2026 ജനുവരിയിലെ മുഴുവന്‍ കറന്റ് അഫയേഴ്സും പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
1. കേരള സംസ്ഥാന ധനമന്ത്രി കെ എന്‍ ബാലഗോപാലിന്റെ എത്രാമത്തെ ബജറ്റാണ് 2026-ല്‍ അവതരിപ്പിച്ചത്?
ആറാമത്തെ
2. നിലവിലുള്ള മറ്റ് സാമൂഹ്യക്ഷേമ പദ്ധതികളിലൊന്നും ഗുണഭോക്താക്കളല്ലാത്ത 35-നും 60-നും ഇടയില്‍ പ്രായമുള്ള ട്രാന്‍സ് വുമണ്‍ അടക്കമുള്ള സ്ത്രീകള്‍ക്ക് പ്രതിമാസം ആയിരം രൂപ ധനസഹായം ഉറപ്പാക്കുന്ന പദ്ധതി ഏതാണ്?
മുഖ്യമന്ത്രിയുടെ സ്ത്രീ സുരക്ഷാ പദ്ധതി
3. അഭ്യസ്തവിദ്യരും തൊഴിലിനായി വിവിധ പരിശീലനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുമായ ചെറുപ്പക്കാര്‍ക്ക് പ്രോത്സാഹന സഹായം എന്ന നിലയില്‍ ഒരു വര്‍ഷത്തേക്ക് മാസംതോറും 1000 രൂപ നല്കുന്ന സ്കോളര്‍ഷിപ്പ് പദ്ധതി ഏതാണ്?
മുഖ്യമന്ത്രിയുടെ കണക്ട് ടു വര്‍ക്ക് സ്കോളര്‍ഷിപ്പ്
4. 2024-25 സാമ്പത്തിക വര്‍ഷത്തിലെ കേരളത്തിന്റെ വാര്‍ഷിക ചെലവ് എത്രയായിരുന്നു?
1,73,808 കോടി രൂപ
5. 2025-26 സാമ്പത്തിക വര്‍ഷത്തിലെ കേരളത്തിന്റെ പ്രതീക്ഷിത വാര്‍ഷിക ചെലവ് എത്രയാണ്?
1,92,456 കോടി രൂപ
6. 2025-26 ബജറ്റിലെ കണക്കുകള്‍ പ്രകാരം കേരളത്തിന്റെ കടം എത്രയാണ്?
4,88,910 കോടി രൂപ
7. 2024-25 സാമ്പത്തിക വര്‍ഷത്തിലെ കേരളത്തിന്റെ കടം എത്രയാണ്?
4,35,314 കോടി രൂപ
8. കേരളത്തിന്റെ കടവും ആഭ്യന്തര ഉല്‍പ്പാദനവും തമ്മിലുള്ള അനുപാതം എത്ര ശതമാനമാണ്?
33.44
9. കേരളത്തിന്റെ കടവും ആഭ്യന്തര ഉല്‍പ്പാദനവും തമ്മിലുള്ള അനുപാതം 2021-ല്‍ 38.47 ശതമാനമായിരുന്നത് 4 വര്‍ഷം കൊണ്ട് എത്ര ശതമാനം കുറഞ്ഞു?
അഞ്ച് ശതമാനത്തോളം
10. കേന്ദ്ര സര്‍ക്കാരിന്റെ നികുതി വരുമാനത്തില്‍നിന്നും സംസ്ഥാനങ്ങള്‍ക്ക് വീതംവയ്ക്കേണ്ട തുക അറിയപ്പെടുന്ന പേരെന്ത്?
ഡിവിസിബിള്‍ പൂള്
11. കേന്ദ്ര സര്‍ക്കാരിന്റെ വരുമാനത്തില്‍നിന്നും സംസ്ഥാനങ്ങള്‍ക്ക് വീതം വയ്ക്കേണ്ടതില്ലാത്തവ ഏതെല്ലാം?
സെസ്സും സര്‍ചാര്‍ജും
12. ഡിവിസിബിള്‍ പൂളില്‍നിന്നും എത്ര ശതമാനമാണ് പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ ശിപാര്‍ശ പ്രകാരം കേരളത്തിന് ലഭിച്ചത്?
1.92 ശതമാനം
13. പതിനഞ്ചാം കമ്മീഷന്റെ കാലയളവില്‍ കേരളത്തിന്റെ ഗ്രാന്റ് വിഹിതം എത്ര ശതമാനമായിരുന്നു?
2.68 ശതമാനം
14. കേരളത്തിന്റെ പശ്ചാത്തല മേഖലയിലെ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിന് ആരംഭിച്ച സംവിധാനം ഏത്?
കിഫ്ബി
15. കേരളത്തിന്റെ റവന്യൂ വരുമാനത്തിന്റെ എത്ര ശതമാനമാണ് കേന്ദ്രത്തിന്റെ വിഹിതം?
25
16. നികുതി-നികുതിയേതര വരുമാനം വര്‍ധിപ്പിക്കുന്നതിനും വായ്പ എടുക്കുന്നതിനും പ്രാദേശിക സര്‍ക്കാരുകളെ ശാക്തീകരിക്കുന്നതിനായി രൂപീകരിക്കുമെന്ന് 2026-ലെ ബജറ്റില്‍ പ്രഖ്യാപിച്ച സംവിധാനം ഏതാണ്?
ലോക്കല്‍ ഗവണ്മെന്റ് ബോര്‍ഡ് ഓഫ് ഫിനാന്‍സ്
17. തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള ധനവിന്യാസത്തിനുള്ള മാനദണ്ഡങ്ങളുടെ കൂട്ടത്തില്‍ പുതുതായി ഉള്‍പ്പെടുത്തിയ ഘടകങ്ങള്‍ ഏതെല്ലാം?
നഗരവല്‍ക്കരണവും മുതിര്‍ന്ന പൗരന്മാരുടെ അനുപാതവും
18. 2026-ലെ കണക്കുകള്‍ പ്രകാരം കേരളത്തിലെ മുതിര്‍ന്ന പൗരന്മാരുടെ എണ്ണം ജനസംഖ്യയുടെ എത്ര ശതമാനമാണ്?
18.7 ശതമാനം
19. ഇന്ത്യയില്‍ ആദ്യമായി വയോജന കമ്മീഷന് രൂപീകരിച്ച സംസ്ഥാനം ഏത്?
കേരളം
20. 2026-ലെ ബജറ്റ് രേഖകള്‍ക്കൊപ്പം ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അവതരിപ്പിച്ച പുതിയ ബജറ്റ് ഏതാണ്?
എല്‍ഡര്‍ലി ബജറ്റ്
21. ഇന്ത്യയില്‍ ആദ്യമായി വയോജന ബജറ്റ് അവതരിപ്പിച്ച സംസ്ഥാനം ഏത്?
കേരളം
22. ക്ഷേമരംഗങ്ങളില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പണം ചെലവഴിക്കുന്ന സംസ്ഥാനം ഏത്?
കേരളം
23. കടല്‍ക്ഷോഭ ഭീഷണി അനുഭവിക്കുന്ന പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളി കുടുംബങ്ങളെ സുരക്ഷിത പാര്‍പ്പിടങ്ങള്‍ നിര്‍മ്മിച്ച് മാറ്റി പാര്‍പ്പിക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതി ഏത്?
പുനര്‍ഗേഹം
24. കടക്കെണികളില്‍ അകപ്പെട്ട് വീടുകളില്‍നിന്നും ഇറക്കിവിടുന്ന മനുഷ്യര്‍ക്കായി കേരളം പാസാക്കിയ നിയമം ഏത്?
ഏകകിടപ്പാട സംരക്ഷണ നിയമം
25. സംസ്ഥാനത്ത് അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പദ്ധതിയിലൂടെ എത്ര കുടുംബങ്ങളെയാണ് അതിദാരിദ്ര്യത്തില്‍നിന്നും മോചിപ്പിച്ചത്?
64,006 കുടുംബങ്ങള്‍ (1,03,099 വ്യക്തികള്‍)
26. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ മാനദണ്ഡങ്ങള്‍ക്ക് പുറത്തുള്ള 77,608 കുടുംബങ്ങള്‍ക്ക് മൂന്ന് ലക്ഷം രൂപ വരെ ചികിത്സാസഹായം നല്കുന്ന പദ്ധതി ഏത്?
കാരുണ്യ ബെനവലന്റ് പദ്ധതി
27. കേരളത്തിന്റെ ശിശുമരണ നിരക്ക് എത്ര?
5
28. ശിശുമരണത്തില്‍ ദേശീയ ശരാശരി എത്ര?
25
29. സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായി റോബോട്ടിക് സര്‍ജറിയും പീഡിയാട്രിക് റോബട്ടിക് സര്‍ജറിയും നടത്തിയ സംസ്ഥാനം ഏത്?
കേരളം
30. സര്‍ക്കാര്‍ ആശുപത്രികളില്‍ ആദ്യമായി കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടന്ന സംസ്ഥാനം ഏത്?
കേരളം
31. വയനാട്ടിലെ മുണ്ടക്കൈ-ചൂരല്‍മല ദുരന്തത്തിന് ഇരയായവര്‍ക്കുള്ള വീടുകള്‍ നിര്‍മ്മിക്കുന്നത് എവിടെ?
കല്‍പ്പറ്റ എല്‍സ്റ്റണ്‍ എസ്റ്റേറ്റ്
32. കേരളത്തിന്റെ തെക്ക്-വടക്ക് ദിശയില്‍ കടന്നു പോകുന്ന ദേശീയ പാത ഏത്?
എന്‍എച്ച് 66
33. കേരളത്തില്‍ നെല്ലിന്റെ സംഭരണവില എത്ര?
30 രൂപ
34. സംസ്ഥാനത്ത് റബ്ബറിന്റെ താങ്ങുവില എത്ര?
200 രൂപ
35. കോഴിക്കോടിനേയും വയനാടിനേയും ബന്ധിപ്പിക്കുന്ന ആനക്കാംപൊയില്‍ കള്ളാടി- മേപ്പാടി തുരങ്കപാതയുടെ നീളം എത്ര?
8.73 കിലോമീറ്റര്‍
36. ഇന്ത്യയിലെ ആദ്യത്തെ ഡിസൈനര്‍ മൃഗശാല കേരളത്തില്‍ എവിടെയാണ് സ്ഥാപിച്ചത്?
തൃശൂരിലെ പുത്തൂരില്‍
37. പട്ടികവിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് വിദേശരാജ്യങ്ങളില്‍ പഠിക്കാനായി സംസ്ഥാന സര്‍ക്കാര്‍ സഹായം നല്കുന്ന പദ്ധതി ഏത്?
ഉന്നതി ഓവര്‍സീസ് സ്കോളര്‍ഷിപ്പ്
38. സംസ്ഥാന സര്‍വീസ് ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമായി നടപ്പിലാക്കിയിട്ടുള്ള ഇന്‍ഷുറന്‍സ് പദ്ധതി ഏത്?
മെഡിസെപ് ഇന്‍ഷുറന്‍സ് പദ്ധതി
39. മുന്‍മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ സ്മരണയ്ക്കായി വി എസ് സെന്റര്‍ സ്ഥാപിക്കുന്നത് എവിടെ?
തിരുവനന്തപുരം
40. ബഹിരാകാശ ഗവേഷണം, പ്രതിരോധം തുടങ്ങിയ മേഖലകളില്‍ ആവശ്യമായ ഏതെല്ലാം റെയര്‍ എര്‍ത്ത് മൂലകങ്ങളാണ് കേരളത്തിന്റെ തീരപ്രദേശങ്ങളില്‍ സുലഭമായിട്ടുള്ളത്?
തോറിയം, സ്കാന്‍ഡിയം
41. ഊര്‍ജോല്‍പ്പാദനം, പ്രതിരോധ-വ്യോമയാന മേഖലകള്‍, ഇലക്ട്രിക് വാഹനങ്ങള്‍, ഡ്രോണുകള്‍, സി ടി സ്കാന്‍ ഉപകരണങ്ങളുടെ നിര്‍മ്മാണം എന്നിവയ്ക്ക് അത്യന്താപേക്ഷിതമായ ഏതെല്ലാം റെയര്‍ എര്‍ത്ത് മൂലകങ്ങളാണ് കേരളത്തിന്റെ തീരപ്രദേശങ്ങളിലുള്ളത്?
തോറിയം, സ്കാന്‍ഡിയം
42. കേരളത്തെ ഇന്ത്യയിലെ ഏറ്റവും വലിയ പെര്മനെന്റ് മാഗ്നറ്റ് ഹബ്ബായി വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സ്ഥാപിക്കുന്ന റെയര്‍ എര്‍ത്ത് കോറിഡോര്‍ ഏതെല്ലാം സ്ഥലങ്ങളെ ബന്ധിപ്പിക്കുന്നു?
വിഴിഞ്ഞം തുറമുഖം- ചവറ- കൊച്ചി
43. സംസ്ഥാനത്ത് പുതുതായി രൂപീകരിക്കുന്ന റെയര്‍ എര്‍ത്ത് & ക്രിട്ടിക്കല്‍ മിനറല്‍സ് മിഷനിലെ പങ്കാളികള്‍ ഏതെല്ലാം?
കെഎംഎംഎല്‍, കെല്‍ട്രോണ്‍, എന്ഫ്ടിഡിസി
44. കേരളത്തില്‍ പ്രതിരോധ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന നേവല്‍ കമാന്‍ഡ്, സതേണ്‍ എയര്‍ കമാന്‍ഡ്, നേവല്‍ അക്കാദമി, ഡിആര്‍ഡിഒ-എന്പിഒല്, ബ്രഹ്മോസ് എയ്റോസ്പേസ്, വി എസ് എസ് സി, ഐ ഐ എസ് ടി, ഐസര്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളെ കോര്‍ത്തിണക്കി സംസ്ഥാന സര്‍ക്കാര്‍ രൂപീകരിക്കുന്ന ഹബ്ബ് ഏത്?
പ്രതിരോധ സാങ്കേതിക ഇന്നവേഷന്‍ ഹബ്ബ്
45. കേരളത്തില്‍ ഏതൊക്കെ സ്ഥലങ്ങളെ ബന്ധിപ്പിച്ചു കൊണ്ടാണ് റീജിയണല്‍ റാപ്പിഡ് ട്രാന്‍സിറ്റ് സിസ്റ്റം നടപ്പിലാക്കാന്‍ ഒരുങ്ങുന്നത്?
തിരുവനന്തപുരം- കാസര്‍ഗോഡ്
46. ഐടി, ഐടി അധിഷ്ഠിത സേവനങ്ങള്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മറ്റ് പുതിയ സാങ്കേതിക വിദ്യകള്‍ എന്നിവയുടെ കേന്ദ്രഹബ്ബായി സൈബര്‍ വാലി സ്ഥാപിക്കുന്നത് എവിടെ?
കൊച്ചി ഇന്‍ഫോപാര്‍ക്ക് ഘട്ടം 3-ല്‍
47. കേരളത്തിലെ ആദ്യത്തെ വര്‍ക്ക് നിയര്‍ ഹോം കേന്ദ്രം സ്ഥാപിച്ചത് എവിടെ?
കൊട്ടാരക്കര
48. ഗോത്രമേഖലകളിലെ സ്കൂളുകളില്‍ ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പാക്കുന്നതിന് ആവിഷ്കരിച്ച പദ്ധതി ഏത്?
സ്പെഷ്യല്‍ എന്ട്രിച്ച്മെന്റ് പദ്ധതി
49. വിവിധ കാരണങ്ങളാല്‍ വീട് വിട്ട് ദൂരെ പോകാന്‍ സാധിക്കാത്ത സ്ത്രീകള്‍ക്ക് വരുമാനം ഉറപ്പാക്കാന്‍ സ്കില്ലുകള്‍ പഠിപ്പിക്കുന്നതിന് പഞ്ചായത്തുതലത്തില്‍ സ്ഥാപിക്കുന്ന കേന്ദ്രങ്ങള്‍ ഏതാണ്?
ഷീ-വര്‍ക്ക് സ്പേസുകള്‍
50. ഗ്രാമപഞ്ചായത്തുകളെ ഊര്‍ജോല്‍പ്പാദനത്തില്‍ സ്വയംപര്യാപ്തമാക്കുന്നതിനായി സാരോര്ജം സംഭരിച്ച് വിതരണം ചെയ്യുന്ന പദ്ധതിയുടെ പൈലറ്റ് പദ്ധതി നടപ്പിലാക്കുന്നത് എവിടെ?
തൃശൂര്‍ ജില്ലയിലെ പെരിഞ്ഞനത്ത്
51. കേരളത്തിന്റെ കലാരൂപങ്ങള്‍ പ്രദര്‍ശിപ്പിക്കാനുള്ള സ്ഥിരം വേദികളായി കേരള കലാകേന്ദ്രങ്ങല് സ്ഥാപിക്കുന്നത് എവിടെയെല്ലാമാണ്?
തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്
52. കേരളത്തില്‍ വസിക്കുന്നവരുടെ പൗരത്വമായി ബന്ധപ്പെട്ട ആശങ്കകള്‍ പരിഹരിക്കുന്നതിനായി സംസ്ഥാനം നല്കുന്ന കാര്‍ഡ് ഏതാണ്?
നേറ്റിവിറ്റി കാര്‍ഡ്
53. കേരളത്തിലെ നവോത്ഥാന നായകനും ശ്രീമൂലം പ്രജാസഭാംഗവുമായിരുന്ന കാവാരിക്കുളം കണ്ടന് കുമാരന് എവിടെയാണ് സ്മാരകം പണിയുന്നത്?
തിരുവനന്തപുരം ജില്ലയിലെ നേമം
54. മഹാത്മാഗാന്ധി തന്റെ അഞ്ചാമത്തേയും അവസാനത്തേയും കേരള സന്ദര്‍ശനത്തില്‍ 1937 ജനുവരി 21-ന് പങ്കെടുത്ത അവസാനത്തെ പരിപാടി ഏതാണ്?
കൊട്ടാരക്കര തൃക്കണ്ണമംഗല്‍ ക്ഷേത്രം എല്ലാ ജാതിക്കാര്‍ക്കുമായി തുറന്നു കൊടുക്കുന്ന ചടങ്ങ്
55. കേരളത്തില്‍ ഇപ്പോള്‍ നടപ്പിലാക്കുന്നത് എത്രാമത്തെ പഞ്ചവത്സര പദ്ധതിയാണ്?
14
56. കേരളത്തില്‍ കാര്‍ഷിക മേഖലയിലെ വളര്‍ച്ചയ്ക്കായി ലോകബാങ്ക് വായ്പാ സഹായത്തോടെ നടപ്പിലാക്കുന്ന പദ്ധതി ഏത്?
കേരള ക്ലൈമറ്റ് റസീലിയന്റ് അഗ്രി വാല്യുചെയിന്‍ മോഡനൈസേഷന്‍ (കേര)
57. ക്ഷീര വികസനത്തിനായി ഗ്ലോബല്‍ ഡയറി വില്ലേഡ് സ്ഥാപിച്ചിട്ടുള്ളത് എവിടെ?
ധര്‍മ്മടം- വേങ്ങാട്
58. സ്റ്റേറ്റ് ഫോഡര്‍ ഫാമും മോഡല്‍ ഡയറി യൂണിറ്റും സ്ഥാപിക്കുന്നത് എവിടെ?
തിരുവനന്തപുരം ജില്ലയിലെ നെട്ടുകാല്‍ത്തേരി
59. പി എം എം എസ് വൈയുടെ പൂര്‍ണരൂപം എന്താണ്?
പ്രധാനമന്ത്രി മത്സ്യ സമ്പദ് യോജന
60. വന്യജീവി ആക്രമണങ്ങളെ സംസ്ഥാനത്തിന്റെ പ്രത്യേക ദുരന്തമായി പ്രഖ്യാപിച്ച ആദ്യ സംസ്ഥാനം ഏത്?
കേരളം
61. ഗുണമേന്മയുള്ള ചിക്കന്‍ മിതമായ നിരക്കില്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി ഏത്?
കേരള ചിക്കന്‍
62. അതിദാരിദ്യ നിര്‍മ്മാര്‍ജ്ജനം രണ്ടാം ഘട്ടമായ ഇപിഇപി 2.0 യുടെ ലക്ഷ്യം എന്താണ്?
അതിദാരിദ്ര്യമുക്തമായ കുടുംബങ്ങള്‍ വീണ്ടും ദാരിദ്ര്യത്തിലേക്ക് മടങ്ങുന്നത് തടയുക
63. കിലയുടെ അംബേദ്കര്‍ ചെയര്‍ സ്ഥാപിക്കുന്നത് എവിടെ?
കൊട്ടാരക്കര
64. എന്‍യുഎല്‍എം പൂര്‍ണരൂപം എന്താണ്?
ദേശീയ നഗര ഉപജീവന ദൗത്യം
65. ഡിജെഎവൈ-എസ് പദ്ധതിയുടെ പൂര്‍ണരൂപം എന്താണ്?
ദീന്‍ദയാല്‍ ജന്‍ ആജീവിക യോജന-ഷെഹരി
66. പിഎംഎവൈ പദ്ധതിയുടെ പൂര്‍ണരൂപം എന്താണ്?
പ്രധാനമന്ത്രി ആവാസ് യോജന
67. ഗ്രാമീണ റോഡ് സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനുള്ള പി എം ജി എസ് വൈ പദ്ധതിയുടെ പൂര്‍ണരൂപം എന്താണ്?
പ്രധാന്‍മന്ത്രി ഗ്രാമ സഡക് യോജന
68. വിദേശത്തുള്ള മക്കളുടെ അഭാവത്തില്‍ ഒറ്റയ്ക്ക് കഴിയുന്ന മാതാപിതാക്കള്‍ക്ക് സമഗ്ര പരിചരണം പ്രദാനം ചെയ്യുന്നതിനായി നടപ്പിലാക്കുന്ന പദ്ധതി?
കോ-ഓപ്പ് കെയര്‍ ജെറിയാട്രിക് ആന്‍ഡ് പാലിയേറ്റീവ് സെന്ററുകള്‍
69. കേരളം സംരംഭ വര്‍ഷം ആരംഭിച്ച വര്‍ഷം ഏത്?
2022-23
70. കിന്‍ഫ്ര മുഖേന പുതിയ രണ്ട് മിനി ഭക്ഷ്യപാര്‍ക്കുകള്‍ സ്ഥാപിക്കുന്നത് എവിടെയെല്ലാമാണ്?
ഇടുക്കിയിലെ ചെറുതോണിയിലും എറണാകുളത്ത് കുന്നുകരയിലും
71. കിന്‍ഫ്ര മുഖേന പുതിയ ഇന്റഗ്രേറ്റഡ് ഐടി കം ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് സ്ഥാപിക്കുന്നത് എവിടെ?
കൊട്ടാരക്കര
72. കിന്‍ഫ്ര മുഖേന പെട്രോകെമിക്കല്‍ പാര്‍ക്ക് സ്ഥാപിക്കുന്നത് എവിടെ?
കൊച്ചി
73. ഡിജിറ്റല്‍ സര്‍വ്വകലാശാലയും ഇന്ത്യന്‍ ഗ്രാഫീന് എഞ്ചിനീയറിങ് ആന്‍ഡ് ഇന്നവേഷന്‍ സെന്ററും സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതിയേത്?
ഗ്രാഫീന് അറോറ
74. ഐടി മേഖലയിലെ സമീപകാല സംഭവവികാസങ്ങളുടെ നേട്ടങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിനായി ആരംഭിക്കുന്ന നാല് മിഷന് മോഡ് പരിപാടികള്‍ ഏതെല്ലാം?
കേരള എഐ മിഷന്, സെമിക്കോണ്‍ കേരള, എമര്‍ജിങ് ടെക്നോളജീസ് മിഷന്, ഫ്യൂച്ചര്‍ കോര്പ്പറേഷന്
75, ഐടി സാങ്കേതികവിദ്യകളുടെ സുരക്ഷിതവും ധാര്‍മ്മികവുമായ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി ആരംഭിക്കുന്ന പദ്ധതി ഏത്?
സേഫ് ടെക്
76. മുതിര്‍ന്ന പൗരന്മാരെ സജീവ സംരംഭകരാക്കാന്‍ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിയേത്?
ന്യൂ ഇന്നിങ്സ്
77. മ്യൂസിയങ്ങള്‍, ഉത്സവങ്ങള്‍, ദൃശ്യകലകള്‍, കരകൗശല വസ്തുക്കള്‍, ഡിസൈന്‍, എആര്‍/വിആര്‍/എക്സ്ആര്‍, ക്രിയേറ്റീവ് സാങ്കേതികവിദ്യകള്‍ എന്നിവയുള്‍പ്പെടെ കള്‍ച്ചര്‍-ക്രിയേറ്റിവിറ്റി മേഖലകളിലെ സ്റ്റാര്ട്ടപ്പുകലേയും സംരംഭകരേയും പിന്തുണയ്ക്കുന്നതിനായി കള്‍ച്ചര്‍ ആന്റ് ക്രിയേറ്റിവിറ്റി ഇന്‍കുബേറ്റര്‍ സ്ഥാപിക്കുന്നത് എവിടെ?
കൊച്ചി
78. ഡ്രോണ്‍ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് പാര്‍ക്ക് സ്ഥാപിക്കുന്നത് എവിടെ?
കൊട്ടാരക്കര
79. മലബാര്‍ അന്താരാഷ്ട്ര തുറമുഖം എന്ന തരത്തില്‍ ഗ്രീന്‍ ഫീല്‍ഡ് പോര്‍ട്ട് വികസിപ്പിക്കുന്നത് എവിടെ?
അഴിക്കല്‍
80. കേരള മാരിടൈം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ക്യാമ്പസുകള്‍ സ്ഥിതി ചെയ്യുന്നത് എവിടെയെല്ലാം?
നീണ്ടകര, കൊടുങ്ങല്ലൂര്‍
81. ഇടുക്കിയേയും തമിഴ്നാടിനേയും ബന്ധിപ്പിച്ചു കൊണ്ട് നിര്‍മ്മിക്കാനുദ്ദേശിക്കുന്ന തുരങ്കപാതയേത്?
കട്ടപ്പന- തേനി തുരങ്കപാത
82. ബ്ലൂ ഗ്രീന്‍ ഇന്റഗ്രേറ്റഡ് ടൂറിസം സര്‍ക്യൂട്ട് സ്ഥാപിക്കുന്നത് എവിടെ?
ധര്‍മ്മടം
83. ബയോഡൈവേഴ്സിറ്റി സര്‍ക്യൂട്ട് സ്ഥാപിക്കുന്നത് എവിടെ?
കൊല്ലം
84. ഉരു ടൂറിസം പദ്ധതി നടപ്പിലാക്കുന്നത് എവിടെ?
ബേപ്പൂര്‍
85. ഓഷ്യനേറിയം സ്ഥാപിക്കുന്നത് എവിടെ?
കൊച്ചിയിലെ വൈപ്പിന്‍, കൊല്ലം
86. ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സസ്റ്റൈനബിള്‍ ഡെവലപ്മെന്റ് സ്ഥാപിക്കുന്നത് എവിടെ?
കണ്ണൂര്‍
87. 2024-ലെ പരഖ് രാഷ്ട്രീയ സര്‍വേക്ഷണ്‍ റിപ്പോര്‍ട്ട് പ്രകാരം വിദ്യാഭ്യാസ രംഗത്തെ ഗുണമേന്മയില് ഇന്ത്യയിലെ സംസ്ഥാനങ്ങളില്‍ ഒന്നാമതെത്തിയ സംസ്ഥാനം ഏത്?
കേരളം
88. ഇന്ത്യയില്‍ ആദ്യമായി സംസ്ഥാന സ്കൂള്‍ പാഠ്യപദ്ധതിയില്‍ കൃത്രിമബുദ്ധി (എഐ) ഉള്‍പ്പെടുത്തിയ സംസ്ഥാനം ഏത്?
കേരളം
89. തിരുവനന്തപുരത്തെ മാനവീയം മാതൃകയില്‍ സ്ഥിരം നിശാജീവിത- സാംസ്കാരിക ഇടനാഴി സ്ഥാപിക്കുന്നത് എവിടെ?
പെരളശ്ശേരിയില്‍
90. എംടി വാസുദേവന്‍ നായര്‍ മെമ്മോറിയല്‍ സാംസ്കാരിക കേന്ദ്രം സ്ഥാപിക്കുന്നത് എവിടെ?
തിരൂര്‍
91. സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്റര്‍ സ്ഥാപിക്കുന്നത് എവിടെ?
പിണറായി
92. കണ്ണൂരില്‍ എവിടെയാണ് മൃഗശാല സഫാരി പാര്‍ക്ക് സ്ഥാപിക്കുന്നത്?
തളിപ്പറമ്പില്‍
93. ഹിസ്റ്ററി ആന്‍ഡ് മാരിടൈം മ്യൂസിയം എവിടെയാണുള്ളത്?
കൊല്ലം
94. ഇസ്ലാമിക പണ്ഡിതനും സാമൂഹിക പരിഷ്കര്‍ത്താവുമായ ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം രണ്ടാമന്റെ പേരില്‍ ചരിത്ര ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നത് എവിടെ?
പൊന്നാനി
96. ഏതെല്ലാം നാടക ഇതിഹാസങ്ങളെ ആദരിക്കാനാണ് നാടകഗൃഹം എന്ന പേരില്‍ നാടക തിയേറ്ററുകള്‍ സ്ഥാപിക്കുന്നത്?
തോപ്പില്‍ ഭാസി (കായംകുളം), പി ജെ ആന്റണി (തൃശൂര്‍), കെ ടി മുഹമ്മദ് (കണ്ണൂര്‍)
97. കൈത്തറി മ്യൂസിയവും തെയ്യം മ്യൂസിയവും സ്ഥിതി ചെയ്യുന്നത് എവിടെ?
കണ്ണൂര്‍
98. അന്താരാഷ്ട്ര പുരാരേഖ പൈതൃക കേന്ദ്രം സ്ഥാപിക്കുന്നത് എവിടെ?
തിരുവനന്തപുരം കാര്യവട്ടം സര്‍വകലാശാല ക്യാമ്പസില്‍
99. ഇന്ത്യ ആതിഥേയത്വം വഹിക്കുമെന്ന് പ്രതീക്ഷിക്കുന്ന 2036-ലെ ഒളിമ്പിക്സ് ഗെയിംസില്‍ പങ്കെടുക്കാന്‍ അത്ലറ്റുകളെ സജ്ജമാക്കാനുള്ള പദ്ധതി ഏതാണ്?
കോളെജ് സ്പോര്‍ട്സ് ലീഗ്
100. ഇന്റഗ്രേറ്റഡ് ഇന്റര്‍നാഷണല്‍ സ്പോര്‍ട്സ് ഹബ്ബ് സ്ഥാപിക്കുന്നത് എവിടെ?
കണ്ണൂര്‍
101. നാഷണല്‍ അഡ്വഞ്ചര്‍ അക്കാദമി സ്ഥാപിക്കുന്നത് എവിടെ?
ദേവികുളം
102. കേരളത്തിലെ വയോധികര്‍ക്കിടയില്‍ ന്യൂമോകോക്കല്‍ വാക്സിനേഷന് പരിപാടി നടപ്പിലാക്കാന്‍ പദ്ധതിയിടുന്നു. ഏത് രോഗത്തിനുള്ള വാക്സിനാണ് നല്‍കുന്നത്?
ന്യൂമോണിയ
103. താലൂക്ക് തലം വരെയുള്ള എല്ലാ ആശുപത്രികളിലും ഡയാലിസിസ് യൂണിറ്റുകള്‍ സ്ഥാപിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനം ഏത്?
കേരളം
104. കാസ്പ് – പൂര്‍ണരൂപം എന്താണ്?
കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി
105. കേരള എമര്‍ജന്‍സി മെഡിക്കല്‍ സര്‍വ്വീസസ് പദ്ധതിക്ക് (108 ആംബുലന്‍സ്) കീഴിലുള്ള പദ്ധതിയേത്?
കനിവ്
106. തന്റെയിടം പദ്ധതി ഏത് വകുപ്പിന്റേതാണ്?
വനിതാ-ശിശു വികസന വകുപ്പ്
107. സംസ്ഥാനത്തിന്റെ നൈപുണ്യ വികസന മിഷന്റെ പേരെന്ത്?
കെയ്സ്
108. ഭിന്നശേഷിക്കാര്‍ക്ക് തൊഴില്‍ നല്കുന്ന പദ്ധതിയേത്?
കൈവല്യ
109. ബൗദ്ധിക വെല്ലുവിളികള്‍ നേരിടുന്ന വ്യക്തികള്‍ക്ക് അവരുടെ പ്രാദേശിക തലത്തില്‍ തന്നെ പരിചരണം ഉറപ്പാക്കുന്നതിനായി ബ്ലോക്ക് തലത്തില്‍ കെയര്‍ ഹോമുകള്‍ സ്ഥാപിക്കുന്ന പദ്ധതിയേത്?
അന്പ് വീട്
110. കിടപ്പിലായ രോഗികള്‍, കഠിനമായ ശാരീരിക- ബൗദ്ധിക വെല്ലുവിളികള്‍ നേരിടുന്നവര്‍, വയോധികര്‍, ക്യാന്‍സര്‍ രോഗികള്‍ എന്നിവരെ വീട്ടില്‍ പരിചരിക്കുന്നവര്‍ക്ക് പ്രതിമാസ ധനസഹായം നല്കുന്ന പദ്ധതി ഏത്?
ആശ്വാസ കിരണം (ധനസഹായം 600-ല്‍നിന്നും 1000 രൂപയായി വര്‍ദ്ധിപ്പിച്ചു)
111. തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ മുതിര്‍ന്ന പൗരന്മാര്ക്ക് പകല്‍സമയ പരിചരണ സൗകര്യങ്ങള്‍ നല്കുന്ന ഹോമുകള്‍ അറിയപ്പെടുന്ന പേരെന്ത്?
സായംപ്രഭ ഹോമുകള്‍
112. മുതിര്‍ന്ന പൗരന്മാര്ക്കായി സ്വതന്ത്രവും നിയമപരവുമായ വയോജന കമ്മീഷന് ആരംഭിച്ച ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനം ഏതാണ്?
കേരളം
113. വയോജന കമ്മീഷന്റെ അടിസ്ഥാന ചുമതല എന്താണ്?
മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമം, സംരക്ഷണം, പുനരധിവാസം എന്നിവ ഉറപ്പാക്കുക
114. വിരമിച്ച ആള് ഇന്ത്യ സര്‍വീസ് ഉദ്യോഗസ്ഥരുടെ ജീവകാരുണ്യ കൂട്ടായ്മയുടെ പേരെന്ത്?
അനുയാത്ര
115. മഴവില്ല് പദ്ധതിയുടെ ഗുണഭോക്താക്കള്‍ ആരാണ്?
ട്രാന്‍സ്ജെന്‍ഡര്‍ കമ്മ്യൂണിറ്റി
116. കൗമാരപ്രായക്കാരായ പെണ്‍കുട്ടികള്‍ക്ക് ആത്മവിശ്വാസവും സ്വയംപ്രതിരോധ ശേഷിയും നല്‍കുന്നതിനായി ആയോധനകലയില്‍ പരിശീലനം നല്കുന്ന പദ്ധതി ഏത്?
ധീര
117. ഇന്ത്യയില്‍ ആദ്യമായി നഗര നയ കമ്മീഷനെ (കെയുപിസി) നിയമിച്ച സംസ്ഥാനം ഏത്?
കേരളം
118. അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയുടെ വേതന നിരക്ക് എത്ര?
369
119. പട്ടികജാതിക്കാര്‍ക്കിടയില്‍ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനായി ആരംഭിക്കുന്ന പുതിയ പദ്ധതി ഏത്?
കെ ബിസ്സ്- പട്ടികജാതി സംരംഭകത്വ വികസന മിഷന്
120. പട്ടികജാതി വിഭാഗത്തിലെ സ്ത്രീകളെ സാമ്പത്തികമായി ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെ കുടുംബശ്രീ മിഷനുമായി സഹകരിച്ച് പട്ടികജാതി-പട്ടികവര്‍ഗ വികസന കോര്പറേഷന് നടപ്പിലാക്കുന്ന പദ്ധതി ഏത്?
വനിതാ സമൃദ്ധി- സ്ത്രീ ശാക്തീകരണ പരിപാടി
121. പട്ടികജാതി നഗറുകളുടെ സമഗ്ര വികസനം ലക്ഷ്യമിടുന്ന പദ്ധതി ഏത്?
ഡോ അംബേദ്കര്‍ ഗ്രാമവികസന പദ്ധതി
122. 5 മുതല്‍ 15 വരെ കുടുംബങ്ങള്‍ താമസിക്കുന്ന പട്ടികജാതി നഗറുകളിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനുള്ള പദ്ധതി ഏത്?
ഐശ്വര്യ ഗ്രാമം
123. പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ക്കുള്ള ഭൂമിയുടെ രജിസ്ട്രേഷനുള്ള പുതിയ പദ്ധതിയേത്?
സഹായം
124. പട്ടികവര്‍ഗ്ഗക്കാര്‍ക്കായുള്ള നമത് വെള്ളാമെ പദ്ധതി നടപ്പിലാക്കുന്നത് എവിടെ?
അട്ടപ്പാടി
125. പട്ടികവര്‍ഗ്ഗക്കാര്‍ക്കായുള്ള ഹരിത രശ്മി പദ്ധതി നടപ്പിലാക്കുന്നത് എവിടെ?
ഇടുക്കി, വയനാട്
126. തൊഴിലുറപ്പ് പദ്ധതിയില്‍ 100 ദിവസം പൂര്‍ത്തിയാക്കുന്ന പട്ടികവര്‍ഗ്ഗ ഗുണഭോക്താക്കള്‍ക്ക് അധികമായി 100 ദിവസം തൊഴില്‍ നല്കുന്ന പദ്ധതി ഏത്?
കേരള ട്രൈബല്‍ പ്ലസ് പദ്ധതി
127. കേന്ദ്ര സര്‍ക്കാര്‍ 2022-23 മുതല്‍ മൗലാന ആസാദ് നാഷണല്‍ ഫെല്ലോഷിപ്പ് നിര്‍ത്തലാക്കിയതിനെ തുടര്‍ന്ന് ന്യൂനപക്ഷ ഗവേഷക വിദ്യാര്‍ത്ഥികള്‍ക്കായി 2025-26-ല്‍ ആരംഭിച്ച പദ്ധതി ഏതാണ്?
ചീഫ് മിനിസ്റ്റേഴ്സ് റിസര്‍ച്ച് ഫെല്ലോഷിപ്പ് ഫോര്‍ മൈനോരിറ്റീസ്
128. പ്രൊഫ ജോസഫ് മുണ്ടശ്ശേരി സ്കോളര്‍ഷിപ്പിന്റെ ഗുണഭോക്താക്കള്‍ ആരാണ്?
സമര്‍ത്ഥരായ ന്യൂനപക്ഷ വിദ്യാര്‍ത്ഥികളും സിവില്‍ സര്‍വീസ് വിദ്യാര്‍ത്ഥികളും
129. ഒന്നാം തരം മുതല്‍ എട്ടാം തരം വരെയുള്ള ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് പ്രി-മെട്രിക് സ്കോളര്‍ഷിപ്പ് നല്‍കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കി വരുന്ന പദ്ധതിയേത്?
മാര്‍ഗദീപം
130. സര്‍വേ വകുപ്പ് നടത്തുന്ന ഡിജിറ്റല്‍ ഭൂസര്‍വേ പദ്ധതിയുടെ പേരെന്ത്?
എന്റെ ഭൂമി
131. കേരളത്തിലെ വിദ്യാസമ്പന്നരായ യുവാക്കള്‍ക്കിടയിലെ തൊഴിലില്ലായ്മ പരിഹരിക്കുന്നതിനും സമൂഹത്തെ ശാക്തീകരിക്കുന്നതിനും കഴിവുകള്‍ വളര്‍ത്തിയെടുക്കുന്നതിനും ഒരു വിജ്ഞാന സമ്പദ് വ്യവസ്ഥയിലേക്കുള്ള കേരളത്തിന്റെ പ്രയാണത്തെ നയിക്കുന്നതിനുമുള്ള പൊതു പരിപാടി ഏതാണ്?
വിജ്ഞാന കേരളം
132) 2026-27-ലെ കേരള സംസ്ഥാന ബജറ്റ് എസ്റ്റിമേറ്റ് അനുസരിച്ച് റവന്യൂവരവ് എത്ര?
1,82,972.10 കോടി രൂപ
133) 2026-27-ലെ കേരള സംസ്ഥാന ബജറ്റ് എസ്റ്റിമേറ്റ് അനുസരിച്ച് റവന്യൂ ചെലവ് എത്ര?
2,17,558.76 കോടി രൂപ
134) 2026-27-ലെ കേരള സംസ്ഥാന ബജറ്റ് എസ്റ്റിമേറ്റ് അനുസരിച്ച് പൊതു കടം എത്ര?
51,378.49 കോടി രൂപ
Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

5 thoughts on “കേരള ബജറ്റ് 2026: കേരള പി എസ് സി ചോദ്യങ്ങള്‍ (Kerala Budget 2026: Highlights & Kerala PSC Questions)”