today's current affairs in malayalam
1. അമേരിക്കന്‍ എഴുത്തുകാരനായ മാര്‍ക് ട്വെയ്നിന്റെ ഏത് നോവലിനാണ് 2026 ജൂണ്‍ 9-ന് 150 വയസ്സ് ആകുന്നത്?
ദ് അഡ്വഞ്ചേഴ്സ് ഓഫ് ടോം സ്വയര്‍
- 1876-ല്‍ ആണ് ദ് അഡ്വഞ്ചേഴ്സ് ഓഫ് ടോം സ്വയര്‍ പുസ്തകമായി ഇറങ്ങിയത്.
- കഥാപാത്രങ്ങള്‍: ടോം സ്വയര്‍, ഹക്കിള്‍ബെറി ഫിന്
- മാര്ക്വ ട്വെയ്നിന്റെ യഥാര്‍ത്ഥ നാമം: സാമുവല്‍ ലാങ്ഹോണ്‍
2. 2026-ലെ ഫ്രഞ്ച് ഓപ്പണ്‍ പുരുഷ സിംഗിള്‍സ് കിരീടം നേടിയത് ആരാണ്?
അലക്സാണ്ടര്‍ സ്വരേവ്
- ഇറ്റലിയുടെ ഫ്ളാവിയോ കൊബോലിയെ കീഴടിക്കയാണ് ജര്‍മ്മന്‍കാരനായ അലക്സാണ്ടര്‍ സ്വരേവ് കിരീടം നേടിയത്.
- അലക്സാണ്ടര്‍ സ്വരേവിന്റെ കന്നി ഗ്രാന്സ്ലാം കിരീടം ആണ്.
- ബോറിസ് ബെക്കര്‍ 1996-ല്‍ ഓസ്ട്രേലിയന്‍ ഓപ്പണ്‍ നേടിയശേഷം ആദ്യമായിട്ടാണ് ഒരു ജര്‍മന്‍ താരം ഗ്രാന്സ്ലാം കിരീടം നേടുന്നത്.
- വനിത സിംഗിള്‍സ് ജേത്രി: മിരാ ആന്‍ഡ്രീവ
3. അണ്ടര്‍ 20 ആണ്‍കുട്ടികളുടെ 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ ദേശീയ റെക്കോര്‍ഡ് കുറിച്ച മലയാളി ആരാണ്?
സി കെ ഫസലുല്‍ ഹഖ്
4. ഇന്ത്യയിലെ ആകെ പ്രത്യുല്‍പ്പാദന നിരക്ക് (ടിആര്‍എഫ്) എത്രയാണ്?
1.9
- രജിസ്ട്രാര്‍ ജനറല്‍ ആന്‍ഡ് സെന്‍സസ് കമ്മിഷണര്‍ ഓഫീസ് പുറത്തുവിട്ട 2024-ലെ സാംപിള്‍ രജിസ്ട്രേഷന് സിസ്റ്റം കണക്കുകള്‍ പ്രകാരമാണിത്.
- ടിആര്‍എഫ്: ടോട്ടല്‍ ഫെര്‍ട്ടിലിറ്റി റേറ്റ്
- ഒരു സ്ത്രീ തന്റെ ജീവിതകാലത്ത് പ്രസവിക്കാന്‍ സാധ്യതയുള്ള കുട്ടികളുടെ ശരാശരി എണ്ണമാണ് ടിആര്‍എഫ്.
- ഇന്ത്യയുടെ ജനസംഖ്യയുടെ റീപ്ലേസ്മെന്റ് ലെവലിന് താഴെയാണ് നിലവിലെ ടിആര്‍എഫ്.
- ഒരു തലമുറയില്‍നിന്നും അടുത്ത തലമുറയിലേക്ക് ജനസംഖ്യ കൂടുകയോ കുറയുകയോ ചെയ്യാതെ സ്ഥിരത നിലനിര്‍ത്താന്‍ ഒരു സ്ത്രീക്ക് ജനിക്കേണ്ട ശരാശരി കുട്ടികളുടെ എണ്ണമാണ് റിപ്ലോസ്മെന്റ് ലെവല്‍.
- കേരളം, തമിഴ്നാട്, പശ്ചിമബംഗാള്‍ സംസ്ഥാനങ്ങളുടെ ടിആര്‍എഫ്: 1.3
- ഏറ്റവും കുറവ് ടിആര്എഫുള്ളത്: ഡല്‍ഹി (1.2)
- ഇന്ത്യയിലെ ജനസംഖ്യ: 146 കോടി
ഇന്നലത്തെ കറന്റ് അഫയേഴ്സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31
Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


1 thought on “Kerala PSC Daily Current Affairs – 8 June 2026 | Malayalam”