈനല്‍ ആണിത്.
- ഫ്രഞ്ച് ഓപ്പണ്‍ വനിത സിംഗിള്‍സ് ജേതാവാകുന്ന പ്രായം കുറഞ്ഞ രണ്ടാമത്തെ താരമാണ് മിറ.
- 1992-ല്‍ 18-ാം വയസ്സില്‍ കിരീടം നേടിയ മോണിക്ക സെലസ് (യുഎസ്എ) ആണ് ഏറ്റവും പ്രായം കുറഞ്ഞ താരം.
3. ഇന്ത്യയുടെ ദേശീയ ക്രിക്കറ്റ് ടീമില്‍ ഇടംനേടിയ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനെന്ന റെക്കോര്‍ഡ് കുറിച്ച താരമാണ്?
വൈഭവ് സൂര്യവംശി
- പ്രായം: 15 വര്‍ഷം 71 ദിവസം
- സചിന് ടെണ്ടുല്‍ക്കറുടെ പേരിലെ 16 വര്‍ഷം 205 ദിവസം എന്ന റെക്കോര്‍ഡാണ് തകര്‍ത്തത്.
- 1989-ല്‍ പാക്കിസ്ഥാനെതിരെയാണ് സചിന് അരങ്ങേറിയത്.
- ഇന്ത്യയുടെ അയര്‍ലന്‍ഡ്- ഇംഗ്ലണ്ട് പര്യടനത്തിനും ഏഷ്യന്‍ ഗെയിംസിനുമുള്ള ട്വന്റി 20 ടീമില്‍ വൈഭവ് സൂര്യവംശി ഇടം നേടി.
4. നോര്‍വെ ചെസ് ടൂര്‍ണമെന്റില്‍ കിരീടം നേടിയ ഇന്ത്യന്‍ താരം ആരാണ്?
ആര് പ്രഗ്നാനന്ദ
5. സീനിയര്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ 5000 മീറ്ററില്‍ റെക്കോര്‍ഡ് കുറിച്ച താരം ആരാണ്?
എം പി നബീല്സാഹി
- സമയം: 14 മിനിറ്റ് 26.50 സെക്കന്റ്
- 1973-ല്‍ ശശിധരന് സ്ഥാപിച്ച 53 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡാണ് നബീല്സാഹി തകര്‍ത്തത്.
6. സംസ്ഥാന ഉന്നത വിദ്യാഭ്യാസ മന്ത്രി ആരാണ്?
റോജി എം ജോണ്‍
7. ഇന്ത്യന്‍ ട്വന്റി 20 ക്രിക്കറ്റ് ടീമിന്റെ പുതിയ ക്യാപ്റ്റന്‍ ആരാണ്?
ശ്രേയസ് അയ്യര്‍
8. സാഫ് കപ്പ് വനിതാ ഫുട്ബോളില്‍ ചാമ്പ്യന്മാരായ രാജ്യമേത്?
ഇന്ത്യ
- ഫൈനലില്‍ ബംഗ്ലാദേശിനെ തോല്പിച്ചു.
- ആറാം തവണയാണ് ഇന്ത്യ വനിത സാഫ് ജേതാക്കളാകുന്നത്.
9. 2026 ജൂണില്‍ ഇന്ത്യ പ്രകൃതി വാതകശേഖരം കണ്ടെത്തിയത് എവിടെ?
ആന്‍ഡമാന്‍ തീരത്തെ വിജയപുരം 3 എന്ന കിണറില്‍
ഇന്നലത്തെ കറന്റ് അഫയേഴ്സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31
Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

